സുദാമാ പാണ്ഡേയ്

ഇന്ത്യന്‍ രചയിതാവ്
(ധൂമിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1960-നു ശേഷമുള്ള ഹിന്ദി കവിതകളിൽ പല വിപ്ലവചിന്തകളും നിക്ഷേധഭാവങ്ങളും ഉടലെടുത്തിരുന്നു. അക്കാലത്തെ പ്രബലനായ കവിയായിരുന്നു സുദാമാ പാണ്ഡേയ്. അറിയപ്പെടുന്നത് ധൂമിൽ എന്ന പേരിലാണ്

സുദാമാ പാണ്ഡേയ്
സുദാമാ പാണ്ഡേയ്
ജനനം1936 നവംബർ 9
മരണം1975 ഫെബ്രുവരി 10
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കവി

ജീവിതരേഖ

തിരുത്തുക

1936 നവംബർ 9ന് വാരണാസിക്കടുത്തുള്ള പാണ്ഡേപുരിൽ ജനിച്ചു. അറിയപ്പെടുന്നത് ധൂമിൽ എന്ന പേരിലാണ്. സമകാലീന സാമൂഹ്യവ്യവസ്ഥയെ തീക്ഷ്ണമായി പ്രഹരിക്കുന്ന ധൂമിലിന്റെ കവിതകൾ നിരന്തരം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭാഷ, ഭാവം, വിഷയം, ശില്പം എന്നിങ്ങനെ എല്ലാ തലത്തിലും സമകാലിക സാഹിത്യകാരിൽ അതുല്യനായി പരിഗണിക്കപ്പെട്ടിരുന്ന ധൂമിൽ; 1975 ഫെബ്രുവരി 10ന് നിര്യാതനായി.

കാവ്യസംഗ്രഹങ്ങൾ

തിരുത്തുക
  • സംസദ് സേ സഡക് തക്
  • കൽ സുനനാ മുഝേ
  • സുദാമാ പാണ്ഡേയ് കാ പ്രജാതന്ത്ര

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുദാമാ_പാണ്ഡേയ്&oldid=4092436" എന്ന താളിൽനിന്ന് ശേഖരിച്ചത്