ധൂമകേതുവിന്റെ വാൽ, കോമ എന്നിവ സുര്യനടുത്തുകൂടി പോകുമ്പോൾ സൂര്യൻ ധൂമകേതുവിനെ പ്രകാശം നൽകി തിളക്കമുള്ളതാക്കുന്നു. ആന്തര സൗരയൂഥത്തിലൂടെ ധൂമകേതു സഞ്ചരിക്കുമ്പോൾ അതിനെ ഇങ്ങനെ സൂര്യപ്രകാശത്താൽ തിളങ്ങി ഭൂമിയിൽനിന്നും കാണുമാറാകുന്നു. ആന്തര സൗരയൂഥത്തെ ഒരു ധൂമകേതു സമീപിക്കുമ്പോൾ സൂര്യകിരണങ്ങൾ ധൂമകേതുവിന്റെ ഉള്ളിലുള്ള, എളുപ്പം ആവിയാക്കപ്പെടാൻ ഇടയുള്ള വസ്തുക്കൾ ആവിയാക്കപ്പെടുകയും അതിന്റെ ന്യൂക്ലിയസിൽ നിന്നും പുറത്തുവരുകയും, അതിനകത്തുള്ള പൊടിപടലങ്ങൾ ഇതിനോടുകൂടി ബഹിർഗമിക്കുകയും ചെയ്യുന്നു. പൊടിപടലങ്ങളും വാതകങ്ങളുമായി പ്രത്യേകം വാലുകൾ വ്യത്യസ്ത പ്രതിഭാസങ്ങളാൽ ഉണ്ടാകുന്നു. പൊടിപടലങ്ങൾ സൂര്യപ്രകാശം നേരിട്ട് പ്രതിഫലിപ്പിക്കുന്നു. വാതകങ്ങൾ അയണീകരണം മൂലം തിളങ്ങുന്നു. മങ്ങിയ മിക്ക ധൂമകേതുക്കളേയും ദൂരദർശിനികൾ ഇല്ലാതെ കാണാൻ കഴിയില്ല. ഓരോ പത്തു വർഷം കൂടുമ്പോഴെങ്കിലും നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവുംവിധം തീക്ഷ്ണമായ പ്രകാശമുള്ളവയായിരിക്കും.

Diagram of a comet showing the dust trail, the dust tail (or antitail) and the ion gas tail, which is formed by the solar wind flow. NASA
Comet Holmes (17P/Holmes) in 2007 showing blue ion tail on right
Comet Lovejoy from orbit

വാലിന്റെ രൂപീകരണം

തിരുത്തുക
 
A comet's orbit showing the different directions of the gas and dust tails as the comet passes the Sun

ബാഹ്യസൗരയൂഥഭാഗത്ത്, ധൂമകേതുക്കൾ തണുത്തുറഞ്ഞതും വളരെ വലിപ്പം കുരഞ്ഞവയും ആയതിനാൽ ഭൂമിയിൽനിന്നും അവയെ കണ്ടെത്താൻ അസാധ്യമായിരിക്കും. ഹബിൾ ടെലെസ്കോപ്പിന്റെ നിരീക്ഷണത്തിൽനിന്ന് നിർജ്ജീവമായ ധൂമകേതുവിന്റെ ന്യൂക്ലിയസുകളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടത്രെ.[1][2] but these detections have been questioned,[3][4] പക്ഷെ, സ്വതന്ത്രമായി ഇത് സ്ഥിരീകരിക്കുവാൻ സാധിച്ചിട്ടില്ല. ആന്തര സൗരയൂഥത്തെ ഒരു ധൂമകേതു സമീപിക്കുമ്പോൾ സൂര്യകിരണങ്ങൾ ധൂമകേതുവിന്റെ ഉള്ളിലുള്ള, എളുപ്പം ആവിയാക്കപ്പെടാൻ ഇടയുള്ള വസ്തുക്കൾ ആവിയാക്കപ്പെടുകയും അതിന്റെ ന്യൂക്ലിയസിൽ നിന്നും പുറത്തുവരുകയും, അതിനകത്തുള്ള പൊടിപടലങ്ങൾ ഇതിനോടുകൂടി ബഹിർഗമിക്കുകയും ചെയ്യുന്നു. ഇങ്ങനെ പുറത്തുവരുന്ന പൊടിപടലവും വാതകങ്ങളും ചേർന്ന ധൂമകേതുവിനു ചുറ്റും ഉടലെടുക്കുന്ന അന്തരീക്ഷമാണ് കോമ എന്നറിയപ്പെടുന്നത്. സൂര്യന്റെ പ്രസരണ മർദ്ദവും സൗരവാതവും കോമയിൽ ചെലുത്തുന്ന ബലത്തിന്റെ ഫലമായി സൂര്യനു നേരെ വാൽ ഉണ്ടാകുന്നു.

പൊടിപടലങ്ങളും വാതകങ്ങളും പ്രത്യേകം പ്രത്യേകം വാലുകൾക്കു കാരണമാകുന്നു. ഇവ ചെറിയ വ്യത്യാസത്തോടുകൂടിയ ദിശയിലേയ്ക്കു നീണ്ടുകിടക്കുന്നു. ധൂമകേതുവിന്റെ സഞ്ചാരപഥത്തിൽ ഒഴിഞ്ഞുകിടക്കുന്ന പൊടിയുടെ വാൽ പലപ്പോഴും വളഞ്ഞ് വാലുപോലിരിക്കും. ഇതാണ് ആന്റി ടെയിൽ.

  1. Cochran, A. L.; Levison, H. F.; Stern, S. A.; Duncan, J. (1995). "The Discovery of Halley-sized Kuiper Belt Objects Using the Hubble Space Telescope". Astrophysical Journal. 455: 342. arXiv:astro-ph/9509100. Bibcode:1995ApJ...455..342C. doi:10.1086/176581.
  2. Cochran, A. L.; Levison, H. F.; Tamblyn, P.; Stern, S. A.; Duncan, J. (1998). "The Calibration of the Hubble Space Telescope Kuiper Belt Object Search: Setting the Record Straight". Astrophysical Journal Letters. 503 (1): L89. arXiv:astro-ph/9806210. Bibcode:1998ApJ...503L..89C. doi:10.1086/311515.
  3. Brown, Michael E.; Kulkarni, S. R.; Liggett, T. J. (1997). "An Analysis of the Statistics of the Hubble Space Telescope Kuiper Belt Object Search". Astrophysical Journal Letters. 490 (1): L119. Bibcode:1997ApJ...490L.119B. doi:10.1086/311009.
  4. Jewitt, David C.; Luu, Jane; Chen, J. (1996). "The Mauna Kea-Cerro-Tololo (MKCT) Kuiper Belt and Centaur Survey". Astronomical Journal. 112 (3): 1225. Bibcode:1996AJ....112.1225J. doi:10.1086/118093.
"https://ml.wikipedia.org/w/index.php?title=ധൂമകേതുവിന്റെ_വാൽ&oldid=3634883" എന്ന താളിൽനിന്ന് ശേഖരിച്ചത്