ധൂമകേതുവിന്റെ ന്യൂക്ലിയസ്
ഒരു ധൂമകേതുവിന്റെ ഖര രൂപത്തിലുള്ള മദ്ധ്യ ഭാഗമാണ് ഡേർട്ടി സ്നോബാൾ എന്നോ ഐസി സ്നോബാൾ എന്നോ അറിയപ്പെടുന്ന ധൂമകേതുവിന്റെ ന്യൂക്ലിയസ്. ഒരു ധൂമകേതുവിന്റെ ന്യൂക്ലിയസ്, പാറയോ പൊടിയോ തണുത്തു വിറങ്ങലിച്ച വാതകങ്ങളോ ചേർന്നാണു ഉണ്ടായിരിക്കുന്നത്. സൂര്യനാൽ ചൂടാകുന്ന സമയം ഈ വാതകങ്ങൾ ആവിയായിമാറുന്നു. അങ്ങനെ അവ ധൂമകേതുവിന്റെ ന്യൂക്ലിയസിനു ചുറ്റുപാടുമായി ഒരു അന്തരീക്ഷമായി നിലനിൽക്കുന്നു. ഈ അന്തരീക്ഷത്തെ ധൂമകേതുവിന്റെ കോമ എന്നു പറയുന്നു. ഈ കോമയിൽ സൂര്യന്റെ വികിരണ മർദ്ദം, സൗരവാതം എന്നിവ ചെലുത്തുന്ന ബലം അതിനെ സൂര്യനു എതിർ ഭാഗത്തായി വളരെ നീളമുള്ള ഒരു വാൽ ആയി മാറ്റുന്നു. ഒരു ധൂമകേതുവിന്റെ മാതൃകാ ന്യൂക്ലിയസിനു 0.04 അൽബിഡോ കാണും. [1]ഇത്, കൽക്കരിയേക്കാൾ കറുത്തതും പൊടി കൊണ്ട് ആവരണം ചെയ്തതുമാണ്. [2]
റോസെറ്റ, ഫിലെ എന്നീ ബഹിരാകാശ വാഹനങ്ങൾ തന്ന വിവരമനുസരിച്ച്, 67P/ചെര്യുമോവ്–ഗെരാസിമെങ്കോ എന്ന ധൂമകേതുവിന് കാന്തിക ക്ഷേത്രമില്ല എന്നതാണ്. [3][4]
ഉദ്ഭവം
തിരുത്തുകധൂമകേതുക്കളോ അവയുടെതരം വസ്തുക്കളോ സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഉണ്ടാകുന്നതിനു ലക്ഷക്കണക്കു വർഷങ്ങൾക്കു മുമ്പാണുണ്ടായത്. [5]എപ്പോഴാണ് എങ്ങനെയാണ് ധൂമകേതു ഉണ്ടായത് എന്ത് തർക്ക വിഷയമാണ്. ഇവയുടെ ഉദ്ഭവം ഗ്രഹോത്ഭവം പോലെ ബലതന്ത്രവും ജിയോളജിയും കണക്കിലെടുത്തു വേണം കണ്ടെത്താൻ.
ജ്യോതിശാസ്ത്രജ്ഞർ ചിന്തിക്കുന്നത്, ഊർട്ട് മെഘങ്ങളിൽ നിന്നോ സ്കാറ്റേഡ് ഡിസ്കിൽ നിന്നോ ഉദ്ഭവിച്ചതാണ് ധൂമകേതുക്കൾ എന്നാണ്. [6]
വലിപ്പം
തിരുത്തുകമിക്ക ധൂമകേതുവിന്റെ ന്യൂക്ലിയസും 16 കി. മി.(10 മൈലിനു) മുകളിൽ വലിപ്പം വരില്ല. C/2002 VQ94 (~100 km), Hale–Bopp (~60 km), 29P (~30.8 km), 109P/Swift–Tuttle (~26 km), and 28P/Neujmin (~21.4 km).
ഘടകങ്ങൾ
തിരുത്തുകഏതാണ്ട് 80% ഹാലിയുടെ വാൽനക്ഷത്രം ജല ഐസും ശീതീകരിച്ച കാർബൺ ഡൈ ഓക്സൈഡും മീഥേനും അമ്മോണിയയും ആകുന്നു. ശാസ്ത്രജ്ഞന്മാർ കരുതുന്നത്, ഹാലിയുടെ വാൽനക്ഷത്രത്തിന്റെ അതേ ഘടനയാണ് മറ്റുള്ളവയുടേതും ആണെന്ന
രൂപഘടന
തിരുത്തുക67P/Churyumov–Gerasimenko ൽ ഇതിലുള്ള ജലം കുറച്ചു നഷ്ടമായിട്ടുണ്ടെങ്കിലും ഉപരിതലത്തിനടിയിൽ 80% ജലവും സംഭരിക്കപ്പെട്ടിരിക്കുന്നു. [7]
ഫിലേ എന്ന പേടകം 67P/Churyumov–Gerasimenko ൽ നടത്തിയ പര്യവേക്ഷണം കാണിക്കുന്നത്, പൊടിപാളി 20 സെ. മീറ്ററോളം ആഴത്തിലാണെന്നാണ്. അതിനടിയിൽ കട്ടി കൂടിയ ഐസ് ആണ്. അല്ലെങ്കിൽ ഐസിന്റെയും പൊടിയുടെയും മിശ്രിതം. ഈ ധൂമകേതുവിന്റെ ന്യൂക്ലിയസിലേയ്ക്ക് അടുക്കുംതോറും പൊള്ളയായ ഭാഗം കൂടുന്നു എന്നാണ്. [8]അതിനാൽ തകർന്ന അവശിഷ്ടങ്ങളുടെ സഞ്ചയമാണ് ഒരു ധൂമകേതു എന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു.
അവലംബം
തിരുത്തുക- ↑ Robert Roy Britt (29 November 2001). "Comet Borrelly Puzzle: Darkest Object in the Solar System". Space.com. Retrieved 26 October 2008.
- ↑ "ESA Science & Technology: Halley". ESA. 10 March 2006. Retrieved 22 February 2009.
- ↑ Bauer, Markus (14 April 2015). "Rosetta and Philae Find Comet Not Magnetised". European Space Agency. Retrieved 14 April 2015.
- ↑ Schiermeier, Quirin (14 April 2015). "Rosetta's comet has no magnetic field". Nature. doi:10.1038/nature.2015.17327.
- ↑ "How comets were assembled". University of Bern via Phys.org. 29 May 2015. Retrieved 8 January 2016.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Levison, Harold F.; Donnes, Luke (2007). "Comet Populations and Cometary Dynamics". In McFadden, Lucy-Ann Adams; Weissman, Paul Robert; Johnson, Torrence V. (eds.). Encyclopedia of the Solar System (2nd ed.). Amsterdam: Academic Press. pp. 575–588. ISBN 0-12-088589-1.
- ↑ Filacchione, Gianrico; Capaccioni, Fabrizio; Taylor, Matt; Bauer, Markus (13 January 2016). "Exposed ice on Rosetta's comet confirmed as water" (Press release). European Space Agency. Archived from the original on 2016-01-18. Retrieved 14 January 2016.
- ↑ Baldwin, Emily (18 November 2014). "Philae settles in dust-covered ice". European Space Agency. Retrieved 18 December 2014.