ധുർമ
ധുർമ്മ അഥവാ ദർമ്മ (Arabic: ضرما) റിയാദ് നഗരത്തിൽ നിന്ന് റോഡ് മാർഗ്ഗം 73.4 കിലോമീറ്റർ (45.6 മൈൽ) വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് [1]. റിയാദ് പ്രവിശ്യയിലെ ചെറിയ ധുർമ്മ ഗവർണറേറ്റിൻറെ കേന്ദ്രമാണിത്. 2004 ലെ സെൻസസ് അനുസരിച്ച് ഈ ചെറു പട്ടണത്തിലെ ജനസംഖ്യ 10,267 ആണ്.[2] വിശാലമായ അൽ-ബാത്തിൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഇരട്ട പട്ടണങ്ങളിൽ ഒന്നാണിത്. ഈ താഴ്വരയിലെ രണ്ടാമത്തെ പട്ടണം മുസാമിയ ആണ്.
ധുർമ്മ ضرما | |
---|---|
Country | Saudi Arabia |
Province | Riyadh Province |
(2004) | |
• ആകെ | 10,267 |
സമയമേഖല | UTC+3 (EAT) |
• Summer (DST) | UTC+3 (EAT) |
ചരിത്രം
തിരുത്തുകഏഴാം നൂറ്റാണ്ടിലെ ജരീർ എന്ന കാവ്യത്തിൽ പട്ടണത്തെക്കുറിച്ചു വർണ്ണിക്കുന്നുണ്ട്. ഈ കാവ്യത്തിൽ പട്ടണത്തെ സംബോധന ചെയ്യുന്നത് ഖുർമ അഥവാ ഗർമ എന്നാണ്. ഇതേ പേര് യാഖുദ്‍സ് വിശ്വവിജ്ഞാനകോശത്തിലും പ്രതിപാദിച്ചിരിക്കുന്നു. ഈ പട്ടണം ഇരുപതാം നൂറ്റാണ്ടനു മുമ്പ് നജദ് രാജ്യത്തിന് വളരെ പ്രാധാന്യമുള്ളതായിരുന്നു. ഈ പ്രദേശത്തിൻറ പരമ്പരാഗത ഭരണാധികാരികൾ മഹാരഥന്മാരായ സൌദ് കുടുംബത്തിൻറെ ചാർച്ചയിൽപ്പെട്ടവരായിരുന്നു.
അവലംബം
തിരുത്തുക- ↑ Maps (Map). Google Maps.
- ↑ "Saudi Arabia: largest cities and towns and statistics of their population". World Gazetteer. Archived from the original on 2011-12-08. Retrieved 27 August 2012.