ധീരുബെൻ പട്ടേൽ
ഒരു ഗുജറാത്തി എഴുത്തുകാരിയാണ് ധീരുബെൻ ഗോർധൻഭായ് പട്ടേൽ (Dhiruben Patel). 1926 മെയ് 25നാണ് ജനനം. ബോംബേ ക്രോണിക്കിളിൽ പത്രപ്രവർത്തകനായിരുന്ന ഗോർധൻഭായ് പട്ടേലിന്റേയും രാഷ്ട്രീയപ്രവർത്തകയായിരുന്ന ഗംഗാബെൻ പട്ടേലിന്റെയും പുത്രിയാണ്. 2001ൽ ആഗന്തുക്ക് എന്ന നോവലിന് സാഹിത്യ അക്കാദമി സമ്മാനം ലഭിച്ചു. ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റായിരുന്നു. അവരുടെ ഭാവ്നി ഭവായ് എന്ന കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്.
Dhiruben Patel | |
---|---|
ജനനം | Baroda, British Raj (now Vadodara) | 29 മേയ് 1926
തൊഴിൽ |
|
ഭാഷ | Gujarati |
പൗരത്വം | Indian |
ശ്രദ്ധേയമായ രചന(കൾ) | Agantuk |
അവാർഡുകൾ |
സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും മുംബൈയിലായിരുന്നു. 1966 മുതൽ 1975 വരെ അവർ സുധ എന്ന ഗുജറാത്തി പത്രത്തിൽ എഡിറ്റർ ആയി പ്രവർത്തിച്ചു. കാളി പ്രകാശൻ എന്ന പബ്ലിഷിംഗ് ഹൌസ് ആരംഭിക്കുകയും ചെയ്തു. പിന്നീട് ഗുജറാത്തി സാഹിത്യസഭയുടെ അദ്ധ്യക്ഷ ആയി.
ഒരുപാട് നോവലുകളും ചെറുകഥകളും കവിതകളും ധീരുബെൻ പട്ടേൽ രചിച്ചിട്ടുണ്ട്. സ്റ്റേജുകളിലും റേഡിയോയിലും അവതരിപ്പിക്കാൻ നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഗാന്ധിയൻ ആദർശങ്ങൾ അവരുടെ രചനകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. .
ധീരുബെൻ പട്ടേലിന്റെ ആഗന്തുക്ക് എന്ന നോവൽ 2001ൽ രാജ് സുപെ റെയിൻബോ അറ്റ് നൂൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ധീരുബെൻ പറഞ്ഞത്, തർജ്ജമ ചെയ്യാൻ സുപെയെ അനുവദിക്കാൻ കാരണം തന്റെ കഥയിലെ നായകനേയും അയാളുടെ പോരാട്ടങ്ങളും മനസ്സിലാക്കാൻ സമാനാനുഭവമുള്ള രാജ് സുപേയ്ക്ക് കഴിയും എന്നുള്ളതുകൊണ്ടാണ് എന്നാണ്.
അവരുടെ കിച്ചൻ പോയംസ് എന്ന പേരിലുള്ള ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം അവർ ആദ്യമായിട്ട് 2002ലെ നീമ്രണ സാഹിത്യ സമ്മേളനത്തിൽ അവതരിപ്പിച്ചു. അത് പിന്നീട് പീറ്റർ ഡി ഓ നെയ്‌ൽ ജർമ്മൻ ഭാഷയിലേക്കും, ഉഷ മേത്ത മറാത്തിയിലേക്കും തർജ്ജമ ചെയ്തു.
കൃതികൾ
തിരുത്തുക- അധൂരോ കോൾ (2009)
- ആഗന്തുക്ക് (നോവൽ - 2000)
- ആദിത്രാഗ് (നോവൽ - 2000)
- ഏക് ലഹർ (2009)
- കിച്ചൻ പോയംസ് (2011)
- കിഷോർ വാർത്താസംഗ്രഹ് (2002)
- ജവാൽ (ചെറുകഥകൾ - 2001)
- നാമനി നാഗർവേൽ (നാടകം - 1961)
- പഹ്‌ലുൻ ഇനാം (നാടകം - 1957)
- മായാപുരുഷ് (റേഡിയോ നാടകങ്ങളുടെ സമാഹാരം 1995)
- വാദാവനൽ (നോവൽ - 1963)
- വാസ്നോ അംകുർ (നോവൽ - 1967)
- വിശ്രാംഭകഥ (ചെറുകഥകൾ - 1966)
- സംശയ്ബീജ് (നോവൽ - 1998)
- ഹുതാശൻ (നോവൽ - 1993)
അവലംബം
തിരുത്തുകVyas, Daksha. "સાહિત્યસર્જક: ધીરુબેન પટેલ" [Writer: Dhiruben Patel] (in Gujarati). Gujarati Sahitya Parishad. "Sanskrit Sahitya Akademi Awards 1955-2007". Sahitya Akademi Official website. Archived from the original on 2008. "Dhiruben Patel". Muse India. Retrieved November 12, 2011. Raikar-Mhatre, Sumedha (9 July 2014). ""'Older people deserve their space, which is often denied to them,' noted writer Dhiruben Patel"". Mid-Day. Retrieved 12 December 2014. Iyer, Aruna V (May 16, 2011). "Foray into English". The Hindu. Retrieved