ധാരുഗ് ദേശീയോദ്യാനം
കിഴക്കൻ ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ സെൻട്രൽ കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ധാരുഗ് ദേശീയോദ്യാനം. 14,850-ഹെക്ടർ (36,700-ഏക്കർ) പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം സിഡ്നി സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിന്റെ വടക്കായി 58 കിലോമീറ്റർ (190,000 അടി) ഉം ഗോസ്ഫോർഡിന്റെ പടിഞ്ഞാറായി 25 കിലോമീറ്റർ (82,000 അടി) ഉം അകലെയാണ്.
ധാരുഗ് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 33°22′08″S 151°03′06″E / 33.36889°S 151.05167°E |
വിസ്തീർണ്ണം | 148.50 km2 (57.3 sq mi)[1] |
Website | ധാരുഗ് ദേശീയോദ്യാനം |
യുനെസ്കോയുടെ ലോകപൈതൃകസ്ഥാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പതിനൊന്ന്ഓസ്ട്രേലിയൻ കുറ്റവാളി കേന്ദ്രങ്ങളിൽ ഒന്നായ ഗ്രേറ്റ് നോർത്ത് റോഡ് ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ഈ പതിനൊന്നു സ്ഥലങ്ങൾ കുറ്റവാളികളുടെ നിർബന്ധിതമായ പലായനത്തിന്റെ കഥകളുടേയും ശിക്ഷാരീതികളെക്കുറിച്ചുള്ള അറിവുകളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും ഈ സമയത്തെ കുറ്റിവാളികളുടെ പരിഷ്ക്കരണത്തെക്കുറിച്ചും നമുക്കു കാണിച്ചുതരുന്നു .[2] താരതമ്യേന ക്ഷതമേൽക്കാത്ത ഡിവൈൻസ് ഹിൽ, ഏകദേശം 16 കിലോമീറ്റർ (52,000 അടി) നീളവും ദേശീയോദ്യാനത്തിലുള്ളതുമായ ഓൾഡ് ഗ്രേറ്റ് നോർത്ത് റോഡിന്റെ ഫിഞ്ച്സ് ലൈൻ സെക്ഷൻ എന്നിവയെ ലോക പൈതൃക റെജിസ്ട്രിയിൽ 2010 ജൂലൈയിൽ ഉൾപ്പെടുത്തി.
ഇതും കാണുക
തിരുത്തുക- Protected areas of New South Wales
അവലംബം
തിരുത്തുക- ↑ "Dharug National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 11 October 2014.
- ↑ "World Heritage Listing - Australian convict sites including the Old Great North Road". Office of Environment & Heritage. Government of New South Wales. 9 June 2011. Retrieved 11 October 2014.