ഒരു ആയുർവേദ ഔഷധമാണ് ധാന്വന്തരം തൈലം. മിക്കവാറും എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ഇതിനെപ്പറ്റി വിവരിച്ചുകാണുന്നു. വാതരോഗം, പക്ഷവാതം, സർവാംഗവാതം, ധാതുക്ഷയം എന്നീ രോഗങ്ങൾക്കും പ്രസവാനന്തരം ആരോഗ്യം വീണ്ടെടുക്കാനും ആയി മറ്റ് ഔഷധങ്ങളിൽ ചേർത്ത് ഉള്ളിൽ കഴിക്കാൻ ഉപയോഗിക്കുന്നു. പുറമേ അഭ്യംഗത്തിനായി ഉപയോഗിക്കുവാനും ധാന്വന്തരം തൈലം വിശേഷമാണ്.

ധാന്വന്തരം തൈലം
ആയുർവേദൗഷധം
പ്രധാന ചേരുവകൾകുറുന്തോട്ടിവേര്, കുമിഴ്വേര്, കൂവളംവേര്, പാതിരിവേര്, പയ്യാഴാന്തവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവെര്, ചെറുവഴുതിനവേര്, വെൺ‌വഴുതിനവേര്, ഞെരിഞ്ഞിൽ, യവം, ലന്തംകുരു, പഴമുതിര, കുറികോൽ(?), എള്ളെണ്ണ, പാൽ, മേദ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരകാകോളി, ചന്ദനം, നറുനീണ്ടിക്കിഴങ്ങ്, വെള്ളക്കോട്ടം, തകര, ജീവകം, ഇടവകം, ഇന്തുപ്പ്, ഉലുവ, കന്മദം, വയമ്പ്, അകിൽ, തമിഴാമവേര്, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാൽമുതക്കിഴങ്ങ്, ഇരട്ടിമധുരം, ത്രിഫലത്തോട്, നറും‌പശ, ശതകുപ്പ, കാട്ടുഴുന്ന്വേര്, കാട്ടുപയർവേര്, ഏലം, ഇലവർഗം, പച്ചില
ഉപയോഗങ്ങൾവാതസംബന്ധമായ അസുഖങ്ങൾക്ക്, പ്രസവ ശുശ്രൂഷയിൽ
മൂല ഗ്രന്ഥംഅഷ്ടാംഗഹൃദയം

ചേരുവകളും നിർമ്മാണരീതിയും തിരുത്തുക

കുറുന്തോട്ടി- 4608 ഗ്രാം, ദശമൂലം - 200 ഗ്രാം എന്നിവ മരുന്നിന്റെ 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് 1/8 ആക്കി വറ്റിച്ച് കഷായം അരിച്ചെടുക്കുക. കുലരഥം (മുതിര), ലന്തക്കുരു, യവം - ഇവ മൂന്നും തുല്യഭാഗമെടുത്തത് 570 ഗ്രാം; 8 ഇരട്ടി വെള്ളത്തിൽ കഷായം വച്ച് എട്ടിൽ ഒന്നാക്കി വറ്റിച്ചെടുക്കുക. കഷായം അരിച്ചു മാറ്റിവയ്ക്കുക. മുകളിൽ പറഞ്ഞ രണ്ടുകഷായങ്ങളും ഒന്നിച്ചുചേർത്ത്, കൂടെ 4,500 മില്ലിലിറ്റർ പാലും 768 മില്ലിലിറ്റർ എള്ളെണ്ണയും ചേർത്ത് വയ്ക്കുക. ഇതിൽ മേദാ, മഹാമേദ, ദേവതാരം, മഞ്ചട്ടി, കാകോളി, ക്ഷീരക, കോളി, ചന്ദനം, നറുനീണ്ടി, കൊട്ടം, തകരം, ജീവക, ഋഷഭകം, ഇന്തുപ്പ്, ഉലുവാ, കൽപായൻ, വയമ്പ്, തഴുതാമവേര്, അകിൽ, അമുക്കുരം, ശതാവരിക്കിഴങ്ങ്, പാൽമുതുക്കിൻകിഴങ്ങ്, ഇരട്ടിമധുരം, കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ശതകുപ്പ, കാട്ടുഴുന്നിൻവേര്, കാട്ടുപയറിൻവേര്, ഏലത്തരി, ഇലവങ്ഗം, പച്ചില ഇവ ഓരോന്നും സമമെടുത്തത് മൊത്തത്തിൽ 128 ഗ്രാം എടുത്ത് പൊടിച്ച് അരച്ചു ചേർത്ത് മന്ദാഗ്നിയിൽ കാച്ചി ഖരചിക്കണ പാകത്തിൽ (കൽക്കൻ അധികം മൂക്കുന്നതിനുമുമ്പ്) ഇറക്കി അരിച്ചെടുക്കുക.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്വന്തരം തൈലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ധാന്വന്തരം_തൈലം&oldid=2283622" എന്ന താളിൽനിന്ന് ശേഖരിച്ചത്