യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ നിർമ്മിതിയാണ് നേപ്പാളിലെ ധരഹരാ ഗോപുരം. ഭീംസെൻ ഗോപുരം എന്നുമറിയപ്പെടുന്ന ഇത് 1832ൽ അന്നത്തെ പ്രധാനമന്ത്രി ഭീംസെൻ ഥാപ്പയാണു നിർമിച്ചത്. 61.88 മീറ്ററാണ് ഉയരം. ഭീംസെന്നിന്റെ ഭാര്യ ലളിത് ത്രിപുരസുന്ദരിക്കുവേണ്ടിയാണ് ഇതു നിർമിച്ചത്. ധരഹരാ ഗോപുരം സഞ്ചാരികൾക്കായി തുറന്നുകൊടുത്തതു 2005 ലാണ്. എട്ടാം നിലയുടെ ചുറ്റുമായി തീർത്ത ബാൽക്കണിയിൽ നിന്നാൽ കഠ്മണ്ഡു താഴ്വരയുടെ വിശാലദൃശ്യം കാണാം.

Dharahara
धरहरा
Dharahara tower in February 2013
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിcollapsed (25 April 2015)
സ്ഥാനംKathmandu, Nepal
പദ്ധതി അവസാനിച്ച ദിവസം1832 (1832)
Unknown
Destroyed15 ജനുവരി 1934 (1934-01-15)
25 ഏപ്രിൽ 2015 (2015-04-25) (collapsed except for base. A 33 ft high stump is left.


കുത്തബ് മിനാറുമായി സാമ്യമുള്ള ഗോപുരത്തിന് ഒൻപതു നിലകളും 213 പടികളുള്ള പിരിയൻ കോവണിയുമുണ്ട്. മുഗൾ - യൂറോപ്യൻ വാസ്തുശിൽപ ശൈലിയിലാണു നിർമ്മാണം. ഏറ്റവും മുകളിലെ നിലയിൽ ശിവവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്.

ധരഹരയെക്കാൾ ഉയരമുള്ള മറ്റൊരു ഗോപുരംകൂടി ഭീംസെൻ ഥാപ്പ പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ചിരുന്നു. 1834ലെ ഭൂകമ്പം ഇരുഗോപുരങ്ങളും അതിജീവിച്ചെങ്കിലും 1934ലെ ഭൂകമ്പത്തിൽ രണ്ടിനും കാര്യമായി കേടുപാടുകൾ സംഭവിച്ചു. 11 നില ഗോപുരം പാടേ തകർന്നുപോയി. തുടർന്നു ധരഹരഗോപുരം നവീകരിക്കുകയായിരുന്നു.

2015 ലെ ഭൂകമ്പം

തിരുത്തുക

2015 ലെ ഭൂകമ്പത്തിൽ ഗോപുരം പൂർണ്ണമായി തകർന്നു.[1]

  1. Barry, Ellen (25 April 2015). "Earthquake Devastates Nepal, Killing More Than 1,100". New York Times.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധരഹരാ_ഗോപുരം&oldid=2368514" എന്ന താളിൽനിന്ന് ശേഖരിച്ചത്