ധനകാര്യ കമ്മീഷൻ (ഇന്ത്യ)
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ. 1951 ൽ തന്നെ ഒരു ധനകാര്യകമ്മീഷനു രൂപം നൽകപ്പെടുകയുണ്ടായി.(1951 ലെ ആക്ട്-The Finance Commission (Miscellaneous Provisions) Act, 1951) കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് പ്രധാന കർത്തവ്യം. 5 വർഷമാണ് കാലാവധി. ഒരു ചെയർമാനും 4 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ. ഒരു സിവിൽ കോടതിയുടെ എല്ലാ അവകാശാധികാരങ്ങളും ധനകാര്യ കമ്മീഷനു നൽകപെട്ടിട്ടുണ്ട്
Finance Commission of India | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | November 22, 1951 |
അധികാരപരിധി | Government of India |
ആസ്ഥാനം | New Delhi |
മേധാവി/തലവൻമാർ | N K Singh, Chairman Indira Rajaraman, Member Sanjeev Mishra, Member Atul Sarma, Member |
വെബ്സൈറ്റ് | |
http://fincomindia.nic.in/ |