ദ സൗണ്ട് ഓഫ് മ്യൂസിക്
1965-ൽ പുറത്തിറങ്ങിയ ഒരു വിഖ്യാത അമേരിക്കൻ സംഗീത ചലച്ചിത്രമാണ് ദ സൌണ്ട് ഓഫ് മ്യൂസിക്. റോബർട്ട് വൈസ് നിർമ്മാണവും സംവിധാനവും ചെയ്ത ചിത്രത്തിൽ ജൂലി ആൻഡ്രൂസ്, ക്രിസ്റ്റഫർ പ്ലംമെർ എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. റിച്ചാർഡ് റോഡ്ഗേർസിന്റെ സംഗീതത്തിൽ ഓസ്കർ ഹാമ്മർസ്റ്റൈൻ II എഴുതി 1959 ൽ പുറത്തിറങ്ങിയ ഇതേ പേരോടുകൂടിയ സംഗീത നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചലച്ചിത്രം. കന്യാസ്ത്രീയാകാൻ പഠിക്കുന്ന ഒരു യുവതി വിഭാര്യനായ ഒരു നാവിക ഉദ്യോഗസ്ഥന്റെ ഏഴ് കുട്ടികളെ നോക്കാൻ 1938 ൽ ഓസ്ട്രിയയിലെ സാൽസ്ബുർഗിൽ എത്തുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.
ദ സൗണ്ട് ഓഫ് മ്യൂസിക് | |
---|---|
സംവിധാനം | റോബർട്ട് വൈസ് |
നിർമ്മാണം | റോബർട്ട് വൈസ് |
കഥ | മരിയ ഫൊൺ ട്രാപ്പ്(uncredited) |
തിരക്കഥ | ഏർണസ്റ്റ് ലേമാൻ |
ആസ്പദമാക്കിയത് | ദ സൗണ്ട് ഓഫ് മ്യൂസിക് – ഹൊവാർഡ് ലിൻഡ്സേ, റസ്സൽ ക്രൗസ് |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | ടെഡ് ഡി. മക്കോർഡ് |
ചിത്രസംയോജനം | വില്ല്യം എച്ച്. റെയ്നോൾഡ്സ് |
സ്റ്റുഡിയോ | ആർഗിൽ എന്റർപ്രൈസസ് |
വിതരണം | ട്വന്ടിത്ത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $8.2 മില്ല്യൺ[1][2] |
സമയദൈർഘ്യം | 174 മിനിറ്റ്[3] |
ആകെ | $286.2 മില്ല്യൺ[1] |
അവലംബംതിരുത്തുക
- ↑ 1.0 1.1 "The Sound of Music". The Numbers. മൂലതാളിൽ നിന്നും സെപ്റ്റംബർ 3, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 26, 2011.
- ↑ Solomon, Aubrey (1989). Twentieth Century Fox: A Corporate and Financial History. Lanham, Maryland: Scarecrow Press. ISBN 978-0-810-84244-1.
- ↑ "The Sound of Music (1965): Original Print Information". Turner Classic Movies. മൂലതാളിൽ നിന്നും ഫെബ്രുവരി 10, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2015.
ബാഹ്യ ലിങ്കുകൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ The Sound of Music (film) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |