ദ വൈറ്റ് പീക്കോക്ക്
ദ വൈറ്റ് പീക്കോക്ക് 1911 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഡി.എച്ച്. ലോറൻസ് രചിച്ച ആദ്യനോവലായിരുന്നു. 1906 ൽ രചന തുടങ്ങിയ ഈ നോവൽ മൂന്നു തവണ തിരുത്തിയെഴുതിയിരുന്നു. നോവലിൻറെ ആദ്യകാല പ്രതികളുടെ തലക്കെട്ട് ലെറ്റീഷ്യ എന്നായിരുന്നു.
പ്രമാണം:Whitepeacock22.jpg | |
കർത്താവ് | D. H. Lawrence |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Heinemann |
പ്രസിദ്ധീകരിച്ച തിയതി | 1911[1] |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 496 |
ശേഷമുള്ള പുസ്തകം | The Trespasser |
പാഠം | The White Peacock at Wikisource |
മൌറിസ് ഗ്രീഫെൻഹാഗൻറെ 1891 ലെ പെയിൻറിംഗായ 'An Idyll' ആണ് ഈ നോവൽ എഴുതുവാനുള്ള പ്രചോദനമായത്.
കഥാസംഗ്രഹം
തിരുത്തുകഈ നോവലിലെ കഥ നടക്കുന്നത് നെതെർമിയർ എന്ന സ്ഥലത്താണ് (ഈസ്റ്റ്‍വുഡ് എന്ന സ്ഥലത്തിൻറെ സാങ്കൽപ്പികനാമം). സിറിൾ ബിയാർഡ്‍സാൽ എന്നയാൾ വിവരിക്കുന്നതായിട്ടാണ് കഥ. അയാളുടെ സഹോദരി ലെറ്റീഷ്യ (ലെറ്റി) ജോർജ്ജ്, ലെസ്‍ലി ടെമ്പിൾ എന്നീ ചെറുപ്പക്കാരുമായി ത്രികോണപ്രേമത്തിൽപ്പെടുന്നുതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നോവലിൻറെ ഇതിവൃത്തം.