ദ വയലിൻ

സ്പാനിഷ് ചലച്ചിത്രം

ഫ്രാൻസിസ്കോസ് വർഗ്ഗാസ് സംവിധാനം ചെയ്തു 2005 ൽ പുറത്തിറങ്ങിയ മെക്സിക്കൻ ചലചിത്രം.

ദ വയലിൻ
സംവിധാനംഫ്രാൻസിസ് വർഗോസ്
നിർമ്മാണംÁngeles Castro
Hugo Rodríguez
രചനFrancisco Vargas
അഭിനേതാക്കൾÁngel Tavira
ഛായാഗ്രഹണംMartín Boege
ചിത്രസംയോജനംRicardo Garfias
റിലീസിങ് തീയതി11 മാർച്ച് 2005
രാജ്യംമെക്സിക്കോ
ഭാഷസ്പാനിഷ്
സമയദൈർഘ്യം98 മിനുട്ട്

കഥാ സംഗ്രഹം

തിരുത്തുക

ഈ സിനിമയിൽ പ്രധാനമായും അഞ്ചു കാര്യങ്ങളാണുള്ളത് . സ്പോടകവസ്തുക്കൾ, സൈന്യം, പ്രക്ഷോഭം നടത്തുന്ന ജനങ്ങൾ, അവരുടെ അവകാശ പോരാട്ടങ്ങൾ , പിന്നെ ഒരു വയലിനും. പേരില്ലാത്തതെങ്കിലും മെക്സിക്കോയോട് സാമ്യമുള്ള ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്താണു കഥ നടക്കുന്നത്. ഏകാധിപത്യ ഭരണത്തിൻ കീഴിൽ കടുത്ത ഭരണകൂട ഭീകരത നടക്കുന്നുണ്ടവിടെ. ജനങ്ങളെയും ഗവർമെന്റിനെതിരെ പ്രവർത്തിക്കുന്ന സ്വതന്ത്ര ഗ്രൂപ്പുകളിലെ അംഗങ്ങളെയും മ്രിഗീയമായി പീഡിപ്പിക്കുന്ന ദ്രിശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ഒരു കുഞ്ഞു പ്രദേശത്തെ ജനങ്ങളെ ഗറില്ലകളെ തിരയുന്നതിന്റെ ഭാഗമായി ക്രൂരമായി ഉപദ്രവിക്കുന്നു, സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു.പട്ടാളക്കാർ ഓരോ ഇഞ്ചും അരിച്ച് പൊറുക്കുന്നു. നഗരത്തിൽ തെരുവുകളിൽ തന്റെ പഴയ വയലിൻ ഉപയോഗിച്ച് പാട്ടുപാടി ഉപജീവനം കഴിക്കുന്ന വ്രിദ്ധനും മകനും ചെറുമകനും ഈ സിനിമയിലെ കഥാപാത്രങ്ങൾ. ഇവർ വിപ്ലവകാരികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. തന്റെ ഗോതമ്പ് പാടത്ത് വെടിയുണ്ടകൾ വിപ്ലവകാരിക്കൾക്ക് എത്തിച്ച് കോടൂക്കാൻ തന്റെ വയലിൻ ആണ അയാൾ ഉപയോഗിക്കുന്നത്. അതും പട്ടാള ഓഫീസറുടെ മൂക്കിനു തഴെക്കൂടെ. എന്നും പട്ടാള ഓഫീസർക്ക് വയലിൻ ക്ലാസ്സ് ഏടുക്കുന്നുണ്ട്. അകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2006 കാൻ ഫ്വ്സ്റ്റിവലിൽ പ്രദർസിപ്പിക്കപ്പെട്ടു.[1]
  • 2006 തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
  1. "Festival de Cannes: The Violin". festival-cannes.com. Archived from the original on 2012-10-11. Retrieved 2009-12-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_വയലിൻ&oldid=3944786" എന്ന താളിൽനിന്ന് ശേഖരിച്ചത്