ദ ലിറ്റിൽ വൈറ്റ് ഹോർസ്
ദ ലിറ്റിൽ വൈറ്റ് ഹോർസ്, എലിസബത്ത് ഗൌഡ്ജ് എഴുതിയ കുട്ടികളുടെ ഫാൻറസി നോവലാണ്. 1946 ൽ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ പ്രസാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ ചിത്രരചന നിർവ്വഹിച്ചത് സി. വാൾട്ടർ ഹോഡ്ജസ് ആയിരുന്നു. പുസ്തകത്തിന്റെ യു.എസ്. പതിപ്പ് കോവാർഡ്-മക്കാൻ തൊട്ടടുത്ത വർഷംതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. നോവലിലെ കാലഘട്ടം 1842 ആണ്. സമീപകാലത്ത് അനാഥയായിത്തീർന്ന 13 വയസുകാരിയായ മരിയ എന്ന ബാലിക തന്റെ ആയയോടൊപ്പം, അവളുടെ കസിനും രക്ഷാകർത്താവുമായ ഒരാളുടെ ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ പ്രദേശത്തുള്ള മാടമ്പി ഭവനത്തിലേയ്ക്ക് അയക്കപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് നോവലിലെ പ്രമേയം. എസ്റ്റേറ്റ്, ഗ്രാമം, സമീപപ്രദേശങ്ങൾ, എല്ലായിടത്തും രഹസ്യങ്ങളും മായാജാലങ്ങളും ഒളിഞ്ഞുകിടക്കുകയും ചെയ്യുന്നു. ലിറ്റിൽ വൈറ്റ് ഹോർസ് എന്നത് ഒരു യൂണിക്കോൺ (നെറ്റിയിൽ കൂർത്ത കൊമ്പുള്ള മായക്കുതിര) ആണ്. ഈ നോവലിനെ ആസ്പദമാക്കി നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും സിനിമയും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ നോവലിൻറെ 12 ഭാഷകളിലുള്ള പരിഭാഷകൾ വിവിധ രാജ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.[2]
പ്രമാണം:The Little White Horse cover.jpg | |
കർത്താവ് | Elizabeth Goudge |
---|---|
ചിത്രരചയിതാവ് | C. Walter Hodges |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Children's fantasy novel |
പ്രസാധകർ | University of London Press |
പ്രസിദ്ധീകരിച്ച തിയതി | June 1946 |
മാധ്യമം | Print (hardcover) |
ഏടുകൾ | 286 pp (first edition) |
OCLC | 12658611 |
LC Class | PZ7.G71 Li[1] |
കഥാതന്തു
തിരുത്തുക1842 കാലഘട്ടത്തിൽ തന്റെ പിതാവിൻറെ മരണശേഷം, മരിയ മേരിവെദർ എന്ന 13 വയസുള്ള ബാലിക അനാഥയായിത്തീർന്നു. അനാഥയായ അവൾ പടിഞ്ഞാറൻ ഇംഗ്ലണ്ടിലുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിലേയ്ക്കു അയയ്ക്കപ്പെടുന്നു. അവിടെ മരിയയുടെ കസിനും രക്ഷാകർത്താവുമായ സർ ബെഞ്ചമിൻ മെരിവെദർ ആണ് വസിക്കുന്നത്. മേരിയയോടൊപ്പം അവളുടെ വിഗ്ഗിൻസ് എന്ന നായയും ഗ്രഹാദ്ധ്യാപികയും ആയയുമായ മിസ് ഹെലിയോട്രോപ്പുമുണ്ട്. ആ എസ്റ്റേറ്റിന്റെ സ്ഥാപനം സംബന്ധിച്ച് ഒരു പുരാതന രഹസ്യം ഒളിഞ്ഞുകിടക്കുന്നതായി മരിയ കണ്ടുപിടിക്കുന്നു. അത്ഭുത കഥാപാത്രങ്ങളുടെയും മാന്ത്രികജീവികളുടെയും സഹായത്തോടെ മൂണേക്കർ ബംഗ്ലാവിനെയും എസ്റ്റേറ്റിനെയും മരിയ രക്ഷിക്കുയും താഴ്വരയിൽ സമാധാനം നിലനിറുത്തുകയും ചെയ്യുന്നു.
നോവലിലെ കഥാപാത്രങ്ങൾ
തിരുത്തുക- മരിയ മെരിവെദർ - 13 വയസുള്ള ചുവന്ന മുടിയുള്ള ഒരു അനാഥ ബാലിക. അവൾ വനത്തിൽവച്ച് ഒരു കാട്ടുമുയലിനെ രക്ഷിക്കുകയും പിന്നീട് അതിന് സെറിന എന്ന പേരുനൽകി തൻറെ അരുമയായി സംരക്ഷിക്കുകയും ചെയ്യുന്നു.
- മിസ് ഹെലിയോട്രോപ്പ് – മരിയയുു ഗ്രഹാദ്ധ്യാപികയും ആയയുമായ ഉയരമുള്ള, നീലക്കണ്ണുകളുള്ള ഒരു തനിനാടൻ സ്ത്രീ.
- സർ ബെഞ്ചമിൻ മെരിവേദർ – മരിയയുടെ കസിനും രക്ഷാകർത്താവുമായ ആൾ.
- മർമഡ്യൂക്ക് സ്കാർലറ്റ് – സർ ബെഞ്ചമിനിൻറെ പാചകക്കാരനും വീടുസൂക്ഷിപ്പുകാരനും. അതുപോലെ സക്കറിയാ എന്ന പൂച്ചയുടെ ഉടമസ്ഥൻ. അവൻ സ്ത്രീസഹജമായി ജിജ്ഞാസയെ ഇഷ്ടപ്പെടാതിരിക്കുകയും, അടുക്കള തൻറെ സ്വന്തം സാമ്രാജ്യമായി കാണുകയും ചെയ്യുന്ന ഒന്നാന്തരമൊരു പാചകക്കാരനുമാണ്.
- ഡിഗ്‍വീഡ് – സർ ബെഞ്ചമിൻറെ വണ്ടിക്കാരനും തോട്ടക്കാരനും.
- ലവ്ഡേ മിന്നറ്റ് – സർ ബെഞ്ചമിൻറെ മുൻകാമുകി.
- റോബിൻ – ലവ് ഡേ മിന്നറ്റിൻറെ പുത്രൻ.
- വൃദ്ധപുരോഹിതൻ – മരിയയെ സഹായിക്കുന്ന ഒരു പുരോഹിതൻ.
- മോൺസിയർ കൊക്യൂ ഡെ നോയർ – പൈൻ മരക്കാട്ടിലെ കോട്ടയിലെ കഠിന ഹൃദയനും ദുഷ്ടന്മാരുടെയെല്ലാം നേതാവുമായ ആൾ.
മൃഗങ്ങൾ
- സക്കറിയാ – മർമഡ്യൂക്കിന്റെ അസാധാരണക്കാരനായ പൂച്ച. മരിയയെയും റോബിനെയും സഹായിക്കുന്ന. അടുക്കളയിലെ ചാരത്തിൽ അവർ സന്ദേശങ്ങളെഴുതാറുണ്ട്.
- റോൾഫ് – മരിയയുടെ പ്രത്യേക സംരക്ഷകനായ സിംഹം. ബെഞ്ചമിനും കൂട്ടരും നായയെന്നാണ് വിളിക്കുന്നത്.
- സെറെന – വേട്ടക്കാരുടെ കയ്യിൽനിന്ന് മരിയ രക്ഷപെടുത്തിയ കാട്ടുമുയൽ.
- വിഗ്ഗിൻസ് – മരിയയുടെ ആർത്തിക്കാരനായ നായ.
- പെരിവിങ്കിൾ – മരിയുടെ കുട്ടിക്കുതിര – ജോയ് ഓഫ് ദ ഗ്രൌണ്ട് എന്ന പേരിലറിയപ്പെടുന്നു.
1994 ലെ ടെലിവിഷൻ പരമ്പരയായിരുന്ന “മൂണേക്കർ” ദ ലിറ്റിൽ വൈറ്റ് ഹോർസിനെ ആസ്പദമാക്കി നിർമ്മിച്ചതാണ്. അതുപോലെ ലൂസി ഷട്ടിൽവർത്ത്, ഗ്രഹാം ആൽബറോ എന്നിവർ തിരക്കഥയെഴുതി, ഡക്കോട്ട ബ്ലൂ റിച്ചാർഡ്സ് മരിയയായി വേഷമിട്ട സിനിമയായ “ദ സീക്രട്ട് ഓഫ് മൂണേക്കർ” ഈ നോവലിൻറെ കഥയെ ആസ്പദമാക്കിയായിരുന്നു. ഗാബർ ക്സുപ്പോ സംവിധാനം ചെയ്ത ചിത്രം കൂടുതലും ഹംഗറിയിലാണ് ചിത്രീകരിച്ചത്. 2009 ഫെബ്രുവരിയിൽ റിലീസ് ചെയ്തിരുന്നു.
അവലംബം
തിരുത്തുക- ↑ "The little white horse" (first edition). Library of Congress Catalog Record.
"The little white horse" (first U.S. edition). LCC record. Retrieved 2012-09-14. - ↑ "Formats and Editions of The little white horse". WorldCat. Retrieved 2012-09-14.