ദ മജീഷ്യൻസ് നെഫ്യു (നോവൽ)
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ മജീഷ്യൻസ് നെഫ്യു. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനർപ്രസിദ്ധീകരണങ്ങളിൽ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ദ ക്രോണിക്കിൾസ് ഓഫ് നർനിയ എന്ന ലേഖനം കാണുക). 1954-ൽ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ ഈ പുസ്തകത്തിലും ദ സിൽവർ ചെയറിലും മാത്രമാണ് പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്തത്.
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബെയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം, ഫിക്ഷൻ |
പ്രസാധകർ | ദി ബോഡ്ലി ഹെഡ് |
പ്രസിദ്ധീകരിച്ച തിയതി | 2 മേയ് 1955 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവർ, പേപ്പർബായ്ക്ക്) |
ഏടുകൾ | 202 pp |
മുമ്പത്തെ പുസ്തകം | ദി ഹോഴ്സ് ആന്റ് ഹിസ് ബോയ് |
ശേഷമുള്ള പുസ്തകം | ദി ലാസ്റ്റ് ബാറ്റിൽ |