ദ ബ്ലൈന്റ് ഗേൾ
ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു ചിത്രം ആണ് ദ ബ്ലൈന്റ് ഗേൾ. നാടോടികളെപ്പോലെ ചുറ്റിസഞ്ചരിക്കുന്ന സഹോദരീമാരാണെന്ന് കരുതുന്ന രണ്ട് ഭിക്ഷക്കാരെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. രണ്ട് സഹോദരീമാരിലൊരാൾ അന്ധയായ ഒരു പാട്ടുകാരിയാണെന്നു തോന്നുന്നവിധത്തിൽ മടിയിലൊരു സംഗീതോപകരണവും കാണാം. പശ്ചാത്തലത്തിൽ കാണുന്ന പട്ടണമായ വിൻചെൽസീയിലേക്ക് യാത്ര ചെയ്യുന്നതിനു മുമ്പ് ഉണ്ടായ മഴയെത്തുടർന്ന് അവർ റോഡരികിൽ വിശ്രമിക്കുകയാണ്.[1] മഴതോർന്നതിൻറെ ലക്ഷണമായി ആകാശത്ത് മഴവില്ലും ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം അന്ധയും കാഴ്ചയുള്ളതുമായ രണ്ട് സഹോദരിമാരുടെ ഇടയിലുള്ള ഇന്ദ്രിയങ്ങളുടെ അനുഭവങ്ങളെ ഉപമേയമായി ഒരുൾക്കാഴ്ച നൽകുന്നു. [2]
ദ ബ്ലൈന്റ് ഗേൾ | |
---|---|
കലാകാരൻ | John Everett Millais |
വർഷം | 1856 |
Medium | Oil on canvas |
സ്ഥാനം | Birmingham Museum & Art Gallery, Birmingham, England |
അവലംബം
തിരുത്തുക- ↑ The Victorian Web: Combining Details and Mood in The Blind Girl.
- ↑ Cohen, M. (1987), Engaging English art: Entering the Work in Two Centuries of English Painting and Poetry, Alabama: University of Alabama Press