ദ ബ്ലൂ ബേർഡ് (നാടോടിക്കഥ)

മാഡം ഡി'അൽനോയ് എഴുതിയ ഫ്രഞ്ച് സാഹിത്യത്തിലെ ഒരു നാടോടിക്കഥ

1697-ൽ മാഡം ഡി'അൽനോയ് എഴുതിയ ഫ്രഞ്ച് സാഹിത്യത്തിലെ ഒരു നാടോടിക്കഥയാണ് "ബ്ലൂ ബേർഡ്." [1] 1892-ലെ ആൻഡ്രൂ ലാങ് ശേഖരിച്ച ദ ഗ്രീൻ ഫെയറി ബുക്കിൽ ഇതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ ഉൾപ്പെടുത്തിയിരുന്നു.[2] ആർണെ-തോംപ്സൺന്റെ നാടോടി കഥകളുടെ പട്ടികയിൽ 432-ാമത്തെ കഥയാണ് ദി പ്രിൻസ് ആസ് ബേർഡ്. "ദി ഫെതർ ഓഫ് ഫിനിസ്റ്റ് ഫാൽക്കൺ", "ദി ഗ്രീൻ നൈറ്റ്", "ദി ഗ്രീനിഷ് ബേർഡ്" എന്നിവ ഈ തരത്തിലുള്ള മറ്റു കഥകളാണ്.

Cover of an edition of The Blue Bird

കഥാ സംഗ്രഹം

തിരുത്തുക

ഒരു സമ്പന്നനായ രാജാവ് തന്റെ പ്രിയ ഭാര്യയെ നഷ്ടപ്പെട്ടതിനുശേഷം, അടുത്തിടെ വിധവയായ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. അവർ വിവാഹം കഴിക്കുന്നു. രാജാവിന് ഫ്ളോറൈൻ എന്നു പേരുള്ള ഒരു മകളും കൂടാതെ രാജ്ഞിയ്ക്ക് ട്രൂയിടോൺ എന്ന ഒരു മകളും ഉണ്ട്. ഫ്ലോറിൻ സുന്ദരിയും ദയയുള്ളവളുമാണ്. ട്രൂയിടോൺ സ്വാർത്ഥമതിയും ദുഷ്ടയുമാണ്. ആദ്യം മുതൽതന്നെ അവളും അമ്മയും ഫ്ലോറിന്റെ സൗന്ദര്യത്തെക്കുറിച്ച് അസൂയപ്പെട്ടിരുന്നു.

ഒരു ദിവസം, തന്റെ പെൺമക്കളുടെ വിവാഹങ്ങൾ ഉടൻ ക്രമീകരിക്കാൻ സമയം ആയി എന്ന് രാജാവ് അറിയിക്കുന്നു. താമസിയാതെ, രാജകുമാരൻ ചാമിങ് രാജ്യം സന്ദർശിക്കുന്നു. രാജ്ഞി രാജകുമാരന് ട്രൂയിടോണിനെ വിവാഹം ചെയ്യാൻ നിശ്ചയിച്ചു. രാജകുമാരനെ കാണുന്നതിനായി രാജ്ഞി ട്രൂയിടോണിനെ വസ്ത്രവും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു. കൂട്ടത്തിൽ രാജ്ഞി ഫ്ളോറിന്റെ ആഭരണങ്ങളും വസ്ത്രങ്ങളും മോഷ്ടിക്കാൻ പാരിതോഷികം നൽകി ഒരു സ്ത്രീയെ തരപ്പെടുത്തുന്നു. എന്നാൽ രാജകുമാരന്റെ കണ്ണുകൾ ഫ്ലോറിനിൽ വീഴുന്നതോടെ അവളുടെ പദ്ധതി തകരുന്നു. ഒറ്റനോട്ടത്തിൽതന്നെ ചാമിങ് ഫ്ളോറിനുമായി പ്രണയത്തിലാവുകയും അവളെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു. രാജ്ഞിയും ട്രൂയിടോണും വളരെ കോപാകുലരായി. ഫ്ളോറിന്റെ സ്വഭാവത്തെ കരിവാരിത്തേക്കാൻ അവർ ശ്രമിക്കുന്നു. അതിൽ വിജയിച്ച അവർ രാജാവിന്റെ സമ്മതത്തോടെ സന്ദർശകരുടെ ദൈർഘ്യം കഴിയുന്നതുവരെ ഫ്ളോറിനെ പൂട്ടിയിടുന്നു.

രാജ്ഞി ചാർമിംഗ് രാജകുമാരന് ധാരാളം സമ്മാനങ്ങൾ അയയ്ക്കുന്നു. പക്ഷേ അവ ട്രൂട്ടോണിൽ നിന്നുള്ളതാണെന്ന് കേൾക്കുമ്പോൾ അദ്ദേഹം അവ നിരസിക്കുന്നു. രാജകുമാരൻ പോകുന്നതുവരെ ഫ്ലോറിനെ ഗോപുരത്തിൽ തന്നെ പൂട്ടിയിട്ടിരിക്കുമെന്ന് രാജ്ഞി ദേഷ്യത്തോടെ പറയുന്നു. ചാർമിംഗ് രാജകുമാരൻ പ്രകോപിതനാകുകയും ഫ്ലോറിനുമായി ഒരു നിമിഷം സംസാരിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നു. വക്രബുദ്ധിയായ രാജ്ഞി സമ്മതിക്കുന്നു. അവരുടെ കൂടിക്കാഴ്‌ച സ്ഥലത്തെ ഇരുട്ടിൽ, ചാർമിംഗ് രാജകുമാരൻ ട്രൂടോണിനെ ഫ്ലോറിനായി തെറ്റിദ്ധരിക്കുകയും അറിയാതെ വിവാഹത്തിന് രാജകുമാരിയുടെ കൈ ചോദിക്കുകയും മോതിരമണിയിക്കുകയും ചെയ്യുന്നു.

ട്രൂട്ടോൺ തന്റെ ഫെയറി ഗോഡ് മദറായ മസില്ലയുമായി ഗൂഢാലോചന നടത്തുന്നു. പക്ഷേ രാജകുമാരനെ വഞ്ചിക്കാൻ പ്രയാസമാണെന്ന് മസില്ല പറയുന്നു. വിവാഹച്ചടങ്ങിൽ, ട്രൂട്ടോൺ രാജകുമാരന്റെ മോതിരം ഹാജരാക്കുകയും അവളുടെ കേസ് വാദിക്കുകയും ചെയ്യുന്നു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ചാർമിംഗ് രാജകുമാരൻ മനസ്സിലാക്കിയപ്പോൾ അയാൾ അവളെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. ട്രൂട്ടോണിനോ മസില്ലയ്‌ക്കോ ഒന്നും അവനെ അനുനയിക്കാൻ കഴിഞ്ഞില്ല. അവസാനം, തന്റെ വാഗ്ദാനം ലംഘിച്ചതിന് മസില്ല അവനെ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ചാർമിംഗ് രാജകുമാരൻ എന്നിട്ടും സമ്മതിക്കാത്തപ്പോൾ, മസില്ല അവനെ ഒരു നീല പക്ഷിയാക്കി മാറ്റുന്നു.

വാർത്ത കേട്ട രാജ്ഞി ഫ്ലോറിനെ കുറ്റപ്പെടുത്തുന്നു. അവൾ ട്രൂട്ടോണിനെ ഒരു മണവാട്ടിയായി വസ്ത്രം ധരിച്ച് ഫ്ലോറിനെ കാണിച്ചു. ചാർമിംഗ് രാജകുമാരൻ തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചതായി ട്രൂട്ടോൺ അവകാശപ്പെട്ടു. ചാർമിംഗ് രാജകുമാരന് ഫ്ലോറിനോട് വളരെയധികം മതിപ്പുണ്ടെന്ന് മനസ്സിലാക്കിയ രാജ്ഞി അവളെ ഗോപുരത്തിൽ തന്നെ തുടരാനായി രാജാവിനെ ബോധ്യപ്പെടുത്തുന്നു. എന്നിരുന്നാലും, ഒരു സായാഹ്നത്തിൽ ഗോപുരത്തിലേക്ക് നീല പക്ഷി പറന്ന് ഫ്ലോറിനോട് സത്യം പറയുന്നു. വർഷങ്ങളാളം ബ്ലൂബേർഡ് അവളെ പലപ്പോഴും സന്ദർശിക്കുകയും സമ്മാനമായി നിരവധി ആഭരണങ്ങളും നല്കി.

കാലക്രമേണ, രാജ്ഞി ട്രൂട്ടോണിനായി ഒരു വിവാഹാർത്ഥിയെ തിരയുന്നത് തുടരുന്നു. ഒരു ദിവസം, ട്രൂട്ടോണിനെ വിവാഹാർത്ഥികൾ നിരസിച്ചതിൽ പ്രകോപിതയായ രാജ്ഞി ഗോപുരത്തിൽ ഫ്ലോറിനെ തേടുന്നു. ബ്ലൂബേർഡിനൊപ്പം ആലാപനം നടത്തുന്ന ഫ്ലോറിനെ കണ്ടെത്തിയെങ്കിലും പക്ഷിയെ രക്ഷപ്പെടാൻ ഫ്ലോറിൻ ജാലകം തുറക്കുന്നു. പക്ഷേ രാജ്ഞി അവളുടെ ആഭരണങ്ങൾ കണ്ടെത്തുകയും സഹായം അവൾക്ക് ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അവർ ഫ്ലോറിനെ രാജ്യദ്രോഹിയാണെന്ന് കുറ്റപ്പെടുത്തുന്നു. പക്ഷേ ബ്ലൂബേർഡ് രാജ്ഞിയുടെ തന്ത്രം പരാജയപ്പെടുത്തുന്നു.

പ്രസിദ്ധീകരണ ചരിത്രം

തിരുത്തുക

"ദി ബ്ലൂ ബേർഡ്" (L'Oiseau Bleu) എന്ന കഥ, മാഡം ഡി ഓൾനോയിയുടെ ഏറ്റവും പ്രശസ്തമായ യക്ഷിക്കഥകളിൽ ഒന്നാണ്,[3] നിരവധി സമാഹാരങ്ങളിൽ റിപ്പബ്ലിക്കേഷനുകൾ ഉണ്ട്.[4]

ഈ കഥയെ ഫൈവ് വണ്ടർഫുൾ എഗ്ഗ്സ് എന്ന് പുനർനാമകരണം ചെയ്യുകയും എന്റെ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഫെയറി സ്റ്റോറികൾ എന്ന സമാഹാരത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[5]

പാരമ്പര്യം

തിരുത്തുക

തന്റെ ഫെയറി എക്‌സ്‌ട്രാവാഗൻസയുടെ ഭാഗമായി ജെയിംസ് പ്ലാഞ്ചെ ദ് ഓൾനോയിയുടെ തൂലികയിൽ നിന്ന് സ്റ്റേജിലേക്ക് പൊരുത്തപ്പെടുത്തിയ കഥകളിൽ ഒന്നായിരുന്നു [6][7][8]ഈ കഥ.കഥയ്ക്ക് കിംഗ് ചാർമിംഗ് അല്ലെങ്കിൽ സ്റ്റേജിനോട് പൊരുത്തപ്പെടുമ്പോൾ പറുദീസയുടെ നീല പക്ഷി എന്ന് പുനർനാമകരണം ചെയ്തു.[9][10]

  1. Miss Annie Macdonell and Miss Lee, translators. "The Blue Bird " The Fairy Tales of Madame D'Aulnoy. London: Lawrence and Bullen, 1892.
  2. Andrew Lang, The Green Fairy Book, "The Blue Bird"
  3. Planché, James Robinson. Fairy Tales by The Countess d'Aulnoy, translated by J. R. Planché. London: G. Routledge & Co. 1856. p. 610.
  4. Thirard, Marie-Agnès (1993). "Les contes de Madame d'Aulnoy : lectures d'aujourd'hui". Spirale. Revue de recherches en éducation. 9 (1): 87–100. doi:10.3406/spira.1993.1768.
  5. Shimer, Edgar Dubs. Fairy stories my children love best of all. New York: L. A. Noble. 1920. pp. 213-228.
  6. Feipel, Louis N. (September 1918). "Dramatizations of Popular Tales". The English Journal. 7 (7): 439–446. doi:10.2307/801356. JSTOR 801356.
  7. Buczkowski, Paul (2001). "J. R. Planché, Frederick Robson, and the Fairy Extravaganza". Marvels & Tales. 15 (1): 42–65. doi:10.1353/mat.2001.0002. JSTOR 41388579. S2CID 162378516.
  8. MacMillan, Dougald (1931). "Planché's Fairy Extravaganzas". Studies in Philology. 28 (4): 790–798. JSTOR 4172137.
  9. Adams, W. H. Davenport. The Book of Burlesque. Frankfurt am Main, Germany: Outlook Verlag GmbH. 2019. p. 74. ISBN 978-3-73408-011-1
  10. Planché, James (1879). Croker, Thomas F.D.; Tucker, Stephen I. (eds.). The extravaganzas of J. R. Planché, esq., (Somerset herald) 1825-1871. Vol. 4. London: S. French. pp. Vol 4, pp. 89-90.