ദ ബോ
ദക്ഷിണ കൊറിയൻ സംവിധായകനായ കിം കി ഡുക് 2005 ൽ പുറത്തിറക്കിയ ചലച്ചിത്രമാണ് ദ ബോ (Hwal).[1] 2005-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. [2]
ദ ബോ | |
---|---|
സംവിധാനം | കിം കി ഡുക് |
നിർമ്മാണം | കിം കി ഡുക് |
രചന | കിം കി ഡുക് |
അഭിനേതാക്കൾ | Han Yeo-reum Jeon Seong-hwang Seo Ji-seok |
റിലീസിങ് തീയതി | മേയ് 12, 2005 | (ദക്ഷിണ കൊറിയ)
രാജ്യം | ദക്ഷിണ കൊറിയ |
ഭാഷ | കൊറിയൻ |
ബജറ്റ് | US$ 950,000 |
സമയദൈർഘ്യം | 90 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകഅറുപത് വയസ്സായ ഒരു മീൻപിടുത്തക്കാരനും 16 വയസ്സായ ഒരു പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണീ സിനിമയുടെ കാതൽ. പുറം കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു പഴഞ്ചൻ ബോട്ടിലാണിരുവരുടേയും ജീവിതം. പെൺകുട്ടിയെ പുറംഅംലോകവുമായി ബന്ധപ്പെടുത്താതെയാണയാൾ വളർത്തുന്നത്. ഇടക്ക് ഒറു തോണിയിൽ അയാൾ കരയിലേക്ക് പോകും സാധനങ്ങൾ വാങ്ങാൻ. ചൂണ്ടയിട്ടു മീൻപിടിക്കുന്ന ഹോബിക്കാർക്ക് അതിനുള്ള സ്ഥലമായി തന്റെ ബോട്ട് വിട്ട്കൊടുത്ത് കിട്ടുന്ന വരുമാനമാണയാളുടെ ജീവിത മാർഗ്ഗം. അമ്പെയ്തിൽ അഗ്രഗണ്യനായ ആയാൾ പെൺകുട്ടിക്ക് എപ്പോഴും കാവലുണ്ട്. പെൺകുട്ടി പ്രായപൂർത്തിയായാൽ അവളെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണയാൾ. മറ്റു കിം കി ഡുക് ചിത്രങ്ങൾ പോലെതന്നെ വളരെ കുറച്ച സംഭാഷണങ്ങളേ ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുള്ളൂ.
പുരസ്കാരങ്ങൾ
തിരുത്തുക- 2006 Mar del Plata Film Festival
- മികച്ച ചിത്രം
- 2006 Fantasporto
- പ്രത്യേക ജൂറി പുരസ്ക്കാരം
- 2005 Camerimage
- ഗോൾഡൻ ഫ്രോഗ് പുരസ്ക്കാരം
അവലംബം
തിരുത്തുക- ↑ http://www.imdb.com/title/tt0456470/
- ↑ "Festival de Cannes: The Bow". festival-cannes.com. Archived from the original on 2012-10-11. Retrieved 2009-12-08.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ദ ബോ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വലിഞ്ഞുമുറുകിയവില്ലിന്റെ ഗീതം
- http://www.rottentomatoes.com/m/hwal_2005/ The Bow- rotten tomatoes]
- The Bow - filmcritic Archived 2012-03-04 at the Wayback Machine.
- ഹാൻസിനിമ - ദ ബോ
- The Bow - guardian