ദ ഫ്യൂണറൽ

എഡ്വാർഡ് മാനെറ്റ് വരച്ച ചിത്രം

1867-1870 കാലഘട്ടത്തിൽ എഡ്വാർഡ് മാനെറ്റ് വരച്ച ക്യാൻവാസ് പെയിന്റിംഗാണ് ദ ഫ്യൂണറൽ (ഫ്രഞ്ച് - L'Enterrement). ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു. അപൂർണ്ണമായ, അതിന്റെ ശൈലി 1867-ലെ ഇഫക്റ്റ് ഓഫ് സ്‌നോ ഓൺ പെറ്റിറ്റ്-മോൺറൂഷ്, ദി എക്‌സ്‌പോസിഷൻ യൂണിവേഴ്‌സെൽ എന്നിവയോട് വളരെ അടുത്താണ് (റൂവാർട്ട്, വൈഡൻസ്റ്റൈൻ 1975 നമ്പർ. 123).മാനേയുടെ മരണാനന്തരം ഡെനിസ് റൂവാർട്ടിലും ഡാനിയൽ വൈൽഡൻ‌സ്റ്റൈനും ചേർന്ന് മാനേയുടെ ചിത്രങ്ങളുടെ കണക്കെടുപ്പും വിവരശേഖരണവും നടത്തുകയുണ്ടായി. ആ രേഖകളിൽ ഇതിന് നൽകിയിരിക്കുന്ന തലക്കെട്ട് ആയ ബരിയൽ അറ്റ് ദി ഗ്ലേസിയർ (എൻറർമെന്റ് എ ലാ ഗ്ലേസിയർ) എന്നും ഈ ചിത്രം അറിയപ്പെടുന്നു.[1]

The Funeral (1867-1870) by Édouard Manet

ഈ ചിത്രം 1894 ഓഗസ്റ്റിൽ ആർട്ട് ഡീലർ പോർട്ടിയറിന് 300 ഫ്രാങ്കിന് സുസെയ്ൻ മാനെറ്റ് വിറ്റു. 1902-ൽ ഇത് മാനെറ്റിനെ നന്നായി അറിയുകയും കഫേ ഗ്വെർബോയിസിൽ പതിവായി പോകുകയും ചെയ്തിരുന്ന കാമിൽ പിസാരോയുടെ ഉടമസ്ഥതയിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആംബ്രോയ്‌സ് വോളാർഡ് ഈ പെയിന്റിംഗ് അടുത്തതായി ഏറ്റെടുത്തു. അദ്ദേഹം അത് $2319-ന് അതിന്റെ ഇപ്പോഴത്തെ ഉടമയ്ക്ക് വിറ്റു.[2]

അവലംബം തിരുത്തുക

  1. (in French) Édouard Manet : catalogue raisonné, tome I, peintures, Bibliothèque des arts, Lausanne, Paris, 1975, p.27.
  2. Cachin, Moffett & Wilson-Bareau 1983, പുറം. 261

ഗ്രന്ഥസൂചിക തിരുത്തുക

  • (in French) Françoise Cachin, Charles S. Moffett and Juliet Wilson-Bareau, Manet 1832–1883, Paris, Réunion des musées nationaux, 1983, 544 p. (ISBN 2-7118-0230-2)
  • (in French) Adolphe Tabarant, Manet et ses œuvres, Paris, Gallimard, 1947, 600 p.
  • (in French) Adolphe Tabarant, Les Manet de la collection Havemeyer : La Renaissance de l'art français, Paris, 1930, XIII éd.
  • (in French) Étienne Moreau-Nélaton, Manet raconté par lui-même, vol. 2, t. I, Paris, Henri Laurens, 1926* Étienne Moreau-Nélaton, Manet raconté par lui-même, vol. 2, t. I, Paris, Henri Laurens, 1926
  • (in French) Henri Loyrette and Gary Tinterow, Impressionnisme : Les origines, 1859–1869, 476 p. (ISBN 978-2711828203)
"https://ml.wikipedia.org/w/index.php?title=ദ_ഫ്യൂണറൽ&oldid=3747588" എന്ന താളിൽനിന്ന് ശേഖരിച്ചത്