ദ ഫൈൻഡിങ് ഓഫ് മോസെസ് (അൽമ-തദേമ വർണ്ണചിത്രം)
1904-ൽ ആംഗ്ലോ-ഡച്ച് ആർട്ടിസ്റ്റ് ലോറൻസ് അൽമ-ടഡെമ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദ ഫൈൻഡിങ് ഓഫ് മോസെസ്. ഈ ചിത്രം 1912-ൽ മരിക്കുന്നതിനുമുമ്പുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ ഈ ചിത്രത്തിന്റെ ആഭിമുഖ്യം നഷ്ടപ്പെട്ടു. കിംവദന്തി പ്രകാരം, 1950 കളിൽ ഈ ചിത്രം അതിന്റെ ഫ്രെയിമിന്റെ പേരിൽ വിറ്റു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിക്ടോറിയൻ പെയിന്റിംഗിന്റെ വിലമതിപ്പ് പുതുക്കിയതിനുശേഷം, 1995-ലെ ഒരു ലേല കാറ്റലോഗിൽ "[അൽമ-ടഡെമയുടെ] കഴിഞ്ഞ ദശകത്തിലെ തർക്കമില്ലാത്ത ഏറ്റവും ശ്രഷ്‌ഠമായ ചിത്രമായും അതുപോലെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിലെ ഈജിപ്തുമായുള്ള അടുത്തകാലത്തെ (ഒരുപക്ഷേ അവസാനത്തേത്?) പ്രണയബന്ധമായും ഈ ചിത്രത്തെ വർണ്ണിച്ചിരുന്നു. 2010-ൽ 36 മില്യൺ യുഎസ് ഡോളറിന് ഈ ചിത്രം ഒരു സ്വകാര്യ സമാഹർത്താവിന് ലേലത്തിൽ വിറ്റു.
പത്തൊൻപതാം നൂറ്റാണ്ടിൽ പൗരസ്ത്യവാദ കലാകാരന്മാർ അവരുടെ ചിത്രീകരണങ്ങളിൽ ആധികാരിക പുരാവസ്തു അലങ്കാരങ്ങൾ ചേർക്കാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് നവോത്ഥാനകാലം മുതൽ മോശയെ കണ്ടെത്തുന്നത് ചിത്രരചനയ്ക്ക് ഒരു ജനപ്രിയ വിഷയമായിരുന്നു.
പശ്ചാത്തലം
തിരുത്തുക5,000 ഗിനിയയും ചെലവുകളും നൽകികൊണ്ട് ഒന്നാം ബറോണറ്റ് സർ ജോൺ എയർഡ് ആണ് ചിത്രീകരണത്തിന് നിയോഗിച്ചത്. എയർഡിന്റെ സിവിൽ എഞ്ചിനീയറിംഗ് ബിസിനസായ ജോൺ എയർഡ് & കമ്പനിയാണ് ആദ്യത്തെ അസ്വാൻ ഡാം നിർമ്മിക്കാനുള്ള ചുമതല വഹിച്ചത്. 1902 ഡിസംബറിൽ അണക്കെട്ട് തുറക്കുന്നതിനായി ഈജിപ്ത് സന്ദർശിക്കാൻ എയർഡ് അൽമ-ടഡെമയെ ക്ഷണിച്ചു. കൂടാതെ ഫ്രെഡറിക് ലൈറ്റൺ, എഡ്വേർഡ് പൊയിന്റർ, ജോൺ വില്യം വാട്ടർഹൗസ് അൽമ-ടഡെമയുടെ 1888-ൽ പുറത്തിറങ്ങിയ ദി റോസസ് ഓഫ് ഹെലിയോഗബാലസ് എന്ന ചിത്രം ഉൾപ്പെടെയുള്ള എയർഡിന്റെ വലിയ അക്കാദമിക് ചിത്രശേഖരണത്തിലേയ്ക്ക് ചേർക്കുന്നതിന് അനുയോജ്യമായ ഒരു വിഷയം വരയ്ക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 1860 കളിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഈജിപ്ഷ്യൻ വിഷയങ്ങൾ അടിസ്ഥാനമാക്കി വീണ്ടും ചിത്രീകരണത്തിന് കമ്മീഷൻ അൽമ-ടഡെമയ്ക്ക് അനുമതി നൽകി.
അവലംബം
തിരുത്തുക- From ‘Riches to Rags to Riches’, artnews.com, 1 January 2011
- Sotheby's sale, 25 May 1995
- Sotheby's sale, 4 November 2010
- Exhibition of Paintings by Sir Lawrence Alma-Tadema Opens at Metropolitan Museum, press release, March 1973