ദ ഫിനാൻഷ്യൽ എക്സ്പ്രസ് (ഇന്ത്യ)

ഇന്ത്യയിൽ വാണിജ്യരംഗത്തെ വാർത്തകളുമായി പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ദ ഫിനാൻഷ്യൽ എക്സ്പ്രസ് (ഇംഗ്ലീഷ്: The Financial Express). 1961 മുതൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലെയും വ്യവസായരംഗത്തു സംഭവിക്കുന്ന വാർത്തകളാണ് ഈ ദിനപത്രത്തിലെ പ്രതിപാദ്യ വിഷയം.

ദ ഫിനാൻഷ്യൽ എക്സ്പ്രസ്
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്
എഡീറ്റർസുനിൽ ജെയിൻ
സ്ഥാപിതം1961
രാഷ്ട്രീയച്ചായ്‌വ്വലതുപക്ഷം
ഭാഷഇംഗ്ലീഷ് ഭാഷ
ആസ്ഥാനംB/B1, എക്സ്പ്രസ് ബിൽഡിംഗ് സെക്ടർ 10, നോയിഡ 201301, ഉത്തർ പ്രദേശ്, ഇന്ത്യ
OCLC number30000665
ഔദ്യോഗിക വെബ്സൈറ്റ്www.financialexpress.com

ഇന്ത്യയിൽ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ഫിനാൻഷ്യൽ എക്സ്പ്രസ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപത്രങ്ങളിലൊന്നാണിത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ഡൽഹി, ഹൈദ്രാബാദ്, കൊച്ചി, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീനഗരങ്ങളിൽ നിന്നായി 11 എഡിഷനുകളിലാണ് പത്രം പുറത്തിറങ്ങുന്നത്. അഹമ്മദാബാദിൽ നിന്ന് ഗുജറാത്തി ഭാഷയിലുള്ള എഡിഷനും ഇറങ്ങുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ആസ്ഥാനമന്ദിരം ഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്.

പുറംകണ്ണികൾ

തിരുത്തുക