ഗുല്യാമെ നക്ലൊസ് 2013-ൽ സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രമാണ് ദ നൺ.

ദ നൺ
ഫ്രഞ്ച് നാടകത്തിന്റെ പോസ്റ്റർ
സംവിധാനംഗുല്യാമെ നക്ലൊസ്
നിർമ്മാണംസിൽവി പിയാലറ്റ്
രചനഗുല്യാമെ നക്ലൊസ്
ജെറോം ബീജോർ
ആസ്പദമാക്കിയത്ലാ റിലിജിയോസ്' കൃതിയെ ആസ്പദമാക്കി '
അഭിനേതാക്കൾ
സംഗീതംമാക്സ് റിച്ചറ്റർ
ഛായാഗ്രഹണംവെസ് കേപ്
ചിത്രസംയോജനംഗെ ലെകോർണെ
റിലീസിങ് തീയതി
  • 10 ഫെബ്രുവരി 2013 (2013-02-10) (ബെർളിൻ)
  • 20 മാർച്ച് 2013 (2013-03-20) (ഫ്രാൻസ്)
രാജ്യംഫ്രാൻസ്
ബെൽജിയം
ജർമ്മനി
ഭാഷഫ്രഞ്ച്
സമയദൈർഘ്യം100 മിനിറ്റുകൾ

ഇതിവൃത്തം

തിരുത്തുക

1760 കളിലെ ഫ്രാൻസിലെ കന്യാസ്ത്രീ മഠങ്ങളിലെ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ തുറന്നുകാട്ടുകയാണ് ഈ സിനിമ. ഡിഡെറോട്ടിന്റെ നോവലിനെ അവലംബിച്ച് ചിത്രീകരിച്ച സിനിമ അടിച്ചേൽപ്പിക്കപ്പെടുന്ന മതമൂല്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ കഥപറയുന്നു. ബർലിൻ, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അഭിനേതാക്കൾ

തിരുത്തുക
  • പോളിൻ എറ്റിയൻ
  • ഇസബെൽ ഹൂപേർട്
  • ലൂയിസേ ബോർഗോൻ
  • മാർട്ടിന ഗെെക്ക്

ചലച്ചിത്ര മേളകളിൽ

തിരുത്തുക

ബർലിൻ, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [1]

പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം കാറ്റഗറി ശുപാർശ ഫലം
ബെർലിൻ അന്തർദേശീയ ചലച്ചിത്രമേള 2013 ഗോൾഡൻ ബിയർ ഗുല്യാമെ നക്ലൊസ് നാമനിർദ്ദേശം
സീസർ അവാർഡ് 2014 മികച്ച അഭിനേത്രി പോളിൻ എറ്റിയൻ നാമനിർദ്ദേശം
Lumiere Awards 2014 മികച്ച അഭിനേത്രി പോളിൻ എറ്റിയൻ നാമനിർദ്ദേശം
  1. "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_നൺ&oldid=3298057" എന്ന താളിൽനിന്ന് ശേഖരിച്ചത്