ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റ്

 അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റ് (The Third Life of Grange Copeland). 1970ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റാണ് ആലിസ് വോക്കറിന്റ ആദ്യനോവൽ. ജോർജിയയുടെ ഗ്രാമപ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഈ നോവൽ.  ധാർമികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാഞ്ച് എന്നയാളെക്കുറിച്ചും അവരുടെ ഭാര്യയെക്കുറിച്ചും ബ്രൗൺഫീൽഡ് എന്ന അവരുടെ മകൻ റുത് എന്ന അവരുടെ പേരമകളെക്കുറിച്ചുമുള്ള കഥയാണ് നോവലിൽ പ്രതിപാദിക്കുന്നത്.[1]

The Third Life of Grange Copeland
First edition
കർത്താവ്Alice Walker
പുറംചട്ട സൃഷ്ടാവ്Hal Siegal
പ്രസാധകർHarcourt Brace Jovanovich
പ്രസിദ്ധീകരിച്ച തിയതി
1970
ഏടുകൾ247 pp.
ISBN978-0-15-189905-0
OCLC188256

പ്രധാന കഥാപാത്രങ്ങൾ തിരുത്തുക

  • ഗ്രാഞ്ച് - പ്രധാന കഥാപാത്രം. നോവലിന്റെ തുടക്കത്തിൽ ധാർമികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാഞ്ച്, നോവലിന്റെ അവസാനത്തിലേക്കുവരുമ്പോൾ ധാർമികമായും സാമ്പത്തികമായും സുസ്ഥിരമാകുന്നു. 
  • മാർഗരറ്റ്- ഗ്രാഞ്ചിന്റെ ഭാര്യ.
  • സ്റ്റാർ- മാർഗരറ്റിന്റെ ചെറിയ മകൻ (വിവാഹേതര ബന്ധത്തിലുണ്ടായ മകൻ)
  • ബ്രൗൺഫീൽഡ്- ഗ്രാഞ്ച്-മാർഗരറ്റ് ദമ്പതിമാരുടെ മകൻ. മെം എന്നാണ് ബ്രൗൺഫീൽഡിന്റെ ഭാര്യയുടെ പേര്. 
  • മെം- ബ്രൗൺഫീൽഡിന്റെ ഭാര്യ
  • റുത്- ബ്രൗൺഫീൽഡ്-മെം ദമ്പതിമാരുടെ മകൾ.

അവലംബം തിരുത്തുക

  1. Bates, Gerri (2005). Alice Walker: A Critical Companion. Greenwood Publishing Group. pp. 53–62. ISBN 978-0-313-32024-8.

കൂടുതൽ വായനയ്ക്ക് തിരുത്തുക