ദ ട്രെസ്പാസർ
ദ ട്രെസ്‍പാസർ ഡി.എച്ച്. ലോറൻസ് രചിച്ച രണ്ടാമത്തെ നോവലാണ്. 1912 ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. യഥാർത്ഥത്തിൽ ഈ നോവലിനു നൽകിയിരുന്ന തലക്കെട്ട് "ദ സാഗ ഓഫ് സീഗ്‍മണ്ട്" എന്നായിരുന്നു. ലോറൻസിൻറെ ഒരു സുഹൃത്തായ ഹെലൻ കോർക്കെയുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് അദ്ദേഹം വരച്ചു കാട്ടുവാൻ ശ്രമിച്ചത്. ഹെലൻ കോർക്കെയ്ക്ക് വിവാഹിതനായ ഒരു മനുഷ്യനുമായുള്ള ബന്ധവും ഇത് അയാളുടെ ആത്മഹത്യയിൽ അവസാനിക്കുന്നതുമാണ് ഈ നോവലിൻറെ പ്രമേയം. ലോറൻസ് നോവൽ രചന തുടങ്ങിയത് കോർക്കെയുടെ ഡയറി ആസ്പദമാക്കിയായിരുന്നു. ഇത് അവരുടെ അനുവാദത്തോടെയും നോവൽ പ്രസിദ്ധീകിരിക്കപ്പെടുമെന്നുമുള്ള അറിയിപ്പോടും കൂടിയായിരുന്നു.
പ്രമാണം:Trespasser00.jpg | |
കർത്താവ് | ഡി.എച്ച്. ലോറൻസ് |
---|---|
രാജ്യം | യു.കെ. |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | ജെറാൾഡ് ഡക്ക്വർത്ത് ആന്റ് കമ്പനി ലിമിറ്റഡ് |
പ്രസിദ്ധീകരിച്ച തിയതി | 1912[1] |
മാധ്യമം | |
ഏടുകൾ | 292 |
മുമ്പത്തെ പുസ്തകം | ദ വൈററ് പീക്കോക്ക് |
ശേഷമുള്ള പുസ്തകം | സൺസ് ആന്റ് ലവേർസ് |
പാഠം | ദ ട്രെസ്പാസർ at Wikisource |