ദ ഗൂസ് ഗേൾ (ബൌഗ്വേറോ)
ഒരു ഫ്രഞ്ച് അക്കാദമിക് ചിത്രകാരനായിരുന്ന അഡോൾഫ് വില്ല്യം ബൌഗ്വേറോ 1891-ൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ ഗൂസ് ഗേൾ (ബൌഗ്വേറോ). ബൌഗ്വേറോയുടെ പെയിന്റിംഗുകളിൽ സവിശേഷമായ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ദ ഗൂസ് ഗേൾ. നഗ്നപാദയായി നിൽക്കുന്ന മനോഹരവും നിഷ്കളങ്കവുമായ യുവ കർഷക പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം കോർണൽ യൂണിവേഴ്സിറ്റിയിലെ ഹെർബർട്ട് എഫ്. ജോൺസൺ മ്യൂസിയം ഓഫ് ആർട്ട്സിന്റെ സ്ഥിരം ശേഖരത്തിന്റെ ഭാഗമാണ്.
The Goose Girl | |
---|---|
കലാകാരൻ | William-Adolphe Bouguereau |
വർഷം | 1891 |
Medium | Oil on canvas |
അളവുകൾ | 152 cm × 74 cm (60 ഇഞ്ച് × 29 ഇഞ്ച്) |
സ്ഥാനം | Johnson Museum of Art, Ithaca |
ചിത്രകാരനെക്കുറിച്ച്
തിരുത്തുകഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[1] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും സുപ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തിരുന്നു.[2] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[2] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[2] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ Wissman, Fronia E. (1996). Bouguereau (1st ed ed.). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.
{{cite book}}
:|edition=
has extra text (help) - ↑ 2.0 2.1 2.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. Retrieved 27 January 2013.
- ↑ Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. Archived from the original on സെപ്റ്റംബർ 18, 2015. Retrieved ജനുവരി 27, 2013.