ദ ആർട്ടിസ്റ്റ്സ് വൈഫ് ആൻഡ് ഹിസ് സെറ്റർ ഡോഗ്
തോമസ് ഈകിൻസ് 1884-1889നും ഇടയിൽ ചിത്രീകരിച്ച എണ്ണച്ചായാചിത്രമാണ് ദ ആർട്ടിസ്റ്റ്സ് വൈഫ് ആൻഡ് ഹിസ് സെറ്റർ ഡോഗ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിന്റെ ഭാഗമാണ്.[1]
വിവരണം
തിരുത്തുക1884 ജനുവരിയിൽ തന്റെ മുൻ വിദ്യാർത്ഥിയായ ഒരു ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ സൂസൻ ഹന്നാ മക്ഡൊവലുമായുള്ള (1851-1938), വിവാഹത്തിന് തൊട്ടുപിന്നാലെയാണ് എക്കിൻസ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഫിലാഡൽഫിയയിലെ 1330 ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്. 1884 മുതൽ 1886 വരെ ഈ ദമ്പതികളും അവരുടെ നായ ഹാരിയും അവിടെ താമസിച്ചിരുന്നു. 1886-ലെ ചിത്രത്തിന്റെ ഒരു ഫോട്ടോയുടെ പ്രതിരൂപം ലോഹത്തിൽ കൊത്തിയെടുത്തത് കൂടുതൽ പുഷ്‌ടിയുള്ള ഒരു സ്ത്രീയെ കാണിക്കുന്നു. ആകാശവെളിച്ചം വർദ്ധിപ്പിച്ച് എക്കിൻസ് ഛായാചിത്രം പുനർനിർമ്മിച്ചുവെന്ന് സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ ഒരു കോ-എഡ് ക്ലാസിലെ പുരുഷ മോഡലിൽ നിന്നും അരക്കെട്ടിലെ വസ്ത്രം നീക്കം ചെയ്തതിന് പെൻസിൽവാനിയ അക്കാദമി ഓഫ് ഫൈൻ ആർട്ട്‌സിന്റെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടതിനെക്കുറിച്ചുള്ള എക്കിൻസിന്റെ വേദനയെ പ്രതിഫലിപ്പിച്ചിരിക്കാം.[2]
അവലംബം
തിരുത്തുക- ↑ "Thomas Eakins - The Artist's Wife and His Setter Dog - The Met".
- ↑ www.metmuseum.org https://www.metmuseum.org/toah/works-of-art/23.139/. Retrieved 2019-11-25.
{{cite web}}
: Missing or empty|title=
(help)