ജോർജ്ജ് ഒവാഷ്വിൽ സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ കസാക്കിസ്ഥാൻ സിനിമയാണ് ദ അദർ ബാങ്ക്.

The Other Bank
സംവിധാനംGiorgi Ovashvili
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 2009 (2009-02-07) (BIFF)
രാജ്യംGeorgia
ഭാഷGeorgian, Abkhaz, Russian
സമയദൈർഘ്യം90 minutes

കഥാ സംഗ്രഹം

തിരുത്തുക

ജോർജ്യൻ പ്രദേശമായ അഖാസിയയിലെ ആഭ്യന്തര കലാപങ്ങൾക്കിറ്റയിൽ രക്ഷയിലാതെ തന്റെ ഭർത്താവിനെ യുദ്ധമുന്നണിയിയിൽ ഉപേക്ഷിച്ച് തന്റെ മകനുമായി അതിർത്തികടന്നു വന്ന സ്ത്രീയുടെയും കുട്ടിയുടേയുംകഥ. അബ്ഖാസിയൻ അഭയാർത്ഥിയായ ടെഡൊ അമ്മയോടൊപ്പം ദുരിത ജീവിതത്തിലാണ്.വർക്ക്ഷോപ്പിൽ സഹായിയായി ജോലി ചെയ്തു കിട്ടുന്ന പണം അവൻ അമ്മയെ ഏൽ‌പ്പിക്കുന്നുണ്ട്. പക്ഷേ അവർ വേശ്യാവൃത്തിയിലേക്കു തിരിഞ്ഞെന്നു മനസ്സിലാക്കിയ അവൻ തന്റെ അച്ഛനെത്തേടി അതിർത്തി കടന്ന് യാത്ര ചെയ്യുകയാണ്. അച്ഛനും അമ്മയും ഉണ്ടായിട്ടും അനാഥനായിപ്പോയ ടെഡൊ എന്ന പന്ത്രണ്ടുകാരന്റെ കഥയാണ്വംശവൈരവും പകയും പുകയുന്ന പ്രദേശങ്ങളിലൂടെയുള്ള യത്രയിൽ അവൻ നേരിടുന്നത് നിരവധി അനുഭവങ്ങളാണ്. അവസാനം അവൻ തകർന്നടിഞ്ഞ തന്റെ ഗ്രാമത്തിലെത്തുന്നു. പക്ഷേ അവന്റെ അച്ഛൻ വേറെ വിവാഹം കഴിച്ച് എങ്ങോ പോയെന്ന വിവരമാണവനറിയുന്നത്. മഞ്ഞുപുതഞ്ഞുകിടക്കുന്ന പെരുവഴിയിലേക്കിറങ്ങി നടക്കുന്ന കുഞ്ഞു ടെഡൊയിൽ സിനിമ അവസാനിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ_അദർ_ബാങ്ക്&oldid=2335268" എന്ന താളിൽനിന്ന് ശേഖരിച്ചത്