മലയാള രാജ്യം

(ദൗലത്തുൽ ഖിലാഫ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1921 ആഗസ്ററ് മുതൽ 1922 ഫിബ്രവരി വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മലബാർ കേന്ദ്രീകരിച്ച് 5200 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നില നിന്നിരുന്ന ഒരു രാജ്യമോ സ്വയം ഭരണ പ്രദേശമോ ആണ് മലയാള രാജ്യം. [1] [2] ഏറനാട്ടിൽ പൊട്ടിപ്പുറപ്പെട്ട വിമോചന വിപ്ലവത്തെ തുടർന്ന് ബ്രിട്ടീഷ് രാജിൻറെ അധീനതയിൽ പെട്ട മദ്രാസ് പ്രെസിഡെൻസിയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 256 ഓളം വില്ലേജുകൾ കേന്ദ്രീകരിച്ച് പിറന്നതാണ് ഈ സ്വാതന്ത്ര രാജ്യം.

മലയാള രാജ്യം
ആഗസ്റ്റ് 1921–ഫിബ്രവരി 1922
തലസ്ഥാനംതിരൂരങ്ങാടി
നിലമ്പൂർ
പൊതുവായ ഭാഷകൾമലയാളം
ചരിത്രം 
• സ്ഥാപിതം
ആഗസ്റ്റ് 1921
• ഇല്ലാതായത്
ഫിബ്രവരി 1922
നാണയവ്യവസ്ഥരൂപയും മറ്റു നാടൻ നാണയങ്ങളും
മുൻപ്
ശേഷം
[[ബ്രിട്ടീഷ് രാജ്]]
[[ബ്രിട്ടീഷ് രാജ്]]

ബ്രിട്ടീഷ് സംവിധാനത്തിന് സമാനമായി കലക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് അധികാര കേന്ദ്രങ്ങളിലൂടെയായിരുന്നു ഭരണ നിവ്വഹണം. രാജ്യത്തിന് സ്വന്തമായി സേനയും സേന പരിശീലനകേന്ദ്രവും, അതിർത്തി രക്ഷാ സേനയും, നികുതി കേന്ദ്രവും, ഭക്ഷ്യസംഭരണ കേന്ദ്രങ്ങളും, പോലീസും കോടതിയുമടങ്ങുന്ന നിയമ നീതി സംവിധാനങ്ങളും, പാസ്പോർട്, കറൻസി, പതാക, പോലെ സ്വമുദ്ര ചാർത്തപ്പെട്ട അടയാളങ്ങളുമുണ്ടായിരുന്നു. [3] [4] [5] [6] [7]

മുപ്പത് രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ജനകീയ സായുധ പോരാട്ടത്തിലൂടെ വിഘടിച്ചു സ്വയം ഭരണം നടത്തിയ ആദ്യത്തേതും അവസാനത്തേതുമായ ദേശമായിരുന്നു ദൗലത്തുൽ ഖിലാഫ. സ്വയംഭരണം പ്രഖ്യാപിക്കപ്പെട്ട് ആറുമാസം പൂർത്തിയാകുന്നതിന് മുൻപ് ഈ പ്രദേശങ്ങൾ തിരിച്ചു പിടിച്ചു ബ്രിട്ടീഷ് രാജിൽ ലയിപ്പിക്കാൻ ഈസ്ററ് ഇന്ത്യ കമ്പനിക്കായി. ബ്രിട്ടീഷ് സൈനിക കമാണ്ടർ ചീഫ് ജനറൽ റാവിൽസൺ, ജനറൽ ബാർനറ്റ് സ്റ്റുവർട്ട് , ഇന്റലിജിൻസ് ചീഫ് മോറിസ് വില്യംസ്, പോലീസ് ജനറൽ ആർമിറ്റേജ് എന്നിവർ നേരിട്ടാണ് യുദ്ധം നിയന്ത്രിച്ചിരുന്നത്. ഡോർസെറ്റ്, കരെൻ, യനിയർ, ലിൻസ്റ്റൺ, രജതപുത്താന, ഗൂർഖ, ഗർവാലെ, ചിൻ കച്ചിൻ തുടങ്ങി എണ്ണം പറഞ്ഞ ബ്രിട്ടീഷ് സൈനിക റെജിമെന്റുകൾ മുഴുവൻ മലബാറിലെത്തി.[8] ഇംഗ്ളീഷ് പട്ടാളത്തിൻറെ പാതി ഭാഗത്തെയും[അവലംബം ആവശ്യമാണ്] ഉപയോഗിച്ച് ബ്രിട്ടൻ നേടിയ ഈ സൈനിക വിജയം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി കണക്കാക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] ദൗലത്തുൽ ഖിലാഫയുടെ സ്ഥാപകരായ ആലി മുസ്ലിയാർ, വാരിയൻ കുന്നൻ, ഗവർണ്ണർമാരായ ചെമ്പ്രശ്ശേരി തങ്ങൾ, സീതിക്കോയ തങ്ങൾ, കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, സൈനിക കമാണ്ടർമാരായ ലവ കുട്ടി, കുഞ്ഞലവി, കുഞ്ഞി കാദർ, മാഞ്ചി അയമൂട്ടി മറ്റ് ഭരണകർത്താക്കളായ പാലക്കാംതൊടി ഔവ്വക്കർ മുസ്ല്യാർ, അബ്ദു, കാരാട്ട് മൊയ്തീൻ കുട്ടി ഹാജി എന്നിവരെല്ലാം ഒന്നൊഴിയാതെ ബ്രിട്ടീഷ് സൈന്യത്താൽ കൊല്ലപ്പെട്ടു. സമാന്തര ഭരണകൂടം നിർമ്മിക്കാൻ സഹായിച്ച എടപോള കുട്ടൻ പണിക്കർ, ചേനപ്ര അച്ചു പണിക്കർ, വലിയവീട്ടിൽ അച്ചു പണിക്കർ, പെരുമനത്ത് അഷ്ടമൂർത്തി നമ്പൂതിരി, വൈക്കോത്ത് ദാമോദര പണിക്കർ, അച്ചുള്ള കേശവൻ നായർ, വേഴപ്പള്ളി കോരുനായർ, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ, പൂക്കോട്ടൂർ കുഞ്ഞിക്കോയ തങ്ങൾ, ഒടയപുറത്ത് ചേക്കുട്ടി സാഹിബ്, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോൻ എന്നിവർ ദീർഘകാല ജയിൽവാസത്തിന് വിധേയരായി. [9] [10] [11] [12]

കേവലം ആറ് മാസത്തിൽ താഴെയാണ് ഈ രാഷ്ട്രത്തിൻറെ ആയുസ്സെങ്കിലും ഈ പ്രദേശം കേന്ദ്രമാക്കി ഒരു കൊല്ലത്തോളം സമാന്തര ഭരണം നടന്നിരുന്നു എന്ന അഭിപ്രായ പ്രകടനങ്ങൾ ചില ബ്രിട്ടീഷ് അധികാരികൾ നടത്തിയിട്ടുണ്ട്. [13] [14]

  • |൧| ബ്രിട്ടീഷ് രേഖകളെ നിക്ഷ്പക്ഷ ചരിത്രകാരന്മാർ വിശ്വസിക്കാത്തതിന് കാരണം പലതുണ്ട് . പിന്തുടർച്ചാവകാശിയുടെ ഭരണപ്രദേശം അല്ലങ്കിൽ പ്രതിനിധിയുടെ ഭരണപ്രദേശം എന്നർത്ഥം വരുന്ന دولات خِلَافَ ദൗലത്തിൽ ഖിലാഫയിൽ ഭരണ നായകൻ ഖലീഫ ആണ്. എന്നാൽ വാരിയൻ കുന്നൻ സ്വയം രാജാവായി പ്രഖ്യാപിച്ചു എന്നാണ് ബ്രിട്ടീഷ് രേഖകൾ വ്യക്തമാക്കുന്നത്. രാജാധികാരവും തിരഞ്ഞെടുപ്പിലൂടെയുള്ള പ്രതിനിധി ഭരണവും രണ്ടും രണ്ടാണ്. മാത്രമല്ല ബ്രിട്ടീഷ് ഭരണചക്രത്തെ പിന്തുടർന്നാണ് ഭരണം നടത്തിയതെന്ന് ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ഹിച്കോക് വ്യക്തമാക്കുന്നു. [15]

രണ്ടാമത്തെ വിശകലനം ഹാജിയുടെ ഭരണ കാലത്തെ മുഴുവൻ രേഖകളും ബ്രിട്ടീഷ് സർക്കാർ തീയ്യിട്ട് നശിപ്പിച്ചിരുന്നു.[16] തങ്ങളുടെ വാദങ്ങളെ ചെറുതായി സാധൂകരിക്കുന്ന ഏതെങ്കിലും വിവരങ്ങൾ അതിലുണ്ടായിരുന്നുവെങ്കിൽ ഒരിക്കലും അവരത് നശിപ്പിക്കില്ലായിരുന്നു. ബ്രിട്ടീഷ് വാദങ്ങൾക്ക് വിരുദ്ധമാണ് ഹാജിയുടെ ഭരണ കാല ചരിത്രമെന്ന് ഇത് സൂചിപ്പിക്കുന്നു. മറ്റൊന്ന് ഹാജി സ്വാതന്ത്ര്യ രാജ്യം പ്രഖ്യാപിച്ചു പുറപ്പെടുവിപ്പിച്ച മാർഷ്യൽ ലോയിൽ തനിക്ക് ഇത് പ്രത്യേക മതവിഭാഗത്തിൻറെ രാജ്യമാക്കാൻ ഉദ്യേശമില്ലെന്നു പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. [17]

  1. എം കെ കോഡൂർ , ആംഗ്ലോ മാപ്പിള വാർ (1995)
  2. മലബാര് ദേശീയതയുടെ ഇടപാടുകൾ . ഡോ. എം.ടി അൻസാരി . ഡി.സി ബുക്സ്
  3. മാധവൻ നായർ,മലബാർ കലാപം, പേ.76-78
  4. C. Gopalan Nair. Moplah Rebellion, 1921. p. 78.
  5. 1921, madras mail ,15 September 1921, p 5.
  6. ibid 17 September 1921, p 8
  7. ibid 24 October 1921, p 8
  8. Home (Pol) Department, Government of India, File No. 241/XVI,/1922, Telegram Section, p.3, TNA
  9. കെപി കേശവമേനോൻ ഖിലാഫത്ത് സ്മരണകൾ പേജ് 137
  10. Sreedhara Menon,history of kerala ,Kozhikode, p. 181
  11. Peasants Revolt in Malabar: 1921 (Bombay: 1937), pp. 27–28
  12. hitchkok's letter to malabar DM ,november 7 1921
  13. F. B. Evans, ‘Notes on the Moplah Rebellion’, 27 March 1922, , p 12.
  14. (Tottenham, G. F. R. , ‘Summary of the Important Events of the Rebellion,’ in Tottenham, Mapilla Rebellion) 1921 dated sept 15 no 367
  15. ‘particularly strong evidence of the moulding influence of British power structures lies in the rebels constant use of British titles to authority such as Assistant Inspector, Collector, Governor, Viceroy and (less conclusively) King’ The Moplah Rebellion and Its Genesis 184
  16. മലബാർ കലാപം.മാതൃഭൂമി പബ്ലിക്കേഷൻസ്, കെ. മാധവൻ നായർ
  17. സർദാർ ചന്ദ്രോത്ത് , ദേശാഭിമാനി. 1946 ആഗസ്റ്റ് 25
"https://ml.wikipedia.org/w/index.php?title=മലയാള_രാജ്യം&oldid=3998909" എന്ന താളിൽനിന്ന് ശേഖരിച്ചത്