ദ്വിതീയ വിദ്യാഭ്യാസം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൗമാരകാലഘട്ടത്തിൽ നേടുന്ന വിദ്യാഭ്യാസമാണ് ദ്വിതീയ വിദ്യാഭ്യാസം (Secondary Education) ഐ.എസ്.സി.ഇ.ഡി (ISCED - The International Standard Classification of Education ) സ്കെയിലിൽ ജൂനിയർ സെക്കൻഡറി, അപ്പർ സെക്കൻഡറി എന്നിവയാണ് ദ്വിതീയ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്നത്.പല രാജ്യങ്ങളിലും ദ്വിതീയ വിദ്യാഭ്യാസം നിർബന്ധിതമാണ്. മിക്ക രാജ്യങ്ങളിലും അഞ്ചോ ആറോ വർഷം നീണ്ടുനിൽക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനോ വൊക്കേഷനൽ വിദ്യാഭ്യാസത്തിനോ ജോലിചെയ്യാൻ തുടങ്ങുന്നതിനു മുൻപേയോ ആണ് ദ്വിതീയ വിദ്യാഭ്യാസം നൽകപ്പെടുന്നത്.