ദ്രവീകൃത പ്രകൃതി വാതകം
സമ്മർദ്ദിത പ്രകൃതി വാതകം (അല്ലെങ്കിൽ അമർത്തപ്പെട്ട പ്രകൃതി വാതകം) - സി എൻ ജി (Compressed Natural Gas - CNG) പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ഇന്ധനം ആണ്. സി എൻ ജിയുടെ ജ്വലനം പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ് മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് കുറവാണ്. [1] ഇതിന് വായുവിനേക്കാൾ ഭാരം കുറവായതുകൊണ്ടുതന്നെ ഇന്ധന ചോർച്ച ഉണ്ടാകുന്നപക്ഷം വായുവിൽ പെട്ടെന്ന് തന്നെ ലയിച്ചു ചേരുന്നു. അതിനാൽ ഇത് മറ്റ് ഇന്ധനങ്ങളേക്കാൾ സുരക്ഷിതവും ആണ്.
- ↑ "Gas South: Compressed Natural Gas". www.gas-south.com. Retrieved 2016-03-31.