ദൊരകുനാഇടുവണ്ടിസേവ

(ദൊരകുനാ ഇടുവണ്ടി സേവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദൊരകുനാഇടുവണ്ടിസേവ.[1]

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ദൊരകുനാഇടുവണ്ടിസേവ
ഇത്രയും മികച്ചൊരു സേവ എവിടെ കിട്ടാനാണ്?
അനുപല്ലവി ദൊരകുനാ അല്പതപമൊനരിഞ്ചിന ഭൂ-
സുര വരുലകൈന സുരലകൈന
അല്പമെങ്കിലും തപം ചെയ്ത ബ്രാഹ്മണർക്കോ
ദേവന്മാർക്കോ ഇത്തരം സേവ ലഭിക്കുമോ?
ചരണം 1 തുമ്പുരു നാരദുലു സുഗുണ
കീർത്തനം ബുലനാലാപമു സേയഗ
അംബരീഷ മുഖ്യുലു നാമമു
സേയഗ ജാജുലു പൈ ചല്ലഗ
ബിംബാധരുലഗു സുരവാരയലി
വേണുലു നാട്യമുലാഡഗ
അംബുജഭവ പാകാരുലിരു-
ഗഡലനന്വയ ബിരുദാവളിനി പൊഗഡഗ
അംബരവാസ സതുലുകര
കങ്കണംബുലു ഘല്ലനി വിസരഗമണി
ഹാരംബുലു കദലഗനൂചേ ഫണി
തൽപ്പംബുന നെലകൊന്ന ഹരിനി കനുഗൊന
തുംബുരു, നാരദൻ മുതലായവർ അങ്ങയുടെ
ഗുണങ്ങളെ വാഴ്ത്തിപ്പാടുന്നു അംബരീശനെ-
പ്പോലുള്ളവർ മുല്ലപ്പൂക്കൾ വർഷിച്ചുകൊണ്ട്
അവിടത്തെ നാമം ജപിക്കുന്നു.
തുടുത്ത ചുണ്ടുകളോടുകൂടിയ ദേവസ്ത്രീകൾ
നൃത്തം ചെയ്യുന്നു. ബ്രഹ്മാവും ഇന്ദ്രനും
ഇരുവശങ്ങളിലും നിന്ന് സൂര്യ‌വംശത്തിന്റെ
മഹിമകൾ വാഴ്ത്തുന്നു. ദേവകന്യകൾ
കൈവളകളുടെ നാദത്തോടു കൂടി അങ്ങയെ
വീശുന്നു. ദേവന്റെ മാറിലെ രത്നമാലകൾ
ഊഞ്ഞാലാടുന്ന ശേഷശയനനായ ഭഗവാന്റെ
ദർശനം കിട്ടാൻ സാധ്യമാണോ?
ചരണം 2 മരകതമണിസന്നിഭ ദേഹംബുന
മെരുഗു കനക ചേലമു ശോഭില്ല
ചരണയുഗ നഖാവളി കാന്തുലു
ചന്ദുരു പില്ലലനു കേര
വരനൂപുരമു വെലുഗ കര യുഗമുന
വജ്രപു ഭൂഷണമുലു മെരയ
ഉരമുന മുക്താഹാരമുലു മരിയു
ഉചിതമൈന മകരകുണ്ഡലംബുലു
ചിരു നവ്വുലു കല വദനംബുന
മുംഗുരുലദ്ദമ്പു കപോലമു മുദ്ദു
കുരിയുദിവ്യ ഫാലബുനതിലകമു
മെരയു ഭുവിലാവണ്യനിധിനി കന
തിളങ്ങുന്ന മഞ്ഞപ്പട്ടുടുത്ത മരതകരത്നം
പോലെ തിളങ്ങുന്ന ഭഗവാന്റെ മേനിയും
ചന്ദ്രനെ നാണിപ്പിക്കുന്ന കാൽനഖകാന്തിയും
കാൽത്തളയുടെ ഭംഗിയും കൈകളിൽ
അണിഞ്ഞിരിക്കുന്ന രത്നാഭരണങ്ങളും
കൈകളിലെ വൈരഭൂഷണങ്ങളും
മന്ദഹസിക്കുന്ന മുഖത്തേക്ക് വീണു
പാറിക്കളിക്കുന്ന ചുരുൾ മുടിയും
കണ്ണാടിപോൽ തിളങ്ങുന്ന കവിളുകളും
ഭംഗിയാർന്ന നെറ്റിയിലെ തിലകവും
ലോകത്തെ സൗന്ദര്യത്തിന്റെ നിധിയുമായ
ഭഗവാന്റെ ദർശനം കിട്ടാൻസാധ്യമാണോ?
ചരണം 3 താമസഗുണരഹിതമുനുലകു പൊഗഡ
തരമുഗാകനേ ഭ്രമസി നിൽവക
ശ്രീമദ്‌കനകപു തൊട്‌ല പൈനി
ചെലുവൊന്ദക കൊലുവുണ്ഡഗ
കാമിതഫലദായകിയൌ സീതാ
കാന്തുനി കനിയുപ്പൊംഗക
രാമബ്രഹ്മതനയുഡൌ
ത്യാഗരാജു താപാഡുചുനൂചഗ
രാമുനി ജഗദുദ്ധാരുനിസുരരിപു
ഭീമുനി ത്രിഗുണാതീതുനി പൂർണ്ണ
കാമുനി ചിന്മയരൂപുനിസദ്ഗുണ
ധാമുനി കനുലാരമദിനികനുഗൊന
ഈ അദ്ഭുതകരമായ കാഴ്ചയെ വർണ്ണിക്കാൻ
പോലുമാവാതെ മഹാമുനിമാർ ഭ്രമിച്ചുനിൽക്കുമ്പോൾ
സ്വർണ്ണംകൊണ്ടുള്ള ഊഞ്ഞാലിൽ ഇരുന്നാടുന്ന ദേവന്
സീതാദേവി ഇഷ്ടഫലങ്ങൾ നൽകി തന്റെ പ്രാണനാഥനെ
കൺകുളിരെ കണ്ടുകൊണ്ടുനിൽക്കുമ്പോൾ
രാമബ്രഹ്മത്തിന്റെ പുത്രനായ ത്യാഗരാജൻ
ഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ ഊഞ്ഞാൽ
ആട്ടിക്കൊണ്ടുനിൽക്കുമ്പോൾ ദുഷ്ടരെ
നിഗ്രഹിക്കുന്നവനും ലോകത്തെ
രക്ഷിക്കുന്നവനും ആയ പൂർണ്ണകാമനായ
സദ്ഗുണങ്ങളുടെ മൂർത്തീഭവമായ ആ
ചിന്മയരൂപന്റെ ദർശനം ലഭിക്കാൻ സാധ്യമാണോ?
  1. "Carnatic Songs - dorakunA iTuvanTi sEva". Retrieved 2021-08-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദൊരകുനാഇടുവണ്ടിസേവ&oldid=4069597" എന്ന താളിൽനിന്ന് ശേഖരിച്ചത്