ദൈവദൂഷണം
ദൈവത്തിലും മതസംബന്ധമായ ആചാരങ്ങളിലും വിശ്വസിച്ചു കൊണ്ട് അവയെ നിന്ദിക്കൽ ആണ് ദൈവദൂഷണം. ദൈവത്തെയും ദൈവിക നന്മയെയും നിന്ദിക്കുന്ന വിധത്തിലുള്ള വാക്കോ അടയാളമോ ആംഗ്യമോ ദൈവദൂഷണമാകാം.
ആറാം ശതകത്തിൽ ജസ്റ്റീനിയൻ ചക്രവർത്തി ക്രോഡീകരിച്ച നിയമസംഹിതയിലും വധശിക്ഷ അർഹിക്കുന്ന തിന്മയായിരുന്നു. ഇന്നും പല രാജ്യങ്ങളിലും ദൈവദൂഷണത്തിനെതിരായി ശിക്ഷകൾ നിലവിലുണ്ട് .
ബൈബിളിൽ
തിരുത്തുകപഴയ നിയമത്തിൽ ദൈവത്തിനെതിരായ വാക്കോ പ്രവൃത്തിയോ ആണ് ദൈവദൂഷണം. വിശുദ്ധ അഗസ്റ്റിൻ ഇതിനെ വിശ്വാസത്തിനെതിരായ തിന്മയെന്നാണ് വിളിക്കുക. സാൻഹെൻദ്രീൻ സംഘം യേശുവിന്റെ മേൽ ചുമത്തിയ കുറ്റം ദൈവദൂഷണമായിരുന്നു. ദൈവത്തിന്റെ നാമം തെറ്റായോ വൃഥാവിലോ ഉപയോഗിക്കുന്നതും ദൈവദൂഷണമാണ്. ദൈവദൂഷണം പറയുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നതായിരുന്നു മോശയുടെ നിയമം.