ദൈവത്തിന്റെ കൈ

(ദൈവത്തിൻ്റെ കൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1986 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഫുട്ബോൾ താരം ഡീഗോ മറഡോണ നേടിയ ഒരു വിവാദ ഗോളിനെ സൂചിപ്പിക്കുന്ന പ്രയോഗമാണ് "ദൈവത്തിന്റെ കൈ".

(ഇടത്ത്): "ദൈവത്തിന്റെ കൈ" എന്ന ഗോളിന്റെ നാൾവഴി; (വലത്ത്): പീറ്റർ ഷിൽട്ടനെ കൗണ്ടർ ചെയ്ത് മറഡോണ തന്റെ കൈകൊണ്ട് പന്തടിക്കുന്നു

1986 ജൂൺ 22 ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റിക്ക സ്റ്റേഡിയത്തിൽ നടന്ന കളിയിലാണ് ഈ ഗോൾ പിറന്നത്. അസോസിയേഷൻ ഫുട്ബോൾ നിയമങ്ങൾ അനുസരിച്ച്, കൈ ഉപയോഗിച്ചതിന് മറഡോണക്ക് മഞ്ഞ കാർഡ് ലഭിച്ചിരിക്കേണ്ടതും അതോടൊപ്പം ഗോൾ അനുവദിക്കാവുന്നതും അല്ലായിരുന്നു. എന്നിരുന്നാലും, റഫറിമാർക്ക് കളിയിലെ ഈ ഭാഗം വേണ്ടത്ര കാഴ്ചയിൽ വരാതിരുന്നതിനാലും വീഡിയോയുടെ സഹോയത്തോടെയുള്ള സാങ്കേതികവിദ്യ അക്കാലത്ത് നിലവിലില്ലാതിരുന്നതിനാലും അതൊരു ഗോളായി കണക്കാക്കുകയും അർജന്റീന 1–0ന് മുന്നിലെത്തുകയും ചെയ്തു. "ഗോൾ ഓഫ് ദി സെഞ്ച്വറി" എന്നറിയപ്പെടുന്ന മറഡോണ നേടിയ രണ്ടാമത്തെ ഗോളോടെ അർജന്റീനയ്ക്ക് 2-1 ന് കളി ജയിക്കുകയും ചെയ്തു. മത്സരത്തിനുശേഷം, ഡീഗോ മറഡോണ പ്രസ്താവിച്ചത് " അൽപം തന്റെ തലയും , അല്പം ദൈവത്തിന്റെ കൈകൊണ്ടും " ഗോൾ നേടി എന്നായിരുന്നു.

"https://ml.wikipedia.org/w/index.php?title=ദൈവത്തിന്റെ_കൈ&oldid=3479476" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദൈവത്തിൻ്റെ കൈ" എന്നതിൽ നിന്ന് തിരിച്ചുവിടപ്പെട്ടത്