1973 ൽ കാവാലം നാരായണപ്പണിക്കർ എഴുതിയ കാവ്യ നാടകമാണ് ദൈവത്താർ. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളെ അവതരിപ്പിക്കുകയാണ് ഈ നാടകത്തിൽ .ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രീതിയാണ് കാവലാതിന്റെത് . ദുരിതത്തിൽ മുങ്ങിക്കിടക്കുന്ന ഒരു സന്യാസിയുടെ സാനിധ്യം ജനങ്ങൾക് ക്ഷേമം കൊടുത്തു. പക്ഷെ വിടപ്രമാണിയായ ശക്തൻ തമ്പുരാന് സഹിക്കാൻ കഴിയുന്നില്ല .അയാൾ എല്ലാ കുതന്ത്രങ്ങളും ഉപ യോഗിക്കുന്നു. ബുദ്ധനെ ദൈവതരാക്കി വാഴ്ത്താനാണ് ജനങളുടെ തീരുമാനം .സ്വന്തം താൽപര്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു സമൂഹത്തിനെ പ്രതിനിതീകരിച്ച എഴുതിയതാണ് കാവാലം . സ്ഥാനമാണങ്ങൾക് വേണ്ടി കലഹിക്കുന്ന ഒരു സമൂഹത്തെയാണ് ആവിഷ്കരിക്കുന്നത് . കാലൻ കണിയാൻ, മണ്ണാത്തി,ശക്തൻ തമ്പുരാൻ, കോമാളി,ബുദ്ധന് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന് വേണ്ട സുപ്രധാന വിഷയത്തെ ആവിഷ്കരികുകയാണ് ഈ നാടകത്തിലൂടെ.നാട്ടിൽ ഉണ്ടായ പ്രശ്നത്തിന് പരിഹാരമാർഗ്ഗം ആയി മനുഷ്യ ജീവൻ തന്നെ ബലി കൊടുക്കുന്നതാണ് ഇതിൽ പറയുന്നത്. മാണിക്യം ഗ്രാമക്ഷേത്രത്തെ മുൻനിർത്തി അവതരിപ്പിക്കുന്നു. നാട്ടിൻപുറത്ത് പ്രബലമായിരുന്ന സാധാരണക്കാരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന നാടകകൃത്ത്. താളാത്മകമായ വായ്ത്താരിയിലൂടെ നാടകം ആരംഭിക്കുകയാണ് ചെയ്യുന്നത്. നാട്ടിൽ ഒരു ദൈവത്തെ ആവശ്യം വരുകയും ആ ദൈവത്തെ മനുഷ്യൻ തന്നെ തീരുമാനിക്കുകയും അതിലുണ്ടാകുന്ന കലഹങ്ങളുമാണ് കാവാലം അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ അതെ ഏറെ സമയം ധ്യാനത്തിൽ കഴിയുന്ന ബുദ്ധനാണ് ഇതിലെ പ്രധാന കഥാപാത്രം.മുടിയാൻ പോകുന്ന നാടിനെ സംരക്ഷിക്കുന്നതിനായി ദൈവത്തെ നിശ്ചയിക്കാൻ തീരുമാനിക്കുന്നു. ആർ ദൈവം ആകണം എന്ന സംശയത്തിൽ ഏറെയും സാമൂഹ്യ ചർച്ചയിലൂടെ കടന്നുപോകുന്നുണ്ട്. അവസാനം ബുദ്ധനെ ദൈവമാക്കി നിശ്ചയിക്കുന്നു.ബുദ്ധനെ ദൈവമാക്കി സ്വന്തം കാര്യം നിറവേറ്റി എങ്കിലും ബുദ്ധൻറെ ജീവൻ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ദൈവനിശ്ചയ സന്ദർഭത്തിലൂടെ സമൂഹത്തിലെ അധികാരസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കലശമായി പരിഗണിക്കാവുന്നതാണ്. ബുദ്ധൻറെ മരണസമയം മനുഷ്യ ജീവനേക്കാൾ മറ്റുപലതിനും, പരസഹായം നശിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഒരു സമൂഹത്തെയും അവതരിപ്പിക്കുന്നുണ്ട്.സമൂഹത്തിലെ പ്രധാന കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രശസ്തമായ നാടകമാണ് ദൈവത്താർ. [1]

  1. ദൈവത്താർ നാടകം.
"https://ml.wikipedia.org/w/index.php?title=ദൈവത്താർ_(നാടകം)&oldid=3276280" എന്ന താളിൽനിന്ന് ശേഖരിച്ചത്