1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു. [1]

ദേശീയ ശാസ്ത്ര ദിന പതിപ്പ്തിരുത്തുക

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

ശാസ്ത്രദിന വിഷയങ്ങൾതിരുത്തുക

  • 2012 - ശുദ്ധ ഊർജം തിരഞ്ഞെടുക്കലും ആണവ സുരക്ഷിതത്വവും ( Clean Energy Options and Nuclear Safety ) [2]
  • 2013 - ജനിതക വിളകളും ഭക്ഷ്യ സുരക്ഷയും (Genetically Modified Crops and Food Security)
  • 2014 - ശാസ്ത്രബോധവും ഊർജ്ജസുരക്ഷയും വളർത്തുക (Fostering Scientific Temper’ and ‘Energy conservation )
  • 2015 - ശാസ്ത്രം രാഷ്ട്ര നിർമ്മാണത്തിന് (Science for Nation Building) [3]

അവലംബംതിരുത്തുക

  1. "National Science Day today". All India Radio. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-28.
  2. "National Science Day - 28th February 2012 Sir C.V. Raman - Discovery of Raman Effect". മൂലതാളിൽ നിന്നും 2017-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-28.
  3. http://www.dst.gov.in/National-Science-Day-2015-Date-extended.pdf
"https://ml.wikipedia.org/w/index.php?title=ദേശീയ_ശാസ്ത്ര_ദിനം&oldid=3805372" എന്ന താളിൽനിന്ന് ശേഖരിച്ചത്