ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)

ഇന്ത്യയിലെ മനുഷ്യാവകാശ സംഘടന

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 സെപ്റ്റംബർ 28 ൽ ഓർഡിനൻസിലൂടെ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.[1]

National Human Rights Commission
राष्ट्रीय मानवाधिकार आयोग
ദേശിയ മനുഷ്യാവകാശ കമ്മീഷൻ
national human rights commission logo
national human rights commission logo
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1993, ഒക്ടോബർ 12
അധികാരപരിധി
പ്രവർത്തനപരമായ അധികാരപരിധിIndia
പ്രവർത്തന ഘടന
ആസ്ഥാനംNew Delhi, India
മേധാവികൾ
 • അരുൺ കുമാർ മിശ്ര, ചെയർമാൻ
 • ഭരത് ലാൽ, സെക്രട്ടറി ജനറൽ
വെബ്സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു. ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം. അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ അരുൺ കുമാർ മിശ്ര.

നിലവിലെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഘടന
 • സുപ്രീം കോടതിയിൽ നിന്നും ഔദ്യോഗികമായി വിരമിച്ച ചീഫ് ജസ്റ്റീസാവും കമ്മീഷന്റെ അധ്യക്ഷൻ
 • സുപ്രീം കോടതിയിലെ ഒരു ജസ്റ്റീസും കമ്മീഷൻ അംഗമാണ്.
 • സംസ്ഥാന ഹൈകോടതിയെ പ്രതിനിധികരിച്ച് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസും ഉണ്ടാവും.
 • മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരായി 3 അംഗങ്ങളും ഉണ്ടാവും.
 • ഇതിന് പുറമേ 7നാഷണൽ കമ്മീഷന്റെ ചേർമാൻ മാരും ഔപചാരിക അംഗങ്ങളാണ്. (കേന്ദ്ര ന്യൂന പക്ഷ കമ്മീഷൻ, SC കമ്മീഷൻ ST കമ്മീഷൻ, വനിത കമ്മീഷൻ പിന്നോക്ക വിഭാഗം, ബാലവകാശ കമ്മിഷൻ, ഭിന്നശേഷി വകുപ്പ് ചീഫ് കമ്മീഷൻ )

അധ്യക്ഷനും അംഗങ്ങളും

തിരുത്തുക
 • കമ്മീഷന്റെ അധ്യക്ഷൻ ജസ്റ്റീസ്. അരുൺ കുമാർ മിശ്ര
അംഗങ്ങൾ
 • ജസ്റ്റീസ്. സിറിയക് ജോസഫ്
 • ജസ്റ്റീസ്. ഡി. മുരുഗേഷൻ
 • ശ്രീ. ഗുരു
 • ശ്രീമതി. ജോതിക കലറ
എക്സ്-ഒഫിഷ്യോ അംഗങ്ങൾ
 • ശ്രീ. നസീം അഹമ്മദ് (കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ)
 • ശ്രീ. പന ലാൽ പുണ്യ (കേന്ദ്ര SC കമ്മീഷൻ അധ്യക്ഷൻ)
 • ശ്രീ. നന്ദ കുമാർ സായ് (കേന്ദ്ര ST കമ്മീഷൻ അധ്യക്ഷൻ)
 • ശ്രീമതി. ലളിത കുമാരമംഗലം

കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും

തിരുത്തുക

മനുഷ്യാവകാശ ലംഘനം സംബന്ധിച്ചോ, അത്തരം സംഭവം ഒഴിവാക്കുന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിന് വിധേയനാകുന്ന വ്യക്തിയോ, വിഭാഗമോ നൽകുന്ന പരാതിയിന്മേൽ അന്വേഷണം നടത്തുക എന്നതാണ് കമ്മീഷന്റെ പ്രധാന ഉത്തരവാദിത്തം. ഇത്തരം വിഷയങ്ങളിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പരാതിയൊന്നും കൂടാതെ തന്നെ - നേരിട്ട് - അന്വേഷണം നടത്തുവാനും കമ്മീഷന് അധികാരമുണ്ട്. കൂടാതെ :

 • മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷിചേരുക.
 • ജയിലുകൾ, സംരക്ഷണാലയങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, ചികിത്സാലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക.
 • ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരിരക്ഷാസംവിധാനങ്ങളുടെ നിർവ്വഹണവും ഫലപ്രാപ്തിയും വിലയിരുത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക.
 • മനുഷ്യാവകാശ ധ്വംസനങ്ങൾ, അതിക്രമങ്ങൾ, ഭീകര പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണങ്ങൾ നടത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുക.
 • മനുഷ്യാവകാശത്തെ സംബന്ധിച്ച അന്തർദ്ദേശീയ കരാറുകൾ, പ്രഖ്യാപനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രയോഗിക നടപടികൾ നിർദ്ദേശിക്കുക.
 • മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുക.

മുതലായ അധികാരങ്ങളും ഉത്തരാവാദിത്വങ്ങളും മനുഷ്യാവകാശ കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നു.

നടപടി ക്രമങ്ങൾ

തിരുത്തുക

മനുഷ്യാവകാശ കമ്മീഷന് സിവിൽ കോടതിയുടേതായ എല്ലാ അധികാരങ്ങളും ഉണ്ട്. 1908 ലെ സിവിൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ കമ്മീഷന് പാലിക്കാം. കക്ഷികളെയും സാക്ഷികളെയും നോട്ടീസയച്ച് വിളിച്ചുവരുത്തുക, സത്യം ചെയ്യിച്ച്, മൊഴിയെടുക്കുക, രേഖകൾ ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യുക, നേരിട്ടോ പ്രതിനിധികൾ മുഖാന്തരമോ തെളിവെടുക്കുക, ഇതര കോടതികളിൽ നിന്നോ, ഒഫീസുകളിൽ നിന്നോ പൊതു രേഖകൾ ആവശ്യപ്പെടുക എന്നിവ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടുന്നവയാണ്.

സംസ്ഥാന കമ്മീഷൻ

തിരുത്തുക

ദേശീയ മനുഷ്യാവകാശ കമ്മീഷന് സമാനമായ അധികാരങ്ങളോട് കൂടി സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകൾ രൂപീകരിക്കുവാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപന്റെ പദവിയിലിരുന്നയാളായിരിക്കണം സംസ്ഥാന മനൂഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാവേണ്ടത്. കേരളത്തിലെ കമ്മീഷന് അദ്ധ്യക്ഷനെക്കൂടാതെ നിലവിൽ രണ്ട് അംഗങ്ങൾ ഉണ്ട്. [2]അത് നാലുവരെ ആകാം. ജസ്റ്റിസ് (റിട്ടയേഡ്) ജെ.ബി കോശി ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ. [3]

സംസ്ഥാന കമ്മീഷൻ ആസ്ഥാന നഗരം നിലവിൽ വന്ന തീയതി
ആസാം മനുഷ്യാവകാഷ കമ്മീഷൻ ഗുവഹത്തി 19 ജനുവരി 1996
ആന്ധ്ര പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ ഹൈദ്രബാദ് 02 ഓഗസ്റ്റ് 2006
ബീഹാർ മനുഷ്യാവകാഷ കമ്മീഷൻ പാട്ന 03 ജനുവരി 2000
ചത്തീസ്ഘട്ട് മനുഷ്യാവകാഷ കമ്മീഷൻ റായ്പ്പൂർ 16 ഏപ്രിൽ 2001
ഗോവ മനുഷ്യാവകാഷ കമ്മീഷൻ പനാജി --
ഹിമാചൽ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ ഷിംല --
ജമു & കാഷ്മീർ മനുഷ്യാവകാഷ കമ്മീഷൻ ശ്രീനഗർ ജനുവരി 1997
കേരള മനുഷ്യാവകാഷ കമ്മീഷൻ തിരുവനന്തപുരം 11 ഡിസംബർ 1998
കർണാടക മനുഷ്യാവകാഷ കമ്മീഷൻ ബെങ്കലൂരു 28 ജൂൺ 2005
മധ്യ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ ഭോപ്പാൽ 01 സെപ്റ്റംബർ 1995
മഹാരാഷ്ട്ര മനുഷ്യാവകാഷ കമ്മീഷൻ മുംബൈ 06 മാർച്ച് 2001
മണിപ്പൂർ മനുഷ്യാവകാഷ കമ്മീഷൻ ഇംപാൽ --
ഒഡീഷ മനുഷ്യാവകാഷ കമ്മീഷൻ ഭുവനേശ്വർ 27 ജനുവരി 2000
പഞ്ചാബ് മനുഷ്യാവകാഷ കമ്മീഷൻ ചണ്ഡിഗഡ് --
രാജസ്ഥാൻ മനുഷ്യാവകാഷ കമ്മീഷൻ ജയ്പ്പൂർ 18 ജനുവരി 1999
തമിഴ്നാട് മനുഷ്യാവകാഷ കമ്മീഷൻ ചെന്നൈ 17 ഏപ്രിൽ 1997
ഉത്തർ പ്രദേശ് മനുഷ്യാവകാഷ കമ്മീഷൻ ലക്നൌ 07 ഒക്ടോബർ 2002
പശ്ചിമ ബംഗാൾ മനുഷ്യാവകാഷ കമ്മീഷൻ കൊൽക്കത്ത 08 ജനുവരി 1994
ജാർഖണ്ഡ് മനുഷ്യാവകാഷ കമ്മീഷൻ റാഞ്ചി --
സിക്കീം മനുഷ്യാവകാഷ കമ്മീഷൻ ഗൻഗോട്ടക്ക് 18 ഒക്ടോബർ 2008
ഉത്തരാഖണ്ഡ് മനുഷ്യാവകാഷ കമ്മീഷൻ ഡറാഡൂൺ 13 മെയ് 2013
ഹരിയാന മനുഷ്യാവകാഷ കമ്മീഷൻ ചണ്ഡീഘട്ട് --
ത്രീപുര അകർത്തല --

TPHRA നിയമത്തിലെ സെക്ഷൻ 3,4 പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ട് ആണ്. എന്നാൽ അംഗങ്ങളെ നിയമിക്കാൻ പ്രസിഡണ്ടിനെ സഹായിക്കുന്നത് പ്രധാന മന്ത്രിയുടെ നേതൃത്തത്തിലുള്ള ഒരു സമിതിയാണ്. സമിതി ആംഗങ്ങൾ:

 • പ്രധാന മന്ത്രി (ചേർമാൻ)
 • ആഭ്യന്തര മന്ത്രി
 • ലോകസഭ പ്രതിപക്ഷ നേതാവ്
 • രാജ്യസഭ പ്രതിപക്ഷ നേതാവ്
 • ലോകസഭ സ്പീക്കർ
 • രാജ്യസഭ ഉപധ്യക്ഷൻ

അധ്യക്ഷൻമാർ

തിരുത്തുക
ക്രമ
നമ്പർ
പേര് കലാവധി
1. ജസ്റ്റീസ്. രങ്കനാഥ് മിശ്ര 12 ഒക്ടോബർ 1993 - 24 നവംബർ 1996
2. ജസ്റ്റീസ്. എം.എൻ വെങ്കിട്ടചെല്ലം 26 നവംബർ 1996 - 24 ഒക്ടോബർ 1999
3. ജസ്റ്റീസ് ജെ.എസ് വർമ്മ 4 നവംബർ 1999 - 17 ജനുവരി 2003
4. ജസ്റ്റിസ് എ.എസ് ആനന്ദ് 17 ഫെബ്രുവരി 2003 - 31 ഒക്ടോബർ 2006
5. ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു 2 ഏപ്രിൽ 2007 - 31 മെയ് 2009
6. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ 7 ജൂൺ 2010 - 11 മെയ് 2015
7. ജസ്റ്റിസ് എച്.എൽ ദത്തു 29 ഫെബ്രുവരി 2016- -----

ആക്ടിങ് ചെയർമാൻമാർ

തിരുത്തുക
 • ജസ്റ്റീസ്. സിറിയക് ജോസഫ് (2015 മെയ് 11 മുതൽ 2016 ഫെബ്രുവരി 28 വരെ)
 • ഡോ. ജസ്റ്റീസ്. ശിവരാജ് പട്ടേൽ (2006 നവംബർ 01 മുതൽ 2007 ഏപ്രിൽ 01 വരെ)
 • ജസ്റ്റീസ്. ജി.പി മാത്തൂർ (2009 ജൂൺ 01 മുതൽ 2010 ജൂൺ 06 വരെ)
 1. http://nhrc.nic.in/
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-05. Retrieved 2011-09-06.
 3. http://www.madhyamam.com/news/106550/110806[പ്രവർത്തിക്കാത്ത കണ്ണി]