കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന് കീഴിൽ കേരള സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഘടകമാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

Kerala State Human Rights Commission
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
NHRC.jpg
national human rights commission logo
Agency overview
Formed1998 ഡിസംബർ 11
Legal personalityGovernmental: Government agency
Jurisdictional structure
General nature
Operational structure
Headquartersതിരുവനന്തപുരം, കേരളം
Agency executives
  • ജസ്റ്റിസ് ആൻ്റണി ഡൊമിനിക്, ചെയർമാൻ
  • ജസ്റ്റിസ് പി.മോഹൻദാസ്, കമ്മീഷൻ അംഗം
  • കെ.മോഹൻകുമാർ, കമ്മീഷൻ അംഗം
Website
ഔദ്യോഗിക വെബ്സൈറ്റ്