ദേശീയ കരസേനാ ദിനം (ഇന്ത്യ)
ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാദിനം
(ദേശീയ കരസേനാ ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ ജനുവരി 15 ദേശീയ കരസേനാ ദിനം ആയി ആചരിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി ജനറൽ കരിയപ്പ അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.[1] ഈ ദിവസം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം (ഒക്ടോബർ 8), ദേശീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.
ഇന്ത്യൻ കരസേനാ ദിനം | |
---|---|
സ്ഥിതി/പദവി | ഇപ്പോഴും ആഘോഷിക്കുന്നു |
തരം | സൈനിക ദിനം |
Date(s) | ജനുവരി 15 |
ആവർത്തനം | വാർഷികം |
സ്ഥലം | അമർ ജവാൻ ജ്യോതി, ഇന്ത്യാ ഗേറ്റ് എല്ലാ സൈനികാസ്ഥാനങ്ങളും |
രാജ്യം | India |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കരസേനാ ദിനം". ജനം ടി.വി. 2016-01-15. Archived from the original on 2021-04-21. Retrieved 2018-01-10.
{{cite web}}
: CS1 maint: bot: original URL status unknown (link)