ദേശാഭിമാനി - ലോട്ടറി വിവാദം

2007 ജൂൺ, ജൂലൈ മാസങ്ങളിലായി ദേശാഭിമാനി ദിനപത്രത്തെ ചുറ്റിപറ്റി ഉയർന്ന രണ്ട് വിവാദങ്ങൾ ഉയർന്നുവന്നു.

  1. പത്രത്തിന്റെ അന്നത്തെ ഡെപ്യൂട്ടി ജെനറൽ മാനേജർ കെ. വേണുഗോപാൽ, ഒരു കേസ് ഒതുക്കി തീർക്കാനായി സ്വകാര്യ ധകനാര്യ സ്ഥാപനമായ ലിസ്-ൽ നിന്ന് ഒരുകോടി രൂപ കൈപറ്റി.
  2. ലോട്ടറി രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സാന്തിയാഗോ മാർട്ടിനിൽ നിന്നും ദേശാഭിമാനി ദിനപത്രം 2 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു. ദേശാഭിമാനി ദിനപത്രത്തിന്റെ ജനറൽ മാനേജരായ ഇ.പി. ജയരാജൻ ആണ് ഈ തുക കൈപ്പറ്റിയത്.

വേണുഗോപാലിനെതിരായ ആരോപണം തിരുത്തുക

പാശ്ചാത്തലം തിരുത്തുക

ലിസ് എന്ന ധനകാര്യസ്ഥാപനത്തിനെതിരെ കേരള ഹൈക്കോടതിയിൽ കേസ് നടപടികൾ നടന്നു വരുന്നതാണ് ഈ വിവാദത്തിന്റെ പാശ്ചാത്തലം. ലോട്ടറി ടിക്കറ്റുകളിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് ലിസ് ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും തട്ടിപ്പാണെന്നും ആരോപിച്ചാണ് പോലീസ് ലിസിനെതിരെ നടപടി എടുത്തത്.

ആരോപണ വിഷയം തിരുത്തുക

ലിസിനെതിരായ കേസ് ഒതുക്കി തീർക്കുന്നതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജരായ വേണുഗോപാൽ ഒരു കോടിരൂപ കോഴ കൈപറ്റിയതായാണ് ആരോപണം. തുക നൽകിയിട്ടും കേസ് തീർപ്പാകാത്തതിനെ തുടർന്ന് ലിസിന്റെ ചെയർമാൻ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതാണ് ഈ കേസിന്റെ തുടക്കം.

വേണുഗോപാൽ എന്ന വ്യക്തി മാത്രമായി ഒരു കോടിരൂപ വാങ്ങി എന്നത് വിശ്വസനീയമല്ല എന്നും മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു കോഴ നടക്കില്ല എന്നും പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നു.

പാർട്ടി തല നടപടികൾ തിരുത്തുക

മാർക്സിസ്റ്റ് പാർട്ടി ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയും വേണുഗോപാൽ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് വേണുഗോപാൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിയുടെ ഈ നടപടിയോടെയാണ് മാധ്യമങ്ങളും പൊതുജനങ്ങളും ഈ പ്രശ്നത്തെകുറിച്ച് അറിയുന്നത്.

സർക്കാർതല അന്വേഷണങ്ങൾ തിരുത്തുക

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ വേണുഗോപാലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പോലീസിനുമുൻപിലും, പത്രസമ്മേളനങ്ങളിലും ലിസ് അധികൃതർ കോഴകൊടുത്തിട്ടില്ല എന്ന നിലപാടാണെടുത്തത്. പണം വാങ്ങിയിട്ടില്ല എന്ന് വേണുഗോപാലും മൊഴി നൽകയിതിനാൽ ആരോപണത്തിനടിസ്ഥാനമായ തെളിവുകളൊന്നും പോലീസിനി ലഭ്യമായില്ല.

ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം തിരുത്തുക

പാശ്ചാത്തലം തിരുത്തുക

ദേശാഭിമാനി ദിനപത്രം സാന്തിയാഗോ മാർട്ടിനിന്റെ മക്കളിൽ നിന്നും അൻപത് ലക്ഷത്തിന്റെ നാല് ചെക്കുകളായി രണ്ട് കോടിരൂപ നിക്ഷേപമായി കൈപറ്റിയിരുന്നു. ബോണ്ട് എന്ന പേരിലാണ് ഇത് കൈപറ്റിയത്. (ബോണ്ട് എന്ന വാദം പിന്നീട് സി.പി.എം നേതൃത്വവും ദേശാഭിമാനിയും നിരാകരിച്ചു. റിസർ‌വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോണ്ട് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഇതിൽ പാലിക്കപ്പെട്ടിരുന്നില്ല).

കോടതി കേസ് തിരുത്തുക

ഈ രണ്ടു വിവാദങ്ങളിലും തെളിവില്ലാത്തതിനാൽ കേസ് എടുത്ത് അന്വേഷിക്കണ്ടാ എന്ന നിലപാടായിരുന്നു കേരള സർക്കാരിന്റേത്. എന്നാൽ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി പ്രകാരം കോടതി ഈ രണ്ടു കേസുകളും വിജിലൻസ് വിഭാഗം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലൻസ് എൻ‌ക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്ജി കെ. ശശിധരൻ നായർ ആണ് അന്വേഷണത്തിനു ഉത്തരവിട്ടത്. [1]


ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. റഹീം നൽകിയ രണ്ട് ഹർജ്ജികളിലാണ് കോടതി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടത്. ആരോപണവിധേയർ പൊതുപ്രവർത്തകർ ആയതിനാൽ ഉചിതമായ പ്രാഥമികാന്വേഷണം വിജിലൻസ് നടത്തണമെന്നും അതിനുശേഷമേ കേസ് രേഖപ്പെടുത്താവൂ എന്നും കോടതി നിർദ്ദേശിച്ചു. എല്ലാ വിജിലൻസ് അന്വേഷണവും മൂന്നുമാസത്തിനകം പൂർത്തിയാക്കണം എന്ന സർക്കാർ ഉത്തരവ് (ജി.ഒ.പി. നമ്പ്ര 65 / 1992) ഈ കോടതി ഉത്തരവു വരുമ്പോൾ നിലവിലുണ്ട്. ഹർജ്ജിക്കാരനുവേണ്ടി വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ വക്കം ജി. ശശീന്ദ്രൻ ഹാജരായി. ഹർജ്ജികളിൽ സർക്കാർ കക്ഷി അല്ലാതിരുന്നിട്ടും പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ ആർ.എസ്. ജ്യോതി ആണ് ഹാജരായത്. എന്നാൽ ദേശാഭിമാനിയുമായി ബന്ധപ്പെട്ട രണ്ടു കോഴക്കേസുകളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നു വാദിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് നിയമമന്ത്രി എം. വിജയകുമാർ പറഞ്ഞു. വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ വാദിച്ചുവെന്നുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. [2]

വിവാദം - വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് തിരുത്തുക

ദേശാഭിമാനിയിലെ ലിസ്-ബോണ്ട് വിവാദത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷിക്കുന്നുണ്ടെന്നും ആ റിപ്പോർട്ട് പാർട്ടി പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്നും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി. [3] ബൂർഷ്വാ വ്യവസ്ഥിതിയുടെ ദുഷ്:പ്രവണതകൾ നന്നേ ചുരുക്കം ചില കമ്യൂണിസ്റ്റുകാരിലും കടന്നുകൂടാൻ ഇടയുണ്ട്, അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. ഒരുകോടിയുടെയോ രണ്ടുകോടിയുടെയോ അഴിമതി ചെറുതായി കാണുന്നുമില്ല എന്ന് കോഴിക്കോട് ഠൗൺഹാളിൽ സംസാരിക്കവേ ജൂലൈ 14-നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.[4]. വിജിലൻസ് അന്വേഷണത്തെ ഒരുതരത്തിലും ഭയപ്പെടുന്നില്ലെന്നും കോടതി വിധി പ്രഖ്യാപിക്കുന്നതിനു മുൻപേ കമ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ച ചില പത്രങ്ങൾ തനിക്കും ദേശാഭിമാനിക്കും എതിരേ ഉറഞ്ഞുതുള്ളുകയാണെന്നും സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ ഇ.പി. ജയരാജൻ പ്രസ്താവിച്ചു. [5]

സംഭവവികാസങ്ങൾ തിരുത്തുക

വിജിലൻസ് കോടതിയിൽ പരാതി നൽകിയ പി. റഹീം പോലീസ് സം‌രക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതിനൽകി.[6]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-17. Retrieved 2007-07-15.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2007-07-15.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-09. Retrieved 2007-07-15.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2007-07-15.
  5. ദേശാഭിമാനി ദിനപത്രം, ഓൺലൈൻ എഡിഷൻ, ജൂലൈ 15, 2007 - http://www.deshabhimani.com/news/k7.htm Archived 2007-07-01 at the Wayback Machine.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2007-07-15.