ദേവരാട്ടം എന്നത് "ദേവർ" അല്ലെങ്കിൽ തേവർ (തമിഴ് അർത്ഥം: ദൈവം / രാജാവ് / അല്ലെങ്കിൽ യോദ്ധാക്കൾ), "ആട്ടം" (തമിഴ് അർത്ഥം: നൃത്തം) എന്നീ പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു തമിഴ് പദമാണ്. [1] പരമ്പരാഗതമായി, പ്രത്യേകിച്ച് പാണ്ഡ്യ രാജവംശത്തിലെ വിജയകരമായ യുദ്ധത്തിന് ശേഷം രാജാക്കന്മാരും യോദ്ധാക്കളും എല്ലാം ഇത് അവതരിപ്പിച്ചു, [2] പിന്നീട് ഈ നൃത്തം ചെയ്തത് ഇന്നത്തെ മധുരയിലും സമീപ പ്രദേശങ്ങളിലും ദേവർ എന്ന് വിളിക്കപ്പെടുന്ന മുക്കുളത്തോർ സമുദായത്തിൽപ്പെട്ട മറവർ വംശത്തിലെ ചില ജനവിഭാഗങ്ങളാണ്. അവർ പാണ്ഡ്യ രാജവംശവുമായി ബന്ധമുള്ളവരാണെന്ന് വിശ്വസിക്കുന്നു. [3] സമാന്തരമായി ദേവരാട്ടവും പുരാതന കാലത്ത് ചോള രാജവംശത്തിലെ രാജാക്കന്മാരും യോദ്ധാക്കളും വിജയത്തിന്റെ സന്തോഷമായി നടത്തിയിരുന്നു. [4] ഇപ്പോഴും ഇത് കല്ലാർ വംശത്തിലെ ചില ആളുകൾ പിന്തുടരുന്നു. ഇവർ ചോള രാജവംശത്തിൽ നിന്നുള്ള വംശപരമ്പര എന്നവകാശപ്പെടുന്ന മുക്കുളത്തോർ സമുദായത്തിൽ പെടുന്നു. കൂടാതെ ഇന്നത്തെ തഞ്ചാവൂരിലും തെക്ക്-കിഴക്കൻ തമിഴ്‌നാട്ടിലെ സമീപ പ്രദേശങ്ങളിലും ദേവർ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. [5] ചോള, പാണ്ഡ്യ രാജവംശങ്ങളുടെ പതനത്തിനുശേഷം ഇരു വംശങ്ങളും വിജയത്തിന്റെ സന്തോഷം ദേവരാട്ടം ആടി ആഘോഷിക്കാറില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടത്തിൽ, ദേവരാട്ടം കൂടുതലും അവതരിപ്പിക്കുന്നത് തെലുങ്ക് വംശജരായ രാജകമ്പളത്തു നായക്കർ ആണ്. അവർ ദക്ഷിണേന്ത്യയിലെ ആന്ധ്രാപ്രദേശ് വിജയനഗർ രാജവംശത്തിൽ നിന്ന് കുടിയേറി തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയവരാണെന്ന് വിശ്വസിക്കുകയും തമിഴ് പാരമ്പര്യങ്ങളും മതപരമായ ആചാരങ്ങളും സാമൂഹിക സൗഹൃദവും നിലനിർത്തുകയും ചെയ്തു. മുക്കുളത്തോർ [6] തമിഴ്‌നാട്ടിലെ എല്ലാ സമുദായങ്ങളും, നിലവിൽ തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവങ്ങളിലും മറ്റ് ചടങ്ങുകളിലും ദേവരാട്ടം കൂടുതലും അവതരിപ്പിക്കുന്നത് ഇതേ സമുദായത്തിലെ പ്രൊഫഷണൽ നർത്തകർ മാത്രമാണ്.

മുക്കുളത്തോർ ശ്രദ്ധേയരായ ജനങ്ങളുടെ പട്ടിക തിരുത്തുക

മരുതു പാണ്ടിയർ യു.മുത്തുരാമലിംഗം തേവർ

അവലംബങ്ങൾ തിരുത്തുക

  1. Sastri and Kallidaikurichi Aiyah Nilakanta (1976). A history of South India from prehistoric times to the fall of Vijayanagar. Oxford University Press. pp. 20–21.
  2. Rajan. K. and Soundara. V (1998). ). Rock-cut temple styles: early Pandyan art and the Ellora shrines. Somaiya Publications. pp. 50–52. ISBN 9788170392187.
  3. Zarilli and Philip B (2001). "India". In Green, Thomas A. Martial Arts of the World: An Encyclopedia. p. 175. ISBN 978-1-57607-150-2.
  4. Wood, Michael (2007). Heaven sent: Michael Wood explores the art of the Chola dynasty. Royal Academy, UK.
  5. Susan, Bayly (2001). Caste, Society and Politics in India from the Eighteenth Century to the Modern Age. Cambridge University Press. pp. 43–45. ISBN 978-0-521-79842-6.
  6. "Devarattam in Madurai India". India9.com. 2005-06-07. Retrieved 2012-02-10.
"https://ml.wikipedia.org/w/index.php?title=ദേവരാട്ടം&oldid=3720833" എന്ന താളിൽനിന്ന് ശേഖരിച്ചത്