ദെബെഡ്
ജോർജിയയിലും അർമേനിയയിലും ഒരു നദി
അർമേനിയയിലും ജോർജിയയിലും കൂടി ഒഴുകുന്ന ഒരു നദിയാണ് ദെബെഡ് (Armenian: Դեբեդ, ഇംഗ്ലീഷ്: Debed) അഥവാ ദെബേഡ (Georgian: დებედა, ഇംഗ്ലീഷ്: Debeda). ജോർജിയയിലെ സദാഖ്‌ലോ ഗ്രാമത്തിൽ അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള ഒരു സ്വാഭാവിക അതിർത്തിയായി പ്രവർത്തിക്കുന്ന ഈ നദിയ്ക്ക് 176 കിലോമീറ്റർ (109 മൈൽ) നീളവും കൂടാതെ 4,080 ചതുരശ്ര കിലോമീറ്റർ (1,580 ചതുരശ്ര മൈൽ) ഡ്രെയിനേജ് ബേസിനുമുണ്ട്. അർമേനിയയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി ദ്സൊറാഗെറ്റിന്റെയും പാമ്പാക്കിന്റെയും സംഗമസ്ഥാനത്ത് രൂപപ്പെടുന്നു. അവിടെ നിന്നും ഒഴുകി അത് ജോർജിയയിൽ കുറ നദിയുടെ പോഷകനദിയായ ക്രാമിയിലേക്ക് ചേരുന്നയിടത്ത് അവസാനിക്കുന്നു.[1][2]
ദെബെഡ് Դեբեդ დებედა | |
---|---|
Countries | Armenia and Georgia |
Physical characteristics | |
പ്രധാന സ്രോതസ്സ് | 920 മീ (3,020 അടി) |
നദീമുഖം | Khrami 250 മീ (820 അടി) 41°22′31″N 44°57′55″E / 41.3753°N 44.9652°E |
നീളം | 176 കി.മീ (109 മൈ) |
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RKhrami |
നദീതട വിസ്തൃതി | 4,080 കി.m2 (4.39×1010 sq ft) |
അവലംബം
തിരുത്തുക- ↑ Дебед, Great Soviet Encyclopedia
- ↑ "Rivers of Armenia". Armenia Discovery. Retrieved July 6, 2021.