ദൃൿസമ്പ്രദായമനുസരിച്ചുള്ള ഗണിതത്തിന്റെ രീതികളെ പ്രതിപാദിക്കുന്ന ഒരു സ്വതന്ത്രഗ്രന്ഥമാണ് ദൃക്കരണം . കേരളീയ ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവൻറേതെന്നു കരുതുന്ന ഈ ഗണിതശാസ്ത്രഗ്രന്ഥത്തിന്റെ പ്രണേതാവു് ആരെന്നറിയുന്നില്ല. 1500-1610 കാലത്ത് (1603-ലാണെന്ന് അഭിപ്രായമുണ്ട്)[1] രചിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ രണ്ടാമത്തെ ഗണിതശാസ്ത്ര ഗ്രന്ഥമാണെന്ന് കരുതപ്പെടുന്നു. 1938 വരെ ദൃഗ്ഗണിതം കേരളത്തിൽ നിലവിൽ നിന്നിരുന്നു. ദൃഗ്ഗണിത ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് നീലകണ്ഠ സോമയാജിയുടെ (1444-1545) തന്ത്രസംഗ്രഹം (എ.ഡി. 1500). ദൃഗ്ഗണിത ക്രിയകൾ വളരെ വിശദമായി ഈ ഭാഷാഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

കാലഗണന തിരുത്തുക

ʻʻകോളംബേ ബർഹിസൂനൗˮ എന്നൊരു വാക്യം ഗ്രന്ഥാരംഭത്തിൽ കാണുന്നതുകൊണ്ടു് അതിന്റെ നിർമ്മിതി കൊല്ലം 783-ആണ്ടാണെന്നു നിർണ്ണയിക്കാവുന്നതാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആകെ പത്തു പരിച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്തുത കൃതി ആദ്യന്തം പദ്യമയമാണു്.[2]

ആദ്യത്തെ രണ്ടു ശ്ലോകങ്ങൾ ഇവയാണ് :ഒരു ജ്യോതിഷ ഗണിത ക്രിയയായ ദൃഗ്ഗണിതമാണ് ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നത്.[3]

അവലംബം തിരുത്തുക

  1. "ആസ്ട്രോണമി ആൻഡ് മാത്തമാറ്റിക്സ്". നമ്പൂതിരി വെബ്‌സൈറ്റ്സ് ട്രസ്റ്റ്. Retrieved 21 ഏപ്രിൽ 2013.
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
  3. "ദൃഗ്ഗണിതം". സർവ്വവിജ്ഞാനകോശം. Retrieved 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ദൃക്കരണം&oldid=1883851" എന്ന താളിൽനിന്ന് ശേഖരിച്ചത്