ദൂധ്സാഗർ വെള്ളച്ചാട്ടം
ഗോവ സംസ്ഥാനത്തിലെ ഒരു വെള്ളച്ചാട്ടമാണ് ദൂധ്സാഗർ (ഇംഗ്ലീഷ്: Dudhsagar Falls, ഹിന്ദി: दूधसागर जलप्रपात ). 1017 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം മാണ്ഡവി നദിയിലാണുള്ളത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ സ്ഥിതിചെയ്യുന്നത്. പാൽക്കടൽ എന്നാണ് ദൂധ്സാഗർ എന്ന വാക്കിനർത്ഥം.
ദൂധ്സാഗർ | |
---|---|
Location | ഗോവ, ഇന്ത്യ |
Coordinates | 15°18′46″N 74°18′51″E / 15.31277°N 74.31416°E |
Type | തട്ടുകൾ |
Total height | 1017 അടി/310 മീറ്റർ |
Number of drops | 4 |
Average width | 100 feet/30 metres |
Watercourse | മാണ്ഡവി നദി |
മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിഷേധിക്കാറുണ്ട്. ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ 5ആമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം.[1]അനേകം ഘന.അടി വെള്ളമാണ് ഈ ജലപാതത്തിലൂടെ വർഷകാലത്ത് ഉഴുകുന്നത്. ഗോവയിലെ പ്രകൃതി സൗന്ദര്യത്തിൻ ഈ ജലപാതം മാറ്റുകൂട്ടുന്നു.
റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കുലേം തീവണ്ടിനിലയമാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. ദേശിയപാത 4A വഴിയും ഇവിടെ എത്തിച്ചേരാം.
അവലംബം
തിരുത്തുക- ↑ "World's highest waterfalls". World Waterfall Database. Archived from the original on 2011-06-11. Retrieved 2006-11-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- World Waterfall Database - Dudhsagar Falls Archived 2011-06-11 at the Wayback Machine.
- Photo
- A bewitching beauty called Dudhsagar Archived 2014-01-10 at the Wayback Machine.
- Video of falls
- The last tier of dudhsagar
- Pics of falls Archived 2012-06-09 at the Wayback Machine.
- A guide to the falls Archived 2013-03-28 at the Wayback Machine.
- Trekking from Castlerock to Dudhsagar Archived 2015-11-17 at the Wayback Machine.
- Itinerary of DudhSagar Tour Goa Archived 2016-03-06 at the Wayback Machine.