മാണ്ഡവി നദി
ഇന്ത്യൻ സംസ്ഥാനങ്ങളായ ഗോവയിലൂടെയും കർണാടകത്തിലൂടെയും ഒഴുകുന്ന ഒരു നദിയാണ് മാണ്ഡോവി നദി(കൊങ്കണി: मांडवी Mandovi, ഉച്ചാരണം :maːɳɖ(ɔ)wĩː). ഗോവയുടെ ജീവനാഡി എന്നാണ് ഈ നദിയെ വിശേഷിപ്പിക്കുന്നത്. കർണാടകത്തിലെ ബെൽഗാം ജില്ലയിലെ ബീംഗഡിൽ വെച്ച് 30 അരുവികൾ കൂടിച്ചേർന്നാണ് മാണ്ഡോവി ജന്മമെടുക്കുന്നത്.[1] പശ്ചിമഘട്ടത്തിൽ ഉദ്ഭവിക്കുന്ന മാണ്ഡോവി പടിഞ്ഞാറോട്ടൊഴുകി അറബിക്കടലിൽ പതിക്കുന്നു. 77കി.മീ ആണ് മാണ്ഡോവിയുടെ ആകെ നീളം. ഇതിൽ 29കി.മി കർണാടകത്തിലും 52 കി.മീ ഗോവയിലും ഒഴുകുന്നു.[2] ഗോവയുടെ തലസ്ഥാനമായ പനജി ഈ നദിയുടെ തീരത്താണ് സ്ഥിതിച്ചെയ്യുന്നത്.മാപുസാ നദി മാണ്ഡോവിയുടെ ഒരു പോഷകനദിയാണ് മാഹ്പസാ നദി.
മാണ്ഡോവി(മാണ്ഡവി) നദി | |
---|---|
Physical characteristics | |
നീളം | 77കി.മീ |
അവലംബം
തിരുത്തുകMandovi River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ http://www.india9.com/i9show/Mahadayi-River-52126.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-01. Retrieved 2012-10-10.