ദുർഗിയാന ക്ഷേത്രം
ലക്ഷ്മിനാരായണ ക്ഷേത്രം, ദുർഗാതീർത്ഥം, ശീതളക്ഷേത്രം എന്നെല്ലാം അറിയപ്പെടുന്ന ദുർഗിയാന ക്ഷേത്രം (Durgiana Temple) അമൃത്‌സറിലെ പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രമാണ്.[1] ഹൈന്ദവക്ഷേത്രമാണെങ്കിലും രൂപഘടനയിലും വാസ്തുവിദ്യയിലുമെല്ലാം ഇത് സുവർണ്ണക്ഷേത്രവുമായി നല്ല സാദൃശ്യം പുലർത്തുന്നു.[2] ഇവിടത്തെ പ്രധാന ദേവതയായ ദുർഗയുടെ പേരിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേർ ലഭിച്ചത്. ലക്ഷ്മിയും വിഷ്ണുവും ഇവിടെ ആരാധിക്കപ്പെടുന്ന മറ്റു ദേവതകളാണ്.[3]
ദുർഗിയാന ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | അമൃത്‌സർ |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | അമൃത്‌സർ ജില്ല |
സംസ്ഥാനം | പഞ്ചാബ് |
രാജ്യം | ഇന്ത്യ |
160 മീറ്റർ x 130 മീറ്റർ ചതുരാകൃതിയിലുള്ള ഒരു തടാകത്തിന്റെ അകത്തായാാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പാലം കടന്നു വേണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ. 16 ആം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഈ ക്ഷേത്രം[4][3] സുവർണ്ണക്ഷേത്രമാതൃകയിൽ 1921-ൽ പുതുക്കിപ്പണിയുകയാണ് ഉണ്ടായത്.
ചരിത്രം
തിരുത്തുകസിഖ് സുവർണ്ണക്ഷേത്രത്തിന്റെ വാസ്തുശൈലിയിൽ 1921-ൽ ഗുരു ഹർസായ് മാൽ കപൂർ ഈ ക്ഷേത്രം നിർമ്മിച്ചു [1][5] പുതുതായി പണിത ക്ഷേത്രം പണ്ഡിറ്റ് മദൻ മോഹൻ മാളവിയ ഉദ്ഘാടനം ചെയ്തു.[1]
അമൃത്സറിനെ ഒരു വിശുദ്ധ നഗരമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ക്ഷേത്രത്തിനും സുവർണ്ണക്ഷേത്രത്തിനും ചുറ്റും 200 മീറ്റർ (660 അടി) ചുറ്റളവിൽ പുകയില, മദ്യം, മാംസം എന്നിവ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ട്.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Discover Punajb. Parminder Singh Grover. pp. 28–29. GGKEY:LDGC4W6XWEX.
- ↑ "Durgiana Temple (Lakshmi Narain Temple)". National Informatics center. Archived from the original on 2015-03-26. Retrieved 2016-07-23.
- ↑ 3.0 3.1 Gajrani 2004, p. 220.
- ↑ Chaturvedi, p. 61.
- ↑ Bansal 2005, p. 178.
- ↑ Aggarwal 1992, p. 111.
അധികവായനയ്ക്ക്
തിരുത്തുക- Aggarwal, J. C. (1 January 1992). Modern History of Punjab: A Look Back Into Ancient Peaceful Punjab Focusing Confrontation and Failures Leading to Present Punjab Problem, and a Peep Ahead : Relevant Select Documents. Concept Publishing Company. ISBN 978-81-7022-431-0.
{{cite book}}
: Invalid|ref=harv
(help) - Bansal, Sunita Pant (1 June 2005). Encyclopaedia of India. Smriti Books. ISBN 978-81-87967-71-2.
{{cite book}}
: Invalid|ref=harv
(help) - Chaturvedi, B.K. Tourist Centers Of India. Diamond Pocket Books (P) Ltd. ISBN 978-81-7182-137-2.
{{cite book}}
: Invalid|ref=harv
(help) - Gajrani, S. (2004). History, Religion and Culture of India. Gyan Publishing House. ISBN 978-81-8205-060-0.
{{cite book}}
: Invalid|ref=harv
(help)