ദുലീപ് സമരവീര
ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് ദുലീപ് പ്രസന്ന സമരവീര എന്ന ദുലീപ് സമരവീര (ജനനം: 1972 ഫെബ്രുവരി 12 കൊളംബോയിൽ). വലംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാനും ഒരു വലംകൈ ഓഫ് സ്പിന്നറുമായിരുന്നു സമരവീര. 1993 മുതൽ 1995 വരെ ശ്രീലങ്കയ്ക്കായി ഏഴ് ടെസ്റ്റുകളിലും അഞ്ച് അന്താരാഷ്ട്ര ഏകദിനങ്ങളിലും കളിച്ചു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ദുലീപ് പ്രസന്ന സമരവീര | |||||||||||||||||||||||||||||||||||||||
ജനനം | 12 ഫെബ്രുവരി 1972 | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം-കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈ-ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||
റോൾ | Coach | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| |||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 60) | 8 ഡിസംബർ 1993 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 മാർച്ച് 1995 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 73) | 3 നവംബർ 1993 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 20 ഫെബ്രുവരി 1994 v ഇന്ത്യ | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 4 ജൂലൈ 2016 |
കുടുംബം
തിരുത്തുകഇളയ സഹോദരൻ തിലൻ സമരവീരയും മുൻ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിലെ ടെസ്റ്റ്, ഏകദിന, ടി20 കളിക്കാരനായിരുന്നു[1][2]. അദ്ദേഹത്തിന്റെ അളിയൻ ബതിയ പെരേര ശ്രീലങ്കയിലെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരായിരുന്നു[1][3].
ആഭ്യന്തര കരിയർ
തിരുത്തുക1991-92 സീസണിൽ ശ്രീലങ്കയിലെ കോൾട്ട്സ് ക്രിക്കറ്റ് ക്ലബിൽ കളിച്ചുകൊണ്ട് സമരവീര ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. [1]
2003-ൽ വിരമിക്കുന്നതുവരെ കോൾട്ട്സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അദ്ദേഹം കളിച്ചിരുന്നു. അതിവേഗം സ്കോർ ചെയ്യാത്ത ഒരു കളിക്കാരനായിരുന്നു സമരവീര ടെസ്റ്റിലേയും ഏകദിനത്തിലേയും സ്ട്രൈക്ക് റേറ്റുകൾ യഥാക്രമം 26ഉം 53മാണ്. ഫസ്റ്റ് ക്ലാസ് തലത്തിൽ 20 എന്ന അതുല്ല്യമായ ശരാശരിയോടെ 41 വിക്കറ്റുകൾ നേടിയിട്ടുണ്ടേങ്കിലും, അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം ഒരിക്കൽ പോലും പന്തെറിഞ്ഞിട്ടില്ല. ഫസ്റ്റ് ക്ലാസ് തലത്തിൽ 16 ശതകങ്ങളും 34 അർദ്ധശതകങ്ങളുമുൾപ്പടെ 7000-ൽ അധികം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്, എന്നാൽ അന്താരാഷ്ട്ര തലത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല. [1]
അന്താരാഷ്ട്ര കരിയർ
തിരുത്തുക1993 നവംബറിൽ ഷാർജയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടീമിലേക്ക് അരങ്ങേറ്റം കുറിച്ച സമരവീരയ്ക്ക് തന്റെ കന്നി ഇന്നിംഗ്സിൽ മൂന്ന് റൺസ് മാത്രമേ നേടാനായുള്ളൂ. [4] പിന്നേയും നാല് കളികൾ കൂടി കളിച്ച സമരവീര ഏകദിനത്തിൽ മൊത്തം 91 റൺസുകൾ നേടി, ഇതിൽ 1994 ന്റെ തുടക്കത്തിൽ ജലന്ധറിൽ ഇന്ത്യയ്‌ക്കെതിരായ വിജയകരമായ റൺ-ചേസിൽ നേടിയ 49 റൺസുമുണ്ട്, ഈ മത്സരത്തിൽ പുനഃനിർണ്ണയിച്ച വിജയ ലക്ഷ്യമായ 141( 33 ഓവറിൽ) ലങ്ക ഒരു പന്ത് ബാക്കി നിൽക്കേ ആറ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി നേടി, ഈ മത്സരത്തിൽ സമരവീര 65 പന്തിൽ അഞ്ച് ബൗണ്ടറികളുടെ പിൻബലത്തിൽ 49 റൺസ് നേടി, പുറാത്താകതെ 32 റൺസ് നേടുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത അരവിന്ദ ഡിസിൽവയായിരുന്നു കളിയിലെ താരം[5]. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോറർ ആയിരുന്നിട്ടു കൂടിയും ശ്രീലങ്കയ്ക്ക് വേണ്ടി പിന്നീട് ഏകദിനത്തിൽ കളിയ്ക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.
ചാണ്ടിക ഹതുരുസിംഗയ്ക്ക് പകരക്കാരനായി ഓപ്പണറായാണ് 1993 ഡിസംബറിൽ മൊറാറ്റുവയിൽ വെസ്റ്റിൻഡീസിനെതിരെ സമരവീര ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ 107 പന്തിൽ നിന്ന് 16 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത് രണ്ടാം ഇന്നിംഗ്സിൽ 37 പന്തിൽ നിന്നായി അഞ്ച് രൺസ് നേടിയ റൺ ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിൽ ഇന്ത്യയ്‌ക്കെതിരായ അടുത്ത ടെസ്റ്റിൽ തന്റെ ടോപ് സ്കോറായ 42 റൺസ് അദ്ദേഹം കണ്ടെത്തി. ഇന്ത്യൻ പരമ്പരയിലെ മുഴുവൻ മത്സരങ്ങളിൽ കളിച്ച അദ്ദേഹം, 1995 ന്റെ തുടക്കത്തിൽ ന്യൂസിലാന്റിൽ പര്യടനത്തിൽ തന്റെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിച്ചു. കളിച്ച 14 ഇന്നിംഗ്‌സുകളിൽ ഒരു തവണ പോലും അർദ്ധ ശതകം കടക്കാൻ അദ്ദേഹത്തിന് കഴിയാത്തതിനാൽ തുടർ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും അദ്ദേഹം തഴയപ്പെട്ടു[6]. ടെസ്റ്റിൽ പതിനാല് ഇന്നിംഗുകളിൽ നിന്നായി ആകെ 202 റൺസാണ് അദ്ദേഹം സ്കോർ ചെയ്തത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Dulip Samaraweera". ESPNcricinfo. Retrieved 2019-08-12.
- ↑ "Thilan Samaraweera". ESPNcricinfo. Retrieved 2019-08-12.
- ↑ "Bathiya Perera". ESPNcricinfo. Retrieved 2019-08-12.
- ↑ "Full Scorecard of Sri Lanka vs West Indies, Sharjah Champions Trophy, 6th Match". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2019-08-12.
- ↑ "Full Scorecard of India vs Sri Lanka 3rd ODI 1994". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2019-08-12.
- ↑ "DP Samaraweera - Tests - Innings by innings list". ESPNcricinfo. Archived from the original on 2017-04-05. Retrieved 2019-08-12.