ദുതീചന്ദ്
ഇന്ത്യയിലെ ഒരു കായികതാരമാണ് ദുതീ ചാന്ദ്. ഇംഗ്ലീഷ്: Dutee Chand, (ഒഡിയ: ଦୂତୀ ଚାନ୍ଦ) (ജനനം 1996 ഫെബ്രുവരി). ഹ്രസ്വദൂരഓട്ടമത്സരമാണ് പ്രധാന ഇനം. 100 മീറ്റർ ഓട്ട മത്സരത്തിൽ ദേശീയ റെക്കോറ്ഡ് ഉടമയായ കായികതാരമാണ്. സമ്മർ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കുന്ന മൂന്നാമത് വനിതാ മത്സരാർഥിയാണ് [1][2] 36 വർഷത്തിനുള്ളിൽ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതനേടുന്ന ആദ്യത്തെ വ്യക്തിയാണ് ദുതീ. എന്നാൽ പുരുഷ ഹോർമോണായ ആൻഡ്രജന്റെ അളവ് പുരുഷന്മാരുടേതിനു തുല്യമാണെന്ന് ആരോപിച്ച് ദുതിയെ മത്സരങ്ങളിൽ നിന്ന് വിലക്കിയത് ദുതിയുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തി. ശരിയായ രീതിയിൽ ടെസ്റ്റ് നടത്താതെയും വളഞ്ഞ വഴിൻ നോക്കിയതിയേയും വിമർശിച്ച് ന്യൂയോർക്ക് ടൈംസ് ഇതിനെ നാണം കെടുത്തുന്ന സമ്പ്രദായം എന്നാണ് വിവരിച്ചത്. [3]
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ഗോപാല്പൂർ, ഒഡീഷ, ഇന്ത്യ | 3 ഫെബ്രുവരി 1996
ഉയരം | 1.6 മീ (5 അടി 3 ഇഞ്ച്) |
ഭാരം | 50 kg (110 lb) |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Athletics |
Event(s) | 100 metres |
ക്ലബ് | ONGC |
നേട്ടങ്ങൾ | |
Personal best(s) | 100 m: 11.24 (Almaty 2016) 200 m: 23.73 (Ranchi 2013) 4X100 m relay: 43.42 (Almaty 2016) |
Medal record
| |
Updated on 20 ആഗസ്ത് 2016. |
ജീവിത രേഖ
തിരുത്തുകഒഡീഷയിലെ ജൈപൂർ ജില്ലയിലാണ് ജനനം. ചക്രധർ ചാന്ദ്, അകുജി ചാന്ദ് എന്നിവരാണ് മാതാപിതാക്കൾ.[4][5]പരമ്പരാഗതമായി നെയ്ത്ത് ജോലി ചെയ്യുന്ന കുടുംബം. നാലാമത്തെ മകളായി 1996 ഫെബ്രുവരി 6 നായിരുന്നു ജനനം. സരസ്വതി ചാന്ദ് എന്ന സഹോദരിയായിരുന്നു ഇവരുടെ പ്രചോദനം.[[6] ദുതിക്ക് നാലു വയസ്സുള്ളപ്പോളാണ് ആദ്യമായി ഓടിത്തുടങ്ങിയത്. തന്നേക്കാൾ 10 വയസ്സു മൂത്ത ചേച്ചിയായ സരസ്വതിയുടെ ഓട്ടപ്പരിശീലനത്തിനു കൂട്ടു പോകലായിരുന്നു അത്. മിക്കവാറും നഗ്നപാദയായാണ് ഓട്ടം, കാരണം അത്രക്ക് ദാരിദ്ര്യം ആയിരുന്നു വീട്ടിൽ. ദുതിക്ക് 7 വയസായപ്പോൾ ഓട്ടം നിർത്തി നെയ്ത് പടിക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു. എന്നാൽ സരസ്വതി ദുതിയ്ടെ കൂടെയായിരുന്നു. ദുതിയുടേ ഇപ്പോഴത്തെ സ്പീഡ് വെച്ച് നോക്കിയാൽ ഭാവിയിൽ ഒരുപാട് നേട്ടം അവൾക്ക് കൊയ്യാൻ സാധിക്കും എന്ന് സരസ്വതി വിശ്വസിച്ചിരുന്നു. അപ്പോഴേക്കും ഒരു പോലീസ് ഓഫീസർ ആയിക്കഴിഞ്ഞിരുന്ന സരസ്വതി, സ്പോർട്സ് കൊണ്ടുവരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. സരസ്വതിയുടെ കഴിവുകളെ തിരിച്ചറിഞ്ഞ ജില്ലാ അധികാരികൾ അവൾക്കും മറ്റു അതലറ്റുകൾക്കും തിന്നാൻ കോഴിയിറച്ചിയും മുട്ടയും ഏർപ്പാടാക്കിയിരുന്നു. ഇത് അവരുടെ മാതാപിതാക്കൾകകൊരിക്കലും നൽകാനാകുമായിരുന്നില്ല. അതോടോപ്പം മാരത്തോൺ മത്സരങ്ങൾ വിജയിച്ചപ്പോൾ കിട്ടിയിരുന്ന പ്രതിഫലവും ജോലി കിട്ടാനുള്ള സാധ്യതയെപ്പറ്റിയും മറ്റും ഓർമ്മിപ്പിച്ചു. മാതാപിതാക്കൾ തീരുമാനം മാറ്റി.[7]ദുതിക്ക് അന്ന് മുതൽ പരിശീലനത്തിനു പച്ചക്കൊടി കിട്ടി.
In 2013.[8] 2013ൽ കെ ഐ ഐ ടി സർവകലാശാലയിൽ നിയമപഠനത്തിനായി പ്രവേശനം നേടി.[9]
കായികജീവിതം
തിരുത്തുകദേശീയം
തിരുത്തുക2012 ലെ നാഷണൽ ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റ ഹ്രസ്വദൂര ഓട്ടം 11.8 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി പുതിയ റേക്കോറ്ഡ് ജേതാവായി [10] 23.811 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി 200 മീറ്റർ മത്സരത്തിൽ വെങ്കലമെഡൽ നേടി പൂനേയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. അതേ വർഷം തന്നെ ദേശീയതലത്തിൽ 100 മീറ്റർ 200 മീറ്റർ ഇനങ്ങളിലും ചാമ്പ്യനായി; 100 മീറ്ററിൽ 11.73 സെക്കന്റും 200 മീറ്ററിൽ 23.73 സെക്കന്റും കൊണ്ടു വ്യക്തിഗതവേഗവും കൈവരിച്ചു. [11]
അന്തർദേശീയം
തിരുത്തുക2012 ൽ ലോക യൂത്ത് ചാമ്പ്യൻഷിപ് മത്സരത്തിൽ പങ്കെടുത്ത് ആദ്യമായി ഒരു ലോകമത്സരത്തിന്റെ 100 മീറ്റർ മത്സരഫൈനലിൽ എത്തുന്ന ആദ്യത്തെ താരവുമായിത്തീർന്നു. [12] 2016 ഫെഡറേഷൻ കപ്പ് നാഷണൽ അത്‌ലറ്റിക്സിൽ വച്ച് റിച്ച മിശ്രയുടെ പേരിൽ 16 വർഷമായിട്ടൂണ്ടായിരുന്ന 100 മീറ്റർ ഹ്രസ്വദൂര റെക്കോറ്ഡ് 11.38 സെക്കന്റിൽ തകർത്തെറിഞ്ഞു. എങ്കിലും റിയോ ഒളിമ്പിക്സിന്റെ യോഗ്യതയായ 11.32 സെക്കന്റ് കൈവരിക്കാനായില്ല.[1][13] എങ്കിലും 2016 ജൂൺ 15 നു കസാഖ്‌സ്ഥാനിലെ അൽമാത്തിയിൽ വച്ച് നടന്ന കുസനോവ് മെമ്മോറിയൽ ഇന്തർനാഷണൽ മത്സരത്തിൽ വച്ച് വീണ്ടൂം ദേശീയ റെക്കോർഡ് തകർക്കുകയും 11.24 സെക്കന്റ് നേരത്തിൽ ഓട്ടം പൂർത്തിയാക്കി ഒളിമ്പിക്സ് യോഗ്യത നേടുകയും ചെയ്തു. ഇതിനു മുൻപ് പി.ടി. ഉഷ മാത്രമാണ് 100 മീറ്ററിൽ ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുള്ള ഇന്ത്യൻ താരം.2016 ൽ4 റിയോ ഒളിമ്പിക്സിൽ ദുതീയുടെ പ്രകടനം മോശമായിരുന്നു. 11.69 സെക്കന്റിൽ ഏഴാമതായ ദുതി പ്രാഥമിക റൗണ്ടിൽ തന്നെ പുറത്തായി [14]
വിവാദങ്ങൾ
തിരുത്തുക2014 ലെ കോമ്മൺവെൽത് ഗെയിംസിനു പങ്കെടുക്കുന്നതിന്റെ അവസാനം സമയത്തായി ദുതിയെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഒഴിവാക്കി. ഹൈപ്പെറാൻഡോജെനിസം എന്ന സവിശേഷതയുള്ളതിനാലാണ് ഈ തീരുമാനം[15] എന്നാൽ ദുതി അന്നേവരെ യാതൊരു തരത്തിലുമുള്ള ഉത്തേജകമരുന്ന് വിവാദത്തിലോ മറ്റു വിധത്തിലുള്ള കാപട്യങ്ങൾ നടത്തുകയോ ഉണ്ടായിട്ടില്ല. വനിതകൾക്ക് അനാവശ്യമായി ലാഭം ലഭിക്കുന്നു എന്ൻ ഇന്റർനാഷണൽ ഒളിപിക് കമ്മിറ്റി ആരോപിക്കുന്ന പെൺ ഹൈപ്പെറാൻഡ്രോജെനിസവുമായി പൊരുത്തം വരുത്താനായിട്ടാണ് ഐ.എ.എഫിന്റെ ഈ നീക്കം എന്ന് കരുതപ്പെടുന്നു. എന്നാൽ ഈ തീരുമാനത്തെ വിവിധ സംഘടനകൾ എതിർത്തിരുന്നു. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റ് ഈ തീരുമാനത്തെ എതിർത്ത് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു [16] [17] ഇതിനെതിനെ ദുതി കായിക മദ്ധ്യസ്ഥതാ കോടതിയിൽ (Court of Arbitration for Sport) പരാതി നൽകി. ഇന്ത്യൻ സർക്കാരും ഈ തീരുമാനത്തെ എതിർത്തു. 2015 ൽ കോടതി, മതിയായ കാരണം ഇല്ല എന്നു പറഞ്ഞ് മേല്പറഞ്ഞ പുതിയ സവിശേഷ നീക്കം2 വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയതോടെ [18] കോടതി 2 വർഷം കൊണ്ട് ഹൈപ്പെരാൻഡ്രോജെനിസം വനിതാ അത്‌ലറ്റുകൾക്ക് വ്യക്താമായ മുൻതൂക്കം നൽകുന്നുണ്ട് എന്നതിനു മതിയായ തെളിവ് നൽകാൻ ഐ.എ.എഫിനോടു ഉത്തരവിട്ടു; ഇക്കാലളവിനുള്ളിൽ മതിയാ തെളിവ് നൽകിയില്ല എങ്കിൽ ഈ നിയമം അസാധുവായിത്തീരുമെന്ന് എന്നും കോടതി നിരീക്ഷിച്ചു. [19][20] ഇതോടെ ദുതിയുറ്റെ മേലുണ്ടായിരുന്ന തടസ്സം നീങ്ങി.[21]
വ്യക്തിഗത വേഗങ്ങൾ
തിരുത്തുക- 70 മീറ്റർ ഇൻഡോർ - 7.28 സെക്കന്റ്
- 100 മീറ്റർ ഔട്ട്ഡോർ - 11.24 സെക്കന്റ്
- 200 മീറ്റർ ഔട്ട്ഡോർ - 23.57 സെക്കന്റ്
- 400 മീറ്റർ ഔട്ട്ഡോർ - 54.09 സെക്കന്റ്
കൂടുതൽ വിവരങ്ങൾ
തിരുത്തുകകോടതിയുടെ ഉത്തരവ് - [1] Archived 2017-07-04 at the Wayback Machine.
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 "Anirudha, Dutee emerge fastest; Jyothi settles for silver medal". Deccan Herald. 8 September 2013. Retrieved 9 September 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Dutee Chand from India Qualifies for Women's 100m". 26 June 2016. Archived from the original on 2016-08-22. Retrieved 27 June 2016.
- ↑ RUTH, PADAWER. "The Humiliating Practice of Sex-Testing Female Athletes". ന്യൂയോർക് ടൈംസ്. Retrieved 2017.
{{cite web}}
: Check date values in:|access-date=
(help) - ↑ "Dutee Chand biography". Orissasports. Retrieved 9 September 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Dutee to lead India in Asian Youth Games". The Times of India. 31 July 2013. Archived from the original on 2013-10-04. Retrieved 9 September 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NIE
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ RUTH, PADAWER (2017). "The Humiliating Practice of Sex-Testing Female Athletes". ന്യൂയോർക്ക് ടൈംസ്.
- ↑ "Rousing welcome to Dutee Chand in KIIT". Odisha Live. 13 September 2013. Archived from the original on 2013-10-04. Retrieved 2 October 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Rousing welcome to Dutee Chand in KIIT". Odisha Live. 13 September 2013. Archived from the original on 2013-10-04. Retrieved 2 October 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Dutee Chand breaks 100m record". The Hindu. 14 July 2012. Retrieved 9 September 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Indian sprinter Dutee Chand defies the odds to make Rio 100m". 26 June 2016. Archived from the original on 2017-01-25. Retrieved 2017-03-01.
- ↑ "Dutee Chand is the first Indian sprinter in World 100m final". drinksbreak. Archived from the original on 2013-10-04. Retrieved 9 September 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "National Open Athletics: Golden double for Dutee, Surya". Times of India. 11 September 2013. Archived from the original on 2013-10-04. Retrieved 19 September 2013.
- ↑ "Rio 2016 Olympics: It was not my moment, says Dutee Chand". ഇന്ത്യൻ എക്സ്പ്രസ്. Retrieved 2017.
{{cite web}}
: Check date values in:|access-date=
(help) - ↑ Slater, Matt (28 July 2015). "Sport & gender: A history of bad science & 'biological racism'". BBC Sport. Retrieved 28 July 2015.
- ↑ "Commonwealth Games sprinter's disqualification shows Australian athletes could face "gender testing"". starobserver.com.au.
- ↑ "Gender struggles for women to find equality in sport". directo.fi. Archived from the original on 2018-10-02. Retrieved 2017-03-01.
- ↑ "Government explores CAS option in Dutee case". The Times of India.
- ↑ Court of Arbitration for Sport (July 2015). CAS 2014/A/3759 Dutee Chand v. Athletics Federation of India (AFI) & The International Association of Athletics Federations (IAAF) (PDF). Court of Arbitration for Sport. Archived from the original (PDF) on 2017-07-04. Retrieved 2017-03-02.
- ↑ Branch, John (27 July 2015). "Dutee Chand, Female Sprinter With High Testosterone Level, Wins Right to Compete". The New York Times. Retrieved 27 July 2015.
- ↑ "Dutee Chand cleared to race as IAAF suspends 'gender test' rules". BBC News Online. 27 July 2015. Retrieved 27 July 2015.