ഡുഡുകുഗല

(ദുഡുകുഗല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്നകൃതികളിൽ രണ്ടാമത്തെ കൃതിയുടെ സാഹിത്യവും അർത്ഥവും: ത്യാഗരാജസ്വാമികളുടെ ഘനരാഗ കൃതികളിൽ രണ്ടാമത്തെ കൃതിയാണ് ഡുഡുകുഗല. ഈ കൃതി ഗൗള രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. [2]

കാകർല ത്യാഗബ്രഹ്മം
ജനനം(1767-05-04)മേയ് 4, 1767[1]
തിരുവാരൂർ, തഞ്ചാവൂർ
മരണംജനുവരി 6, 1847(1847-01-06) (പ്രായം 79)[1]
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ

സാഹിത്യവും അർത്ഥവും തിരുത്തുക

  • രാഗം: ഗൗള
  • താളം:ആദി
പല്ലവി

ദുഡുകു, ഗല, നന്നേ, ദൊര, കൊഡുകു, ബ്രോചുരാ എന്തോ
(എത്രയോ ദുർഗുണങ്ങളുള്ള എന്നെ ഏതു രാജകുമാരനാണ് രക്ഷിക്കുക?)

അനുപല്ലവി

 കഡു ദുർവിഷയാ കൃഷ്ടുഡൈ, ഗഡിയ, ഗഡിയകുനിണ്ഡാരു
(ദുർവിഷയങ്ങൾക്ക് അടിമയായി അനുനിമിഷം ദുഷ് പ്രവൃത്തികൾ ചെയ്ത് കാലം കഴിക്കുന്ന എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)

ചരണം

1 ശ്രീവനിതാഹൃദ്കുമുദാബ്ജാ വാങ് മാനസ ഗോചരാ
(ശ്രീദേവിയുടെ ഹൃദയമാകുന്ന ആമ്പൽപ്പൂവിനെ വിടർത്തുന്ന ചന്ദ്രനെപ്പോലെയുള്ളവനെ, വാക്കിനും മനസ്സിനും അതീതനായവനെ, നീയല്ലാതെ എന്നെ വേറെ ആരു രക്ഷിക്കും?)

2 സകലഭൂതമുല യന്ദു നി വൈ യുണ്ഡഗ മദിലേക ബോയിന
(സകല ജീവരാശികളിലും അന്തര്യാമിയായി പരിലസിക്കുന്ന നിന്നെ ഭജിക്കാത്ത മൂഢനായ എന്നെ വേറെ ഏത് രാജകുമാരൻ രക്ഷിക്കും?)

3 ചിരുത പ്രായമുല നാഡൈ ഭജനാമൃത രസവിഹീന കുതർക്കുഡൈന
(ബാല്യകാലത്തുതന്നെ ഈശ്വരഭജനമാകുന്ന അമൃതം പാനം ചെയ്യാതെ അർത്ഥമില്ലാത്ത വാദപ്രതിവാദങ്ങളിലേർപ്പെട്ടു കാലം കഴിക്കുന്ന എന്നെ വേറെ ഏത് രാജകുമാരൻ രക്ഷിക്കും?)

4 പരധനമുലകൊരകു, നൊരുല മദി, കരഗബലികി, കഡു പുനിന്വ, ദിരിഗിനട്ടി
(പരധനത്തിൽ ആശിച്ച് അതിനുവേണ്ടി മറ്റു മനുഷ്യരുടെ മനസ്സ് ചഞ്ചലപ്പെടത്തക്കവിധം പെരുമാറി അവരിൽ നിന്നും ധനം സമ്പാദിച്ചു നയിച്ചുകൊണ്ടിരിക്കുന്ന എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)

5 തനമദിനി ഭുവനി സൗഖ്യപുജീവനമെ യനുചു സദാ ദിനമുലു ഗഡിപേ
(ഈ ലോകത്തിൽ ലൗകികമായ എല്ലാവിധ സുഖത്തോടെയും ജീവിക്കുന്നതുതന്നെയും ജന്മസാഫല്യമെന്നു വിശ്വസിച്ച് ദിവസങ്ങൾ എണ്ണി കഴിക്കുന്ന എന്നെ നീയല്ലാതെ വേറെ ആര് രക്ഷിക്കും?)

6 തെലിയിനി നടവിട ക്ഷുദ്രുലു വനിതലു സ്വവശമൗട കുപദെശിഞ്ചി സന്തസില്ലി സ്വരലയംബു ലെരുങ്ഗകനു ശീലാത്മുഡൈ.സുഭക്തുലകു സമാനമനു
(അറിവില്ലാതെ നർത്തകർ, ലമ്പടന്മാർ, നീചന്മാർ, സ്ത്രീകൾ മുതലായവരെ വശപ്പെടുത്തുവാൻ വേണ്ടി അവർക്ക് പല ഉപദേശങ്ങൾ നൽകി സന്തോഷിച്ച് സ്വരം, ലയം എന്നിവയെക്കുറിച്ച് അറിവില്ലാതെ കഠിനഹൃദയത്തോടു കൂടിയവനായി സദ്ഭക്തർക്ക് തുല്യനായി കരുതി അഹങ്കരിക്കുന്ന എന്നെ ആര് രക്ഷിക്കും?)

7 ദൃഷ്ടികി സാരംബഹുലലനാ സദനാർ ഭക സേനാമിത ധനാദുലനു ദേവദി ദേവനെരനമ്മിതിനി ഗാകനു പദാബ്ജ ഭജനംബു മരചിന
(ദേവന്മാർക്കു ദേവനായി പരിശോഭിക്കുന്നവനെ, സുന്ദരികളായ തരുണികൾ, ഗൃഹങ്ങൾ, കുട്ടികൾ, സൈന്യം, അമിതമായി ധനാദികൾ ഇവയെല്ലാം തന്നെ ശാശ്വതമെന്നു കരുതി നിന്റെ പാദസേവനം തന്നെ മറന്ന എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)

8 ചക്കനി മുഖ കമലംബുനനു സദാ നാ മദിലോ സ്മരണലേകനെ ദുർമ്മദാണ്ഡ ജനുല കോരി പരിതാപമുലചേ ദഗിലി നൊഗിലി ദുർവിഷയ ദുരാസലനു രോയലേക സതതമപരാധിനയി ചപലചിത്തുഡൈന
(സരോജതുല്യമായ നിന്റെ മനോഹര വദനം സദാ മനസ്സുകൊണ്ട് സ്തുതിക്കാതെ, ദുഷ് പ്രവൃത്തികളാൽ അന്ധരായ ജനങ്ങളെ ആശ്രയിച്ച് യാചിച്ചും ദുഃഖിച്ചും ദുഷ് പ്രവൃത്തികളിൽ നിന്നുമുണ്ടാകുന്ന ആശകളെ അകറ്റുവാൻ സാധിക്കാതെ സദാ തെറ്റുകൾ ചെയ്ത് ചഞ്ചലചിത്തത്തോടുകൂടിയ എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)

9 മാനവതനു ദുർല്ലഭ മനുചു നെഞ്ചി പരമാനന്ദ മൊന്ദലേക മദമത്സര കാമലോഭ മോഹലകു, ദാസുഡൈ മോസബോതി ഗാക മൊദഡി കുലജുഡഗുചു ഭുവിനി ക്ഷുദ്രുലപനുലു സൽപു ചുനുണ്ടിനിഗാക നരാധ മുലനു കോരിസാരഹീന മതമുലനു സാധിംപ താരുമാരു
(മനുഷ്യജന്മം സിന്ധിക്കുന്നത് അപൂർവ്വമാണെന്ന് ധരിച്ച് ഈശ്വര ഭജനചെയ്ത് പരമാനന്ദത്തെ പ്രാപിക്കാതെ കാമ, ക്രോധ, ലോഭ, മദ, പ്രാപിക്കാതെ കാമ, ക്രോധ, ലോഭ, മദ മാത്സര്യാദികൾക്ക് അടിമയായി അർത്ഥശൂന്യമായ ജീവിതം നയിച്ചും, ഉത്തമകുലത്തിൽ ജനിച്ചിട്ടും ദുഷ് പ്രവൃത്തികൾ ചെയ്തും, അധമമാരെ ആശ്രയിച്ചും, സാരമല്ലാത്ത മതങ്ങളെ സ്ഥാപിക്കുന്നതിന് യഥേഷ്ടം ദുഷ്കർമ്മങ്ങൾ ചെയ്തും, കാലം കഴിക്കുന്ന എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)
 
10 സതുലകൈ കൊന്നാള്ളാസ്തികൈ സുതുലകൈ കൊന്നുള്ളു ധന-തതുലകൈ തിരിഗതി നയ്യ ത്യാഗരാജാപ്ത ഇടു വണ്ടി
(കുറച്ചുകാലം സ്ത്രീകൾക്കായും സ്വത്തുക്കൾക്കായും അമിത ധനമാർഗ്ഗത്തിനും മുഴുകി ജീവിതം മുഴുവൻ വൃഥാവിലാക്കി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ദുർഗുണങ്ങൾ നിറഞ്ഞ എന്നെ ഏത് രാജകുമാരൻ രക്ഷിക്കും?)

ഇതും കാണുക തിരുത്തുക

ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ

അവലംബം തിരുത്തുക

  1. 1.0 1.1 ആത്മജവർമ തമ്പുരാൻ (2014 ഫെബ്രുവരി 7). "എന്ദരോ മഹാനുഭാവുലു". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-02-07 10:26:11. Retrieved 2014 ഫെബ്രുവരി 7. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .
"https://ml.wikipedia.org/w/index.php?title=ഡുഡുകുഗല&oldid=3345431" എന്ന താളിൽനിന്ന് ശേഖരിച്ചത്