29°58′N 80°09′E / 29.97°N 80.15°E / 29.97; 80.15

ദീദിഹാട്ട്
Map of India showing location of Uttarakhand
Location of ദീദിഹാട്ട്
ദീദിഹാട്ട്
Location of ദീദിഹാട്ട്
in Uttarakhand and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) പിത്തോഡഗഡ്
ജനസംഖ്യ 4,805 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,725 m (5,659 ft)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡഗഡ് ജില്ലയിലെ ഒരു പട്ടണമാണ് ദീദിഹാട്ട്.

ചരിത്രം

തിരുത്തുക

ആദ്യകാലത്ത് ഫ്യൂഡൽ ഭരണാധികാരികളാ‍യ സിരാകോട്ടിലെ റൈക്ക മല രാജാക്കന്മാരായിരുന്നു ഇവിടം ഭരിച്ചിരുന്നത്. ആദ്യം ഈ പ്രദേശം നേപ്പാളിന് കീഴിലായിരുന്നു. പിന്നീട് 1449 AD യിൽ ഈ ഭാഗം ചാന്ദ് വംശജനായ ഭരണാധികാരി ഭാരതി ചന്ദിന്റെ കീഴിൽ വന്നു.

പ്രത്യേകതകൾ

തിരുത്തുക

ഇവിടെ നിന്ന് ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യം കാണാവുന്നതാണ്. പഞ്ചച്ചുളി, തൃശ്ശൂലി എന്നീ സ്ഥലങ്ങൾ വളരെ പ്രകൃതി മനോഹരമായ സ്ഥലമാണ്. ഇവിടുത്തെ, മലായ് ദൈവങ്ങളുടെ അമ്പലമായ ശിരാകോട്ട് അമ്പലം വളരെ പ്രസിദ്ധമാണ്. ഇവിടെ നിന്ന് 10 കി.മി ദൂരത്തിൽ നാരായണ സ്വാമി അമ്പലവും സ്ഥിതി ചെയ്യുന്നു. കൈലാശ് - മാനസരോവർ തീർത്ഥയാത്രയിലെ വഴിയിൽ ദീദിഹാട്ട് വരുന്നു.

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 4805 ആണ്. ഇതിൽ55% പുരുഷന്മാരും 45% സ്ത്രീകളുമാണ്. 79% സാക്ഷരതനിരക്കുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

പിത്തോഡഗഡിൽ നിന്ൻ ഏകദേശം 54 കി.മീ ദൂരത്തിലാണ് ദീദിഹാട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1725 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ധാരാളം താഴ്വരകളാൽ സമ്പന്നമാണ്.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദീദിഹാട്ട്&oldid=3634643" എന്ന താളിൽനിന്ന് ശേഖരിച്ചത്