ദി ഷാഡൊ ഓഫ് ഡെത്ത്
1870 മുതൽ 1873 വരെ ഹോളി ലാൻഡിലേക്കുള്ള രണ്ടാമത്തെ യാത്രയിൽ വില്യം ഹോൾമാൻ ഹണ്ട് വരച്ച മതപരമായ ഒരു ചിത്രമാണ് ദി ഷാഡൊ ഓഫ് ഡെത്ത്.[1] മതപ്രബോധനങ്ങൾ തുടങ്ങുംമുമ്പ് മരപ്പണിക്കാരനായി ജോലി ചെയ്തിരുന്ന യുവാവായ യേശുവിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മരത്തടി ഈർച്ചവാൾ കൊണ്ട് മുറിച്ച ശേഷം കൈകൾ ഉയർത്തുന്നതായാണ് കാണിച്ചിരിക്കുന്നത്. പണിയായുധങ്ങൾ തൂങ്ങിക്കിടക്കുന്ന വലിയൊരു മരത്തൂണിൽ വീഴുന്ന യേശുവിന്റെ നിഴൽ "മരണത്തിന്റെ നിഴൽ" ആണ്, അതായത് വരാനിരിക്കുന്ന കുരിശുമരണത്തിൻറെ സൂചന. പുറം തിരിഞ്ഞു നിൽകുന്ന അമ്മ മേരി യേശുവിൻറെ ജനനസമയത്ത് പൗരസ്ത്യദേശത്തു നിന്നെത്തിയ ജ്ഞാനികൾ(Magi) നൽകിയ കാഴ്ചകൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന പേടകം തുറക്കുന്നതിനിടയിൽ തലയുയർത്തി നിഴലിലേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.
The Shadow of Death | |
---|---|
കലാകാരൻ | William Holman Hunt |
വർഷം | 1873 |
Medium | Oil on canvas |
അളവുകൾ | 214.2 cm × 168.2 cm (84.3 ഇഞ്ച് × 66.2 ഇഞ്ച്) |
സ്ഥാനം | Manchester City Art Gallery, Manchester |
പശ്ചാത്തലവും വ്യാഖ്യാനവും
തിരുത്തുക1850-ൽ ഹണ്ടിന്റെ സഹപ്രവർത്തകൻ ജോൺ എവററ്റ് മില്ലേ, തൻറെ പിതാവിനെ സഹായിച്ചുകൊണ്ട് മരപ്പണി പഠിച്ചെടുക്കുന്ന യേശുവിനെ ചിത്രീകരിച്ചിരുന്നു. മില്ലേയുടെ ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് ഹിസ് പാരന്റ്സ്, എന്ന ആ ചിത്രം, പണിശാലയിലെ വൃത്തികേടിന്റെ പേരിൽ നിരൂപകരാൽ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടു. മില്ലേയുടെ പെയിന്റിംഗിന്റെ പല സവിശേഷതകളും ഹണ്ട് ആവർത്തിക്കുന്നു, പക്ഷേ യേശുവിന്റെ ശാരീരിക ആരോഗ്യത്തിനും പേശീബലത്തിനും ഊന്നൽ നൽകുന്നു.
യേശുവിനെ കഠിനാധ്വാനിയായ മുതിർന്ന കരകൗശലക്കാരനും തൊഴിലാളിയും ആയി ഹണ്ട് ചിത്രീകരിച്ചത് സത്യസന്ധമായ അധ്വാനത്തിന്റെ ആത്മീയ മൂല്യത്തെ ആവർത്തിച്ച് ഊന്നിപ്പറയുന്ന തോമസ് കാർലൈലിൻറെ സ്വാധീനം കൊണ്ടുമാകാം.[2] കായികശേഷിക്കും പൗരുഷത്തിനും ചിട്ടയോടെയുള്ള ജീവിതത്തിനും പ്രാധാന്യം കൽപിച്ചിരുന്ന മസ്കുലർ ക്രിസ്ത്യാനിറ്റിയുടെ ആവിർഭാവവും ഇക്കാലത്തായിരുന്നു. എഴുത്തുകാരായ ചാൾസ് കിംഗ്സ്ലി, തോമസ് ഹ്യൂസ് തുടങ്ങിയവർ ശാരീരിക ശക്തിക്കും ആരോഗ്യത്തിനും പ്രാധാന്യം നൽകുകയും വ്യക്തിജീവിതത്തിലും രാഷ്ട്രീയതലത്തിലും ക്രിസ്ത്യൻ ആദർശങ്ങൾ കൈക്കൊള്ളാൻ ഏവരേയും തീവ്രമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദി ലൈറ്റ് ഓഫ് ദ വേൾഡിൽ ഹണ്ടിന്റെ യേശുവിന്റെ ചിത്രീകരണത്തെ കാർലൈൽ ശക്തമായി വിമർശിച്ചിരുന്നു. രാജകീയ വസ്ത്രത്തിൽ യേശുവിനെ കാണിച്ചിരുന്നതിനാൽ അത് ഒരു "പാപ്പിസ്റ്റിക്"(റോമൻ കാതലിക് ) ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.[3] മേരിയുടെ മിതവ്യയത്തിന്റെ ചിത്രീകരണം (പഴയ സമ്മാനങ്ങൾ ശ്രദ്ധാപൂർവം "സംരക്ഷിച്ചുകൊണ്ട്") ബ്രിട്ടീഷ് വർക്ക്മാൻ പോലുള്ള സമകാലിക സുവിശേഷ പ്രസിദ്ധീകരണങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന വിധം തൊഴിലാളിവർഗം സാമ്പത്തികകാര്യങ്ങളിൽ ചുമതലാബോധമുള്ളവർ ആയിരിക്കണമെന്ന സന്ദേശത്തിന് ഊന്നൽ നൽകുന്നു.
ക്രിസ്തുവിന്റെ സ്വത്വവും ഭൂമികയും പരാമർശിക്കുന്ന പെയിന്റിംഗിൽ വിശദമായ ടൈപ്പോളജിക്കൽ (ദൈവശാസ്ത്രപരമായ) പ്രതീകാത്മകത അടങ്ങിയിരിക്കുന്നു. ഇതിനെ മില്ലേയുടെ സമകാലിക ചിത്രമായ വിക്ടറി ഓ ലോർഡ്! എന്ന ചിത്രവുമായി ബന്ധപ്പെടുത്താവുന്നതാണ് .[4]
പ്രദർശനം
തിരുത്തുകപെയിന്റിംഗ് ഒരു ജനപ്രിയ വിജയമായിരുന്നു. കൂടാതെ എൻഗ്രേവിംഗ് (തകിടിൽ കൊത്തിയെടുക്കുക) ആയി വ്യാപകമായി പുനർനിർമ്മിക്കപ്പെടുകയും ചെയ്തു. ഇതിൽ നിന്ന് അളവിലേറെ ലാഭം കൈവന്നതിനാൽ 1883-ൽ മൂലരചന മാഞ്ചസ്റ്റർ നഗരത്തിന് സംഭാവനയായി നൽകപ്പെട്ടു. ഈ ചിത്രം ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ആർട്ട് ഗാലറിയുടെ കൈവശമാണ്.[5]
ചിത്രം പൂർത്തീകരിച്ചതിൻറെ അടുത്ത വർഷം 1874-ൽ പ്രദർശിപ്പിക്കപ്പെട്ടു. 1874 ജൂൺ 27-ന് അതു കാണാൻ ചെന്ന ഡയറിസ്റ്റ് ഫ്രാൻസിസ് കിൽവർട്ട് ആ സന്ദർശനത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു. " അറിവുള്ളവരുടെ ഉപദേശവും മുന്നറിയിപ്പും ലഭിച്ചിട്ടും ഞാൻ ഹോൾമാൻ ഹണ്ടിന്റെ ദി ഷാഡൊ ഓഫ് ഡെത്ത് കാണാൻ പോയി എന്ന് പറയുന്നതിൽ ഖേദിക്കുന്നു. ഒരു ഷില്ലിംഗ് പാഴായെന്നു മാത്രം. നാടകീയവും വെറുപ്പുളവാക്കുന്നതുമായ ചിത്രം ഞാൻ ഒരിക്കലും കാണാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു."[6]
1913-ൽ ലിലിയൻ വില്യംസൺ മാഞ്ചസ്റ്റർ ആർട്ട് ഗാലറിക്ക് നേരെ ആക്രമണം നയിച്ചു. എവ്‌ലിൻ മനെസ്റ്റയും ആനി ബ്രിഗ്‌സും ഗാലറി അടയ്ക്കുന്നത് വരെ കാത്തിരുന്നു. തുടർന്ന് "ഷാഡോ ഓഫ് ഡെത്ത്", ജോൺ എവററ്റ് മില്ലെയുടേയും ജോർജ്ജ് ഫ്രെഡറിക് വാട്ട്‌സിന്റെയും രണ്ടുചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏറ്റവും വിലപിടിപ്പുള്ള നിരവധി പെയിന്റിംഗുകളുടെ ചില്ലുകൾ തകർത്തു. ചില്ല് പൊട്ടിയ ശബ്ദം കേട്ട് ജീവനക്കാർ ഓടിയെത്തി മൂവരെയും പിടികൂടുകയുമായിരുന്നു. വില്യംസണെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു.[7]
പതിപ്പുകൾ
തിരുത്തുക1873-ൽ ഹണ്ട് ഈ രചനയുടെ ഒരു ചെറിയ പതിപ്പ് വരച്ചു. 1994-ൽ ഇത് 1.8 മില്യൺ പൗണ്ടിന് വിൽക്കപ്പെട്ടു. അക്കാലത്ത് പ്രീ-റാഫേലൈറ്റ് പെയിന്റിംഗിന് നൽകിയ ഏറ്റവും ഉയർന്ന വിലയാണിത്.[8] ലീഡ്‌സ് ആർട്ട് ഗാലറിയിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്
അവലംബം
തിരുത്തുക- ↑ Stott, John (2006). The Cross of Christ. Downers Grove: InterVarsity Press. p. 23. ISBN 083083320X.
He spent 1870-1873 in the Holy Land, and painted The Shadow of Death in Jerusalem, as he sat on the roof of his house.
- ↑ Bronkhurt, J., William Holman Hunt: A Catalogue Raisonné, 2006, p. 226.
- ↑ Hunt, W.H. Pre-Raphaelitism and the Pre-Raphaelite Brotherhood, 1905
- ↑ typological symbolism in The Shadow of Death
- ↑ Bronkhurst, J. pp. 225-7.
- ↑ Kilvert, Francis, A Wiltshire Diary, Penguin UK, 2009
- ↑ "Manchester Art Gallery Outrage | Manchester Art Gallery". Manchester Art Gallery (in അമേരിക്കൻ ഇംഗ്ലീഷ്). 2016-03-08. Archived from the original on 2018-05-01. Retrieved 2018-04-30.
- ↑ Bronkhurst, Judith, William Holman Hunt: A Catalogue Raisonné, Yale University Press, 2005, p. 232.
പുറംകണ്ണികൾ
തിരുത്തുക- The Shadow of Death Archived 2018-08-09 at the Wayback Machine. in the Manchester Art Gallery
.