ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌ (ചലച്ചിത്രം)

മാർട്ടിൻ സ്കോസെസി സംവിധാനം ചെയ്ത്‌ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ്‌ ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌. 1990-കളിൽ ഷെയർ മാർക്കറ്റ്‌ നിയമവിരുദ്ധമായി തിരിമറികൾ നടത്തിയ സ്റ്റോക്ക്‌ ബ്രോക്കർ ജോർദാൻ ബെൽഫോർട്ടിന്റെ ഇതേ പേരിൽ പുറത്തിറങ്ങിയ ഓർമ്മക്കുറിപ്പുകളാണ്‌ ഈ ചിത്രത്തിന്‌ അവലംബം. ലിയോനാർഡോ ഡികാപ്രിയൊ, ജോനാ ഹിൽ , മാത്യു മക്കോനഗീ, ഴാങ്ങ് ദുയാർഡിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌
A man in a suit with a big smile on his face. Behind him a chaotic office scene.
പോസ്റ്റർ
സംവിധാനംമാർട്ടിൻ സ്കോസെസി
നിർമ്മാണംമാർട്ടിൻ സ്കോസെസി
ലിയോനാർഡോ ഡികാപ്രിയൊ
റിസാ അസീസ്
ജോയ് മക്ഫാർലാന്റ്
എമ്മാ ടിലിംഗർ കോസ്കോഫ്
തിരക്കഥടെറൻസ് വിന്റർ
ആസ്പദമാക്കിയത്ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌, ജോർദാൻ ബെൽഫോർട്ട്
അഭിനേതാക്കൾലിയോനാർഡോ ഡികാപ്രിയൊ
ഛായാഗ്രഹണംറൊഡ്രിഗോ പ്രിയെത്തോ
ചിത്രസംയോജനംതെൽമാ ഷൂണ്മാക്കർ
സ്റ്റുഡിയോറെഡ് ഗ്രാനൈറ്റ് പിക്ചേഴ്സ്
ആപ്പിയൻ വേ പ്രൊഡക്ഷൻസ്
സൈക്‌ലിയാ പ്രൊഡക്ഷൻസ്
എംജാഗ് പ്രൊഡക്ഷൻസ്
വിതരണംപാരാമൗണ്ട് പിക്ചേഴ്സ് (യു.എസ്.)
യൂണിവേഴ്സൽ പിക്ചേഴ്സ് (യൂറോപ്പ്)[1]
റിലീസിങ് തീയതി
  • ഡിസംബർ 17, 2013 (2013-12-17) (ന്യൂയോർക്ക് സിറ്റി പ്രീമിയർ)
  • ഡിസംബർ 25, 2013 (2013-12-25) (യു.എസ്)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$100 ദശലക്ഷം[2][3]
സമയദൈർഘ്യം179 മിനിറ്റ്[4]
ആകെ$129,177,000[3]

സ്കോർസെസിയും ഡികാപ്രിയൊയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ വിതരണം ചെയ്യപ്പെട്ട ആദ്യ മേജർ ചലച്ചിത്രം എന്ന ഖ്യാതി ഈ ചിത്രത്തിനാണ്. നിരൂപകരുടെയിടയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനായെങ്കിലും മയക്കുമരുന്ന്, മൃഗങ്ങളുടെ ദുരുപയോഗം, ചിത്രത്തിലുടനീളമുള്ള അശ്ലീലപദപ്രയോഗങ്ങൾ തുടങ്ങിയവ വിവാദങ്ങൾക്ക് വഴി തെളിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക
  1. പാറ്റൻ, ഡൊമിനിക് (നവംബർ 8, 2012). "യൂണിവേഴ്സൽ ഇന്റർനാഷണൽ അക്വയേഴ്സ് 'വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌' യൂറോപ്യൻ റൈറ്റ്സ്". Retrieved നവംബർ 23, 2013.
  2. ദി ഹോളിവുഡ് റിപ്പോർട്ടർ
  3. 3.0 3.1 "ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌ (2013)". ബോക്സ് ഓഫീസ് മോജോ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്. ജനുവരി 5, 2014. Retrieved ജനുവരി 20, 2014.
  4. ഗോൾഡ്ബെർഗ്, മാറ്റ് (നവംബർ 25, 2013). "'ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌' കുഡ് ബീ മാർട്ടിൻ സ്കോർസീസസ് ലോങ്ങസ്റ്റ് ഫിലിം യെറ്റ് അറ്റ് 179 മിനിറ്റ്സ്; 3 ന്യൂ പോസ്റ്റേഴ്സ് റിലീസ്ഡ്". Retrieved നവംബർ 25, 2013.